മലയാളികളെ ഞെട്ടിച്ചു നടി മോളി കണ്ണമാലി ഇനി ഹോളിവുഡിലേക്ക് ! ഇംഗ്ലീഷ് സിനിമയിലേക്ക് എങ്ങനെ താരം എത്തിയെന്നു അറിയുമോ ?

മോളി കണ്ണമാലി എന്ന പേര് ഒരു പക്ഷെ മലയാളികൾക്ക് ഇടയിൽ അത്ര സുപരിചിതമായിരിക്കില്ല. എന്നാൽ ചാള മേരി എന്ന നടിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ഒരുപാട് നർമ കഥാപാത്രങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച മോളി കണ്ണമാലി ഇനി ഹോളിവുഡിലേക്ക്. ഏതൊരു സിനിമ താരത്തിന്റെയും സ്വപ്നം ആയിരിക്കും ഒരു ഹോളിവുഡ് ചിത്രം. ഈ സ്വപ്നസാക്ഷാത്കാരം ആണ് നടി മോളിയെ തേടി എത്തിയിരിക്കുന്നത്. “ടുമോറോ” എന്ന ചിത്രത്തിലൂടെ ഭാഷയുടെ അതിർവരമ്പുകൾ കടന്ന് മോളി കണ്ണമാലി ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.

ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചു കൊണ്ട് ആണ് ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്. ഓസ്‌ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ജോയ് കെ മാത്യു ആണ് ”ടുമോറോ’ എന്ന ചിത്രത്തിന്റെ രചനയും നിർമാണവും സംവിധാനവും നിർവഹിക്കുന്നത്. കല ഭാഷയ്ക്ക് അതീതമാണ് എന്ന് അക്ഷരാർത്ഥത്തിൽ തെളിയിക്കുകയാണ് മോളി കണ്ണമാലി. ചിത്രത്തിന്റെ സംവിധായകൻ ആയ ജോയ് കെ മാത്യുവുമായുള്ള പരിചയം ആണ് മോളിയെ ഹോളിവുഡിലേക്ക് എത്തിച്ചത്.

സിനിമയിൽ ഒരുപാട് കാലം ആയി സജീവമായിട്ടുള്ള മോളിയെ വെച്ച് ഒരു സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് ജോയ് കെ മാത്യു മോളിയെ അറിയിക്കുകയായിരുന്നു. ഇത് കേട്ട് ‘ചെയ്യാം’ എന്ന് താരം മറുപടിയും നൽകി. അപ്പോഴാണ് ഇംഗ്ലീഷ് സിനിമ ആണെന്നും ഒന്നും പേടിക്കേണ്ടതില്ല എന്നും ജോയ് പറയുന്നത്. ഇംഗ്ലീഷ് സിനിമ എന്ന് കേട്ടപ്പോൾ ആദ്യം ഒന്ന് ഭയന്നുവെങ്കിലും, പറഞ്ഞു തന്നാൽ അത് പോലെ ചെയ്യാമല്ലോ എന്ന് കരുതി മോളി സമാധാനിച്ചു. ചിത്രത്തിൽ ഒരു മീൻകച്ചവടക്കാരിയുടെ വേഷം ആണ് താരം കൈകാര്യം ചെയ്യുന്നത്.

എന്നാൽ ഇത്രയും പെട്ടെന്ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് താരം കരുതിയില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. ഇതോടെ മോളിച്ചേച്ചിക്ക് അഭിനന്ദന പ്രവാഹം ആണ്. സിനിമാലോകത്ത് നിന്നും താരങ്ങളും ആരാധകരും മോളിച്ചേച്ചിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെ ആണ് മോളി അവതരിപ്പിക്കുന്നത്. പിന്നീട് ഡബ് ചെയ്യാവുന്നതിനാൽ ഭാഷ ഒരു പ്രശ്നമേ അല്ലെന്ന് താരം പറയുന്നു.

“സ്ത്രീധനം” എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയിലെ ചാള മേരി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയ ആയ മോളി കണ്ണമാലി മലയാള സിനിമയിൽ നിരവധി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലെയും താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിൽ വ്യത്യസ്തമായ 7 കഥകൾ ആണ് പറയുന്നത്. അതിലെ ഒരു കഥ ഇന്ത്യയിൽ നിന്നും ആണ് ചിത്രീകരിക്കുന്നത്. തിരുവനന്തപുരത്തും ആലപ്പുഴയിലും കൊച്ചിയിലും ആയിട്ട് ആണ് ചിത്രീകരണം നടക്കുക.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply