മേതിൽ ദേവിക എന്ന നർത്തകിയെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. മുകേഷിനെ വിവാഹം ചെയ്തതിന് ശേഷം പലരും ശ്രദ്ധിച്ചുതുടങ്ങി. മോഹിനിയാട്ടത്തിലൂടെയാണ് മേതിൽ ദേവിക പ്രശസ്തയായത്. മേതിൽ ദേവിക്ക് സംസ്ഥാന സംഗീത നാടക പുരസ്കാരമടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതൊക്കെ കൂടാതെ തന്നെ മേതിൽ ദേവിക ദേശീയ സംസ്ഥാനതലത്തിൽ ആദരിക്കപ്പെട്ട കലാകാരി കൂടിയാണ്.
കലയും ശാസ്ത്രവും ഒന്നിച്ച് കോർത്തിണക്കിക്കൊണ്ട് ഉള്ള ഒരു വ്യത്യസ്ത ആശയത്തിന് രൂപം കൊടുത്തതിന് ഐഎസ്ആർഒയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട് മേതിൽ ദേവിക. താരം പല ഇൻ്റർവ്യൂകളിലും നൃത്തം തൻ്റെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണെന്ന് പറഞ്ഞിട്ടുണ്ട്. കലാരംഗത്തും പൊതുവേദികളിലും തൻ്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള മേതിൽ ദേവിക തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായം തുടങ്ങാൻ പോവുകയാണ് എന്ന് പറഞ്ഞു.
മേതിൽ ദേവിക ചുവട് വയ്ക്കാൻ പോകുന്ന പുതിയ അധ്യായത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. താരം ഇത് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത് തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ്. മേതിൽ ദേവിക സിനിമയിൽ അഭിനയിക്കുവാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് താരം ഇൻസ്റ്റാഗ്രാം വഴി ആണ് അറിയിച്ചിരിക്കുന്നത്. താരത്തിന് സിനിമയിലേക്ക് അവസരം ലഭിച്ചിരിക്കുന്നത് ഒരു മികച്ച സംവിധായകൻ്റെ സിനിമയിലേക്കാണ്.
സംവിധായകൻ വിഷ്ണു മോഹൻദാസ് ചിത്രമായ കഥ ഇന്നുവരെ എന്ന സിനിമയിൽ ബിജുമേനോൻ്റെ നായകയായിട്ടാണ് മേതിൽ ദേവിക സിനിമയിലേക്ക് കാൽ എടുത്തു വയ്ക്കുവാൻ പോകുന്നത്. മേപ്പടിയാൻ എന്ന സിനിമയുടെ സംവിധായകൻ ആണ് വിഷ്ണു മോഹൻ. ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട് വിഷ്ണു മോഹന്. മേതിൽ ദേവിക പറഞ്ഞത് സിനിമയിൽ അഭിനയിക്കുക എന്ന തീരുമാനമെടുക്കുവാൻ ആദ്യം മടി കാണിച്ചിരുന്നു എന്നാണ്.
ഏകദേശം ഒരു വർഷത്തോളം ചർച്ച ചെയ്തതിനുശേഷം ആയിരുന്നു സിനിമയിൽ അഭിനയിക്കണമെന്ന തീരുമാനത്തിലേക്ക് താൻ എത്തിയതെന്നും പറഞ്ഞു. ഇത്രയും നല്ല ഒരു സിനിമയിലേക്ക് തനിക്ക് അവസരം തന്നതിന് വിഷ്ണു മേഹനോട് നന്ദി പറയുകയും ചെയ്തുകൊണ്ടാണ് മേതിൽ ദേവിക സിനിമയുടെ പോസ്റ്റർ പങ്കുവെച്ചത്. മേതിൽ ദേവികയുടെ പോസ്റ്റിനു താഴെ നിരവധി ആളുകളാണ് ആശംസകൾ നേർന്നുകൊണ്ട് കമൻ്റ് ചെയ്തിരിക്കുന്നത്.
ഒരു നടി അല്ലെങ്കിൽ കൂടിയും മലയാളികൾക്കെല്ലാം തന്നെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു മേതിൽ ദേവിക എന്ന നർത്തകി. എന്തായാലും മേതിൽ ദേവിയുടെ സിനിമയിൽ അഭിനയിക്കാം എന്ന തീരുമാനത്തിലൂടെ ഒരു മികച്ച നടിയെ കൂടി കിട്ടുമെന്ന പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകർ.