മകൾ തൻവി ജനിക്കുന്നതിനു മുൻപ് ഒരു ആൺ കുഞ്ഞിനെ ദത്തെടുത്തിരുന്നു – കുറച്ചു കാലത്തിനുശേഷം അനുസരണയില്ലാതായപ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതായി ! മിഥുൻ്റെ ഭാര്യ ലക്ഷ്മി കരഞ്ഞുകൊണ്ട് പറഞ്ഞു

മിഥുൻ രമേശിനെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. അഭിനയരംഗത്തിലൂടെ വന്ന് പിന്നീട് മിനിസ്ക്രീനിൽ അവതാരകനായി മാറിയ താരമാണ് മിഥുൻ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മിഥുൻ ദുബായിലെ ഒരു റേഡിയോ ജോക്കി ആയിട്ടാണ് വർക്ക് ചെയ്യുന്നത്. മിഥുനും ഭാര്യ ലക്ഷ്മിയും മകൾ തൻവിയും സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഭാര്യ ലക്ഷ്മി മേനോൻ പോസ്റ്റ് ചെയ്യുന്ന വീഡിയോസും ഫോട്ടോസും ഒക്കെ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്.

തൻ്റെ നിലപാടുകളൊക്കെ യാതൊരു മടിയും കൂടാതെ തുറന്നു പറയാറുണ്ട് ലക്ഷ്മി. ലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വീഡിയോയിൽ ലക്ഷ്മി കുടുംബത്തെക്കുറിച്ച് ആയിരുന്നു സംസാരിച്ചത്.മകളായ തൻവി ജനിക്കുന്നതിനു മുൻപേ ഒരു കുട്ടിയെ ദത്തെടുത്തിരുന്നു എന്ന് ലക്ഷ്മി വെളിപ്പെടുത്തിയ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഒരു ആൺകുട്ടിയെ ആയിരുന്നു ദത്തെടുത്തിരുന്നത്.

കുറച്ചു ദിവസങ്ങൾക്ക് ശേഷം ദത്തെടുത്ത കുട്ടി ലക്ഷ്മി പറയുന്നതൊന്നും കേൾക്കാതിരിക്കാൻ തുടങ്ങി.ദത്തെടുത്ത കുട്ടിയും ലക്ഷ്മിയും തമ്മിൽ എപ്പോഴും വഴക്കായിരുന്നു. വഴക്കു കാരണം ലക്ഷ്മി ആ കുട്ടിയുടെ അമ്മയെ വിളിച്ച് കാര്യങ്ങളൊക്കെ ബോധിപ്പിച്ചു. കുട്ടിയുമായി തനിക്ക് ഒത്തുപോകാൻ കഴിയില്ലെന്ന് ലക്ഷ്മി പറഞ്ഞു. അമ്മയോട് ലക്ഷ്മി ഈ കാര്യങ്ങളൊക്കെ സംസാരിച്ചപ്പോൾ അമ്മയുടെ മറുപടി ഞെട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു.

അമ്മ ലക്ഷ്മിയോട് പറഞ്ഞത് നീ കല്യാണം കഴിക്കുമ്പോൾ തന്നെ ഈ കാര്യങ്ങളൊക്കെ നോക്കണമായിരുന്നു. ഇതൊക്കെ ജീവിതത്തിൽ ഉണ്ടാകുമെന്ന് അറിയില്ലായിരുന്നോ. ലക്ഷ്മി ഇത്രയും നേരം പറഞ്ഞത് സ്വന്തം ഭർത്താവായ മിഥുനെ കുറിച്ചായിരുന്നു എന്ന് പേളി മാണിക്ക് മാത്രമായിരുന്നു മനസ്സിലായിരുന്നത്. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമൻ്റുകൾ ആണ് വരുന്നത്. ഈ വീഡിയോ കണ്ട പ്രേക്ഷകർ ആദ്യം ഒന്ന് ഞെട്ടിയിരുന്നു.

പിന്നീടാണ് കാര്യം മനസ്സിലായത്. ലക്ഷ്മിയോട് തടിയെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി ലക്ഷ്മി പറഞ്ഞത് എൻ്റെ ശരീരം എനിക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല കൂടാതെ ഈ ശരീര ഘടനയിൽ ഞാൻ സന്തുഷ്ടയും ആണ് ഈ തടി വെച്ചിട്ട് ക്യാമറയ്ക്ക് മുന്നിൽ വരാൻ എനിക്ക് യാതൊരു മടിയുമില്ലെന്നും പറഞ്ഞു. ലക്ഷ്മി ചെയ്യുന്ന വീഡിയോകൾ എല്ലാം തന്നെ സാധാരണ യൂട്യൂബേർസ് ചെയ്യുന്ന തരത്തിലുള്ള വീഡിയോകൾ അല്ല തൻ്റെതായ ഐഡിയകൾ ഉപയോഗിച്ച് കണ്ടെൻ്റ് ഉണ്ടാക്കിയാണ് ലക്ഷ്മി വീഡിയോകൾ ചെയ്യുന്നത്. മിഥുനും മകൾ തൻവിയും ലക്ഷ്മിയുടെ ഒപ്പം വീഡിയോസിലൊക്കെ വരാറുണ്ട്. ഇവരുടെ വീഡിയോകൾ പലരും റീൽസായി ചെയ്യാറുമുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply