വിവാഹം കഴിഞ്ഞതോടെ വേറെ നിവർത്തിയില്ലാതെ ആണ് സിനിമയിൽ നിന്നും മാറി നിന്നത് – താരത്തിന് സംഭവിച്ചത് എന്തെന്ന് കണ്ടോ ?

പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് മിത്രാ കുര്യൻ. നിരവധി ചിത്രങ്ങളുടെ ഭാഗമായി മിത്ര എങ്കിലും ഇപ്പോഴും പ്രേക്ഷകർ ഓർക്കുന്നത് ബോർഡി ഗാർഡ് എന്ന ചിത്രത്തിലൂടെ തന്നെയായിരിക്കും. നയൻതാരയുടെ സുഹൃത്ത് എന്ന വേഷമാണ് താരത്തിന്റെ കരിയറിൽ തന്നെ ഒരു ബ്രെക്ക് കിട്ടിയത്. ഇപ്പോൾ വർഷങ്ങൾക്കുശേഷം സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന അമ്മ മകൾ എന്ന പരമ്പരയിലൂടെയാണ് മിത്ര അഭിനയ രംഗത്തേക്ക് വീണ്ടും തിരികെ എത്തിയിരിക്കുന്നത്. യഥാർത്ഥ ജീവിതത്തിലും സീരിയൽ ജീവിതത്തിലും ഒക്കെ അമ്മയുടെ റോൾ ആസ്വദിച്ചു കൊണ്ടിരിക്കുകയാണ് മിത്ര ഇപ്പോൾ.

വിവാഹത്തിന് പിന്നാലെയാണ് സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുന്നത് എന്നും മിത്ര പറയുന്നു. സിനിമയ്ക്ക് പകരം പരമ്പരകളിലൂടെ തിരിച്ചു വരാം എന്നാണ് തീരുമാനിച്ചിരുന്നത്. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ മിത്ര മനസ്സ് തുറക്കുകയാണ്. 2015 ലായിരുന്നു വിവാഹം. കരിയർ പോലെ തന്നെ പ്രധാനപ്പെട്ടതാണ് കുടുംബവും ജീവിതവും ഒക്കെ. അതുകൊണ്ടാണ് വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്. കൃത്യമായ ഇടവേളകൾ കിട്ടുമെന്ന് മനസ്സിലാക്കിയതിനാലാണ് ഒരു തിരിച്ചുവരവ് സീരിയൽ വഴിയാക്കിയത്. വർഷങ്ങൾക്കുശേഷം വീണ്ടും ക്യാമറ അഭിമുഖീകരിക്കുമ്പോൾ നല്ല ടെൻഷനായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ അത്ര എളുപ്പമായിരുന്നില്ല.

സംവിധായകൻ തന്നെ ആശ്വസിപ്പിച്ചത് കൊണ്ടാണ് നല്ല രീതിയിൽ ചെയ്യാൻ കഴിയുന്നത്. വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് വിട്ടുനിന്ന സമയത്ത് സിനിമ ഒരുപാട് മിസ്സ് ചെയ്തിരുന്നു. ഒരു ഇടവേള ആവശ്യമാണെന്ന് മനസ്സിനെ പ്രയാസം തോന്നിയിട്ടില്ലെന്നും ഒക്കെ സ്വയം പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. നയൻതാരയുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. ബോഡിഗാർഡിൽ തനിക്ക് നൽകിയ ഉടുപ്പുകൾ കണ്ട് ഇതെന്താ ഇങ്ങനെ കുറച്ചുകൂടി നല്ല ഉടുപ്പുകൾ കൊടുത്തുകൂടെ എന്നൊക്കെ നയൻതാര അണിയറ പ്രവർത്തകരോട് ചോദിച്ചിരുന്നു. പിന്നീട് ഭാസ്കർ ദ റാസ്കൽ സെറ്റിൽവച്ച് നയൻതാര കണ്ടപ്പോൾ അവിടെവച്ച് പരസ്പരം വിശേഷങ്ങൾ പങ്കു വച്ചിരുന്നു. തിരിച്ചുവരവ് സിനിമയിലേക്ക് വഴി തെളിക്കുമോ എന്ന് അറിയില്ല. ലൊക്കേഷനുകളിൽ പാറിപ്പറന്നു നടക്കുന്ന സമയമാണിത്.

മോന്റെ കാര്യങ്ങളൊക്കെ നോക്കി ഞാൻ ഇപ്പോൾ തിരക്കിലാണ്. അവനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. മികച്ച അവസരം ലഭിക്കുകയാണെങ്കിൽ സിനിമയിൽ ഒരു കൈ നോക്കാം എന്നു മാത്രം പറയുന്നു. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. വലിയ സ്വീകാര്യതയോടെയാണ് സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ മിത്ര അവിസ്മരണീയമാക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply