ദൈവത്തിനോട് എനിക്ക് ചോദിക്കാനുള്ളത് ബാക്കി ഒക്കെ തനിക്ക് നൽകിയിട്ട് എന്തുകൊണ്ട് നല്ലൊരു ദാമ്പത്യം മാത്രം തട്ടി കളഞ്ഞു എന്നതാണ് എന്ന് മേതിൽ ദേവിക

methi devika life

നർത്തകിയായ മേതിൽ ദേവികയെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. നർത്തകി എന്നതിലുപരി ദേവിക മുകേഷിനെ വിവാഹം ചെയ്തപ്പോഴാണ് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. വിവാഹം ചെയ്തു കുറച്ചു നാളുകൾക്കു ശേഷം ഇവർ തമ്മിൽ പിരിയുകയും ചെയ്തു. ഇവരുടെ വിവാഹമോചനം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മേതിൽ ദേവിക തൻ്റെ വിവാഹ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് സംസാരിക്കുകയാണ് ധന്യ വർമ്മയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലൂടെ.

ദേവിക പറയുന്നത് വിവാഹ ജീവിതം എനിക്ക് പറഞ്ഞിട്ടില്ല എന്നാണ്. ബന്ധങ്ങളെ കുറിച്ച് പറയാൻ ഞാൻ അർഹയല്ല കാരണം ഞാൻ അതിൽ പരാജയപ്പെട്ട ഒരാളാണ്. ഒരു തവണ മാത്രമല്ല രണ്ടാം തവണയും ഞാൻ വിവാഹം ചെയ്തു എന്നാൽ ആ ബന്ധവും തകർന്നു. ഒരു വ്യക്തി രണ്ട് തവണ വിവാഹം ചെയ്യുക എന്നത് രണ്ട് തവണ ജനിക്കുന്നത് പോലെയാണ് എന്നാണ് ദേവിക പറയുന്നത്. വിവാഹം 2 വ്യക്തികളുടെ ജീവിതമാണ്. ഒരു സ്ത്രീ അവളെ തന്നെ പൂർണ്ണമായി നൽകും.

ഒരു ജന്മത്തിൽ തന്നെ രണ്ട് വിവാഹം ചെയ്യുമ്പോൾ അത് കൈകാര്യം ചെയ്യാൻ ആവാതെ വരുമെന്നും എനിക്ക് അതുകൊണ്ടുതന്നെ അത് വലിയ ആഘാതം ആയിരുന്നു മനസ്സിന് തന്നത് എന്നും പറഞ്ഞു. എന്നാൽ ഇപ്പോൾ ദേവിക ചിന്തിക്കുന്നത് ഒരാൾക്ക് ഒരാൾ മതിയെന്നാണ്. പഴയ ചിന്തകളാണ് നല്ലതെന്നും സാഹിത്യങ്ങളിൽ ഒക്കെ പറയുന്നതുപോലെ ഒരുത്തിക്കൊരുവൻ ഒരുവനൊരുത്തി എന്ന ആശയങ്ങൾക്കൊക്കെ അതിൻ്റെ ഗുണങ്ങൾ ഉണ്ടെന്നും പറഞ്ഞു.

ജീവിതത്തിൻ്റെ ഒരു ഘട്ടം കഴിഞ്ഞാൽ നമ്മൾക്ക് അകലാൻ സാധിക്കില്ല. എന്നാൽ അകലം പാലിക്കാൻ ആകണമെന്നും അങ്ങനെ കഴിയാത്തതുകൊണ്ടാണ് നമ്മളെ പൂർണ്ണമായും പാർട്ണർക്ക് നൽകുന്നതും എന്നാണ് ദേവിക പറഞ്ഞത്. ഗൂഗിളിൽ ദേവികയെ കുറിച്ച് സെർച്ച് ചെയ്യുമ്പോൾ വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വരുന്നത്. പല യൂണിവേഴ്സിറ്റിയിലും ക്ലാസെടുക്കുന്നതിനുവേണ്ടി അവർ തന്നെക്കുറിച്ച് അറിയുന്നതിന് ഗൂഗിളിൽ നോക്കുമ്പോൾ ഈ വിവാഹ മോചന വാർത്തകളാണ് കാണുന്നത്.

ഇത് മാനസികമായി വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്ന് ദേവിക പറഞ്ഞു. എന്നാൽ ദേവികക്ക് സോഷ്യൽ മീഡിയകൾ വഴി അനുകൂലമായും പ്രതികൂലമായും ഒക്കെ കമൻ്റുകൾ വരാറുണ്ട്. ചില നല്ല കമൻ്റുകൾ കാണാം എന്നും ദേവിക പറയുന്നുണ്ട്. ഇത്തരം കമൻ്റുകൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും എന്നും പറയുന്നു. ചിലപ്പോൾ ഒരാളുടെ ഒരു നല്ല വാക്ക് മതി പലരുടെയും ജീവിതം രക്ഷപ്പെടാൻ എന്ന അഭിപ്രായമാണ് ദേവികയ്ക്ക്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply