മീനയുടെ രണ്ടാം വിവാഹം – ഒടുവിൽ കാര്യങ്ങൾ വിവരിച്ചു സുഹൃത്ത്

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയായിരുന്നു നടി മീനയുടെ രണ്ടാം വിവാഹം. മീനയുടെ ഭർത്താവ് വിദ്യ സാഗർ കഴിഞ്ഞ ജൂണിൽ ആയിരുന്നു മരണമടഞ്ഞത്. ഭർത്താവിന്റെ മരണാനന്തര ചടങ്ങുകൾ മീനയും മകൾ നൈനികയും ചെയ്തത് ഏറെ വാർത്തയായിരുന്നു. ഇതിന് പിന്നാലെ മീന രണ്ടാമത് വിവാഹം കഴിക്കാൻ പോകുന്നു എന്നും ഒരു വ്യവസായ പ്രമുഖനാണ് താരത്തെ വിവാഹം കഴിക്കുന്നത് എന്ന രീതിയിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ ഇതിനോട് ഒന്നും നടി മീനയോ കുടുംബാംഗങ്ങളോ ആരും പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ഇതാ മീനയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള സത്യങ്ങൾ തുറന്നു പറയുകയാണ് വ്യവസായ സംരംഭകയും മീനയുടെ അടുത്ത സുഹൃത്തുമായ രേണുക. മീനയുടെ വളരെ അടുത്ത ആത്മമിത്രമാണ് രേണുക. മീനയും രേണുകയും തിരക്കുകൾക്കിടയിൽ ഇത്തരം ഗോസിപ്പുകൾക്ക് ചെവി കൊടുക്കാറില്ല എന്ന് തുറന്നു പറയുന്നു.

രേണുകയ്ക്ക് ജീവിതത്തിൽ നല്ല ഉപദേശങ്ങൾ നൽകാറുള്ള കൂട്ടുകാരിയാണ് മീന എന്നും ഒരുപാട് കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്യാറുണ്ട് എന്നും രേണുക പറയുന്നു. മീന ഒരു സഹോദരിയെപ്പോലെ ആണെന്നും രണ്ടാമത് വിവാഹം കഴിക്കാൻ പോകുന്നു എന്ന ഗോസിപ്പുകൾ ഒന്നും ഇവർ അറിഞ്ഞിരുന്നില്ല എന്നും രേണുക പറയുന്നു. സത്യം പറഞ്ഞാൽ അതിനൊന്നും സമയം കിട്ടിയിട്ടില്ല എന്ന് വേണം പറയാൻ എന്ന് രേണുക കൂട്ടിച്ചേർത്തു.

വിദ്യ സാഗറിന്റെ വിയോഗത്തിന് ശേഷം പലപ്പോഴും പല തരത്തിലുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ ഭർത്താവിന്റെ വിയോഗത്തിൽ നിന്നും താൻ ഇതുവരെ മുക്തയായിട്ടില്ലെന്നും തന്നെ വെറുതെ വിടണമെന്നും മീന പ്രതികരിച്ചിരുന്നു. ഇത്തരത്തിലുള്ള ഗോസിപ്പുകൾ ഇനിയും പറഞ്ഞു പരത്തരുതെന്ന് അപേക്ഷിക്കുകയാണ് മീനയുടെ സുഹൃത്ത് രേണുക.

ബാലതാരമായി സിനിമയിലേക്ക് ചുവട് വെച്ച് പിന്നീട് തെന്നിന്ത്യൻ സിനിമയിലെ താര റാണിയായി മാറിയ നടിയാണ് മീന. തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള മീന, ഇന്നും സിനിമയിൽ സജീവമാണ്. വിവാഹം കഴിഞ്ഞ ഉടൻ ഒരു ഇടവേള എടുത്തുവെങ്കിലും തുടർന്ന് സിനിമയിൽ സജീവമാവുകയായിരുന്നു താരം. അഭിനയജീവിതത്തിൽ 40 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ നായിക മീന.

2009 ലായിരുന്നു മീനയുടെ വിവാഹം. മീനയുടെ മകൾ നൈനിക അമ്മയുടെ പാത പിന്തുടർന്ന് ബാലതാരമായി സിനിമയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. വിജയ് നായകനായ “തെരി” എന്ന ചിത്രത്തിലൂടെയാണ് നൈനിക അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. വിജയുടെ മകളെ അവതരിപ്പിച്ച് നൈനിക ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ ആയിരുന്നു മീനയുടെ ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം. ഭർത്താവിന്റെ വേർപാട് മീനയെ മാനസികമായി തളർത്തിയിരുന്നു. എങ്കിലും അതിശക്തമായി തന്നെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ് താരം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply