ഇന്റിമേറ്റ് ആയ സീനുകൾ ചെയ്യുമ്പോൾ നമ്മളറിയാതെ തന്നെ അവരോട് പ്രണയം നമ്മളിൽ ഉടലെടുക്കും- അത് അങ്ങിനാണ്! മോഹൻലാൽ മനസുതുറക്കുന്നു.

mohanlal

മലയാള സിനിമ താര രാജാവായ മോഹൻലാലിനെ എല്ലാവർക്കും സുപരിചിതമാണ്. നിരവധി സിനിമകൾ ചെയ്ത മോഹൻലാൽ ഒരുപാട് നായികമാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. തൻ്റെതായ അഭിനയ ശൈലികൊണ്ട് കിട്ടുന്ന കഥാപാത്രങ്ങളെയൊക്കെ മികച്ചതാക്കി മാറ്റുന്ന നടനാണ് മോഹൻലാൽ. അദ്ദേഹം ഒരു നടന്ന വിസ്മയം തന്നെയാണ്.നടൻ മുകേഷും ആയിട്ടുള്ള ഒരു സംവാദത്തിൽ മോഹൻലാൽ പറയുന്ന മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

മുകേഷും മോഹൻലാലും ഒന്നിച്ചുള്ള ഒരുപാട് സിനിമകൾ ഉണ്ട്. ഇവരുടെ ആ ഒരു കോംബോ പ്രേക്ഷകർക്കൊക്കെ വളരെ ഇഷ്ടമാണ്. നടൻ മുകേഷ് മോഹൻലാലിനോട് ചോദിച്ചത് പ്രണയ രംഗങ്ങളെ കുറിച്ചുള്ള ഒരു ചോദ്യമായിരുന്നു. പ്രണയ രംഗങ്ങൾ ചെയ്യുമ്പോൾ ശരിക്കും പ്രണയം ഉടലെടുക്കുമോ എന്നായിരുന്നു മുകേഷിൻ്റെ ചോദ്യം. തീർച്ചയായും ഇൻ്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ നായികാനായകന്മാർ തമ്മിൽ പ്രണയം മനസ്സിൽ വരുമെന്നും പ്രണയം എന്നത് നമുക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു പ്രത്യേക അവസ്ഥയാണെന്നും മോഹൻലാൽ മുകേഷിനോട് പറഞ്ഞു.

അത്തരം സമയങ്ങളിൽ മാത്രമല്ല എല്ലാ സമയത്തും നമ്മൾ എല്ലാവരോടും സ്നേഹത്തിലാണ്. ഇത്തരം ഇൻ്റിമേറ്റ് സീനുകൾ ചെയ്യുമ്പോൾ നമ്മൾ അറിയാതെ തന്നെ നമ്മളിൽ പ്രണയം ഉണ്ടാകും. അത് നമ്മൾ വേണമെന്നു വെച്ച് ചെയ്യുന്നതല്ല. ആ സീൻ കഴിഞ്ഞതിനുശേഷം നമ്മൾ ആ പ്രണയം അങ്ങോട്ട് മാറ്റി വയ്ക്കുകയും ചെയ്യുന്നു. എത്രയും പെട്ടെന്ന് ആ പ്രണയം മാറ്റുക എന്നതാണ് നമ്മുടെ കടമയും എന്ന് പറഞ്ഞു.
ഇത് പറഞ്ഞ ഉടനെ തന്നെ മുകേഷ് വീണ്ടും ഒരു ചോദ്യം ആവർത്തിച്ചു അതിനു പിന്നാലെ തന്നെ ആ പ്രണയം കളയുമോ അതോ കൂടെ കൊണ്ട് നടക്കുമോ എന്നായിരുന്നു.

മോഹൻലാൽ പറഞ്ഞത് ചിലത് പെട്ടന്ന് കളയും എന്നാൽ ചിലതാണെങ്കിൽ കുറച്ചുനാൾ എടുക്കും അത് മനസ്സിൽ നിന്ന് പോകാൻ എന്നും. മോഹൻലാലിൻ്റെ പുതുതായി വരാനിരിക്കുന്ന ചിത്രങ്ങൾ എലോൺ, മലൈക്കോട്ടൈ വാലിബൻ തുടങ്ങിയവയാണ്. ഒരു അഭിനേതാവ് മാത്രമായിരുന്നില്ല മോഹൻലാൽ. ചലച്ചിത്ര നിർമ്മാതാവും, പിന്നണിഗായകനും, സംവിധായകനും വിതരണക്കാരനും ഒക്കെയാണ്. അദ്ദേഹം വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യ ഗവൺമെൻ്റ് അദ്ദേഹത്തിന് പത്മശ്രീയും അതുപോലെ തന്നെ പത്മഭൂഷണും നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്. 1978 തിരനോട്ടം എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്നു സിനിമാരംഗത്തേക്കുള്ള മോഹൻലാലിൻ്റെ കാൽവെപ്പ്. എന്നാൽ ചില സെൻസർ പ്രശ്നങ്ങൾ കാരണം അത് നീണ്ടു പോയി. പിന്നീട് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പ്രണയ ചിത്രത്തിലൂടെയായിരുന്നു പ്രേക്ഷകർക്ക് മുന്നിൽ ആദ്യമായി എത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply