ഈ ഒരു കാര്യത്തിൽ മിയ വളരെ മോശം ആണ് എന്ന് ഭർത്താവ് അശ്വിൻ പറയാറുണ്ട്…മിയയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു…

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് മിയ. 2010ൽ പുറത്തിറങ്ങിയ “ഒരു സ്മാൾ ഫാമിലി” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. 2012ലെ കേരള മിസ് ഫിറ്റ്നസ് പട്ടം നേടിയ മിയ അതേ വർഷം “ചേട്ടായീസ്” എന്ന സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചു. “മെമ്മറീസ്”, “വിശുദ്ധൻ”, “ഹലോ നമസ്തേ”, “പാവാട” , “അനാർക്കലി”, “ഷെർലക്ടോംസ്”, “ഡ്രൈവിംഗ് ലൈസൻസ്” തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ മനം കവർന്നു താരം.

മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും സജീവമാണ് താരം. കോവിഡ് കാലത്തായിരുന്നു മാട്രിമോണിയൽ വഴി മിയയുടെ വിവാഹബന്ധം കണ്ടെത്തിയത്. അശ്വിനുമായുള്ള നിശ്ചയവും വിവാഹവും എല്ലാം കോവിഡ് സമയത്തായിരുന്നു നടന്നത്. മാട്രിമോണിയൽ വഴിയാണ് ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് വീട്ടുകാരുടെ ഇഷ്ടപ്രകാരം വിവാഹം നടത്തുകയായിരുന്നു. 2020 സെപ്റ്റംബർ 12നായിരുന്നു ബിസിനസുകാരനായ അശ്വിൻ ഫിലിപ്പും ആയുള്ള മിയയുടെ വിവാഹം.

എറണാകുളത്തെ പള്ളിയിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ ഒരു ചടങ്ങായിരുന്നു താരവിവാഹം. അശ്വിന് ഒപ്പമുള്ള ചിത്രങ്ങൾ മിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മിയയുടെ വിവാഹനിശ്ചയ ചിത്രങ്ങളും വിവാഹ ചിത്രങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വിവാഹത്തിന് ശേഷം നിരവധി ടെലിവിഷൻ ഷോകളിലും ഇരുവരും എത്തിയിരുന്നു. അടുത്തിടെയാണ് താരത്തിന് ഒരു മകൻ പിറന്നത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ പേര്.

മകന്റെ മാമോദിസ ചടങ്ങുകളുടെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിവാഹത്തിനുശേഷവും പ്രസവത്തിനുശേഷവും ഇന്ന് നടിമാർ സിനിമയിൽ സജീവമാണ്. നീണ്ട കുറെ നാളുകൾക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചു വരുന്ന സന്തോഷം മിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഒരു മനോഹര വീഡിയോയിലൂടെയാണ് ഷൂട്ടിന് വേണ്ടി പുറപ്പെടുകയാണ് എന്ന് താരം ആരാധകരുമായി പങ്കുവച്ചത്.

പല താരങ്ങളും ഗർഭിണിയാകുമ്പോൾ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ മിയ ഗർഭിണിയാണെന്ന് കുഞ്ഞു പിറന്നതിനു ശേഷമായിരുന്നു ആരാധകർ അറിയുന്നത്. പലരും കുഞ്ഞിന്റെ വരവും ഗർഭകാലവും എല്ലാം വീഡിയോകൾ സഹിതം പങ്കുവയ്ക്കുമ്പോൾ അതെല്ലാം രഹസ്യമാക്കി വയ്ക്കുകയായിരുന്നു മിയ. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്തതിനാൽ വല്ലപ്പോഴും പങ്കുവയ്ക്കുന്ന താരത്തിന്റെ കുറിപ്പുകൾ നിമിഷം നേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്.

സോഷ്യൽ മീഡിയയോട് വലിയ താല്പര്യം തോന്നിയിട്ടില്ല എന്നാണ് താരം പറയുന്നത്. ജീവിതത്തിൽ സംഭവിക്കുന്ന ഓരോ ചെറിയ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പതിവ് തനിക്കില്ല എന്നും താരം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ ഞാൻ വളരെ മോശമാണ് എന്നാണ് ഭർത്താവ് അശ്വിൻ ഇടയ്ക്ക് പറയാറുള്ളത് എന്ന് മിയ പറയുന്നു. സമൂഹമാധ്യമങ്ങളിൽ അധികം സജീവമാകാത്തതാണ് നടിമാർക്ക് നല്ലത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നടിമാർ എന്തു ചെയ്യുകയാണെന്ന് നോക്കി നടക്കുകയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ എന്നും അവരുടെ വിശേഷങ്ങൾ വളച്ചൊടിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുമെന്നും ആരാധകർ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply