“ബോധപൂർവമായ വംശീയാധിക്ഷേപം”, “നിറത്തിന്റെ പേരിലുള്ള വേർതിരിവ്”…വിവാദ ഫോട്ടോഷൂട്ടിനെതിരെയുള്ള രൂക്ഷ വിമർശനങ്ങൾക്ക് പ്രതികരണവുമായി മോഡൽ

ഇന്ന് ഫോട്ടോഷൂട്ടുകൾ വളരെ സർവസാധാരണമായി മാറിയിരിക്കുന്നു. വളരെ വിശിഷ്ട ദിവസങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഫോട്ടോഷോട്ടുകൾ ഇന്ന് വേറെ ലെവലിൽ എത്തിയിരിക്കുകയാണ്. ഫോട്ടോഷൂട്ടുകളിൽ വൈവിധ്യം കൊണ്ടുവരാനായി മത്സരിക്കുകയാണ് ക്യാമറമാനുകളും മോഡലുകളും. പല തരം ഫോട്ടോഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡ് ആവുകയും വൈറൽ ആവാറുമുണ്ട്. പലപ്പോഴും ഫോട്ടോഷൂട്ടുകൾ അതിരുകടന്ന് വിമർശനങ്ങളും സൈബർ ആക്രമണത്തിനും ഇടയാകാറുണ്ട്. അടുത്തകാലത്തായി ഏതെങ്കിലും സംഭവത്തെയോ സാഹചര്യത്തെയോ ഫോട്ടോകളിൽ കഥ പറയുന്ന കൺസെപ്റ്റ് ഫോട്ടോ സ്റ്റോറികൾ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അത്തരത്തിലൊരു പരീക്ഷണം നടത്തി സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഏറ്റുവാങ്ങുകയാണ് മലയാളിയായ മോഡൽ അൻഷ മോഹൻ. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആയിരുന്നു, ദേഹം മുഴുവൻ കറുപ്പിച്ച മേക്കോവറായി മോഡൽ റോസ് പൂവും, ദേശീയ പതാകയും വിൽക്കാൻ ഇറങ്ങിയതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഈ ചിത്രത്തിനും തുടർന്ന് പങ്കുവെച്ച ചിത്രങ്ങൾക്കും താഴെയാണ് രൂക്ഷമായ വിമർശനങ്ങൾ കടന്നു വരുന്നത്. ഈ ഫോട്ടോഷൂട്ടിന്റെ മേക്കോവർ വീഡിയോയും ബിഹൈൻഡ് ദി സീൻ വീഡിയോയും എല്ലാം മോഡൽ പുറത്തു വിട്ടിരുന്നു. എന്നാൽ ഇവയ്ക്ക് എല്ലാം വളരെ രൂക്ഷമായ വിമർശനമാണ് ഏറ്റുവാങ്ങിയത്. ബോധപൂർവ്വമായ വംശീയാധിക്ഷേമമാണ് ഇതൊന്നും നിറത്തിന്റെ പേരിലുള്ള വേർതിരിവാണ് ഈ ചിത്രങ്ങൾ കാണിക്കുന്നത് എന്നും പലരും ചൂണ്ടിക്കാണിച്ചു. ഈ ഫോട്ടോഷൂട്ടിൽ തമാശയായി ഒന്നും തന്നെയില്ല, എല്ലാ രീതിയിലും തെറ്റായ ആശയമാണ് ചിത്രം നൽകുന്നത് എന്നും തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് കീഴിൽ എത്തുന്നത്. ദാരിദ്ര്യത്തിന്റെ നിറം കറുപ്പാണെന്ന് ആരു പറഞ്ഞു എന്ന ചോദ്യവും ഇതിനോടൊപ്പം ഉയരുന്നുണ്ട്. എന്നാൽ താരത്തിന് പിന്തുണയുമായും പലരും രംഗത്ത് എത്തിയിട്ടുണ്ട്. ഇത്രയും ബോൾഡ് ആയിട്ടുള്ള മേക്കോവർ നടത്തിയ മോഡലിനും അതിന്റെ പിന്നിലെ കഠിനാധ്വാനത്തിനെയും പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് എത്തിയത്.

ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ള മേക്കപ്പ് ആർട്ടിസ്റ്റിനും ഫോട്ടോഗ്രാഫർക്കും നിരവധിപേർ അനുമോദനങ്ങൾ അറിയിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ യാഥാർത്ഥ്യത്തെ വരച്ചു കാണിക്കുന്ന വളരെ ശക്തമായ ഒരു ഫോട്ടോഷൂട്ട് ആണിത് എന്നും പലരും അഭിപ്രായപ്പെട്ടു. ബിനു സിൻസ് ആണ് വിവാദമായിട്ടുള്ള ഈ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ. നാസ് നസീമിന്റെതായിരുന്നു മേക്ക് ഓവർ. കോഴിക്കോട് സ്വദേശിയായ അൻഷ മോഹനാണ് മോഡൽ.

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും വിവാദങ്ങൾക്കും മറുപടി നൽകി മോഡൽ അൻഷ മോഹൻ രംഗത്തെത്തിയിരുന്നു. ഞാൻ കണ്ടിട്ടുള്ള സൗന്ദര്യം തെരുവിലാണെന്നും ആ സൗന്ദര്യത്തിൽ നിഷ്കളങ്കമായ ചിരിയുണ്ടായിരുന്നു, കണ്ണുകളിൽ ആ സൗന്ദര്യം പലപ്പോഴും കാണാറുണ്ടായിരുന്നു എന്നും മോഡൽ പ്രതികരിച്ചു. ഒരു കലാകാരിക്ക് ജീവിതത്തിൽ പല വേഷങ്ങൾ ചെയ്യേണ്ടതായി വരും, ചിലപ്പോൾ കഥാപാത്രത്തിനനുസരിച്ച് രൂപവും ഭാവം മാറേണ്ടി വരും. ആ രീതിയിൽ മാത്രമേ ഇത് കാണാവൂ എന്നും ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെയും ഫോട്ടോഗ്രാഫറിന്റെയും കഴിവ് ഈ ചിത്രത്തിൽ കാണാൻ സാധിക്കും എന്നായിരുന്നു അൻഷ പങ്കു വെച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply