മലയാളികൾ എന്നും ഓർക്കുകയും ചുണ്ടിൽ മൂളികൊണ്ട് ഇരിക്കുകയും ചെയ്യുന്ന അനേകം ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എംജി ശ്രീകുമാർ. മെലഡി ഗാനങ്ങളും, ഫാസ്റ്റ് നമ്പറുകളും ഒരുപോലെ വഴങ്ങുന്ന എംജി ശ്രീകുമാർ മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച മികച്ച ഗായകനാണ്. നാലു പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി മൂവായിരത്തിലധികം ഗാനങ്ങൾ എംജി ആലപിച്ചിട്ടുണ്ട്. ഒരു കാലത്ത് അടിപൊളി ഗാനങ്ങൾ പാടുവാൻ എംജി ശ്രീകുമാർ അല്ലാതെ മറ്റൊരു ഗായകനെ സങ്കൽപ്പിക്കാൻ പോലും മലയാളികൾക്ക് ആകില്ലായിരുന്നു. ഏതു തരം ഗാനങ്ങളും ഈ കൈകളിൽ ഭദ്രമാണ്. എംജി ശ്രീകുമാറിനെ പോലെ തന്നെ മലയാളികൾക്ക് ഏറെ സുപരിചിതമാണ് ഭാര്യ ലേഖ ശ്രീകുമാർ. ഒരുപാട് വർഷത്തെ ലിവിങ് ടുഗെദറിന് ശേഷം ആയിരുന്നു ഇവർ വിവാഹം കഴിച്ചത്. ഒരുപാട് വേദികളിൽ ഒരുമിച്ച് എത്തുന്നതിനാൽ എംജിയെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് ലേഖയും.
സ്വന്തമായി യൂട്യൂബ് ചാനലുള്ള ലേഖ, സ്ഥിരമായി അതിൽ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. മികച്ച ഗായകൻ മാത്രമല്ല മികച്ച ഒരു അവതാരകൻ കൂടിയാണ് എംജി ശ്രീകുമാർ. മിനിസ്ക്രീനിൽ നിരവധി ടിവി ഷോകൾ അവതരിപ്പിച്ചിട്ടുള്ള എംജി ശ്രീകുമാർ പല റിയാലിറ്റി ഷോകളിലും വിധികർത്താവ് ആയി എത്താറുണ്ട്. നിലവിൽ ഫ്ലവേഴ്സ് ടോപ് സിംഗറിലെ വിധികർത്താവാണ് ഇപ്പോൾ എംജി ശ്രീകുമാർ. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന എംജിയും ലേഖയും അടുത്തിടെ ഒരു യുഎസ് ട്രിപ്പിൽ ആയിരുന്നു.
ഇപ്പോൾ ഇതാ യുഎസ് ട്രിപ്പ് കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് താരദമ്പതികൾ. യുഎസ് ട്രിപ്പ് കഴിഞ്ഞ ഉടൻ തന്നെ മൂകാംബിക ദേവിയുടെ അനുഗ്രഹം തേടി എത്തിയിരിക്കുകയാണ് എംജിയും ലേഖയും. “മൂകാംബിക ദർശനം” എന്ന അടിക്കുറിപ്പോടെ താരങ്ങൾ തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിനു മുമ്പ് ഉഡുപ്പിയിൽ നിന്ന് എടുത്ത ചിത്രങ്ങൾ ലേഖ ഫേസ്ബുക്കിൽ പങ്കു വെച്ചിരുന്നു. മൂകാംബിക ദേവിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് മുമ്പ് എംജി ശ്രീകുമാർ വാചാലൻ ആയിട്ടുണ്ട്.
വർഷങ്ങളോളം ലിവിങ് ടുഗെദറിലായിരുന്ന എംജി ശ്രീകുമാറും ലേഖയും മൂകാംബികയിൽ വച്ചായിരുന്നു വിവാഹിതരായത്. അതുകൊണ്ടു തന്നെ ഇവരുടെ ജീവിതത്തിൽ വളരെ വലിയ സ്ഥാനമാണ് മൂകാംബികക്കുള്ളത്. വളരെ പെട്ടെന്ന് തീരുമാനിച്ച് ആയിരുന്നു വിവാഹം നടത്തിയത്. പതിവു പോലെ ചിത്രങ്ങൾക്ക് താഴെ ഇരുവർക്കും ആശംസകൾ നേർന്ന് ആരാധകർ എത്തിയിട്ടുണ്ട്. യാത്രകളെ ഒരുപാട് ഇഷ്ടമുള്ള ദമ്പതികൾ സമയം കിട്ടുമ്പോൾ എല്ലാം യാത്രകൾക്ക് പോകാറുമുണ്ട്. താരങ്ങളുടെ ചിത്രങ്ങൾക്ക് മോശം കമന്റുകൾ ഇടുന്നത് ഇന്ന് ഒരു പതിവ് ആയി മാറിയിരിക്കുകയാണ്. ഇത്തരത്തിൽ വിമർശനങ്ങളുമായി എത്തിയവർക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് എംജി ശ്രീകുമാർ.