മീനാക്ഷി ദിലീപിന് വരനായി മലയാളത്തിലെ പ്രമുഖ നടൻ എന്ന് റിപോർട്ടുകൾ

മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും അറിയാൻ താല്പര്യമുള്ള വിശേഷമാണ് നടൻ ദിലീപിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ. ഈ വിശേഷങ്ങൾക്ക് വേണ്ടി പലപ്പോഴും കാത്തിരിക്കാറുണ്ട് മലയാളികൾ. വലിയൊരു ഇടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും സിനിമയിൽ സജീവമായി തുടങ്ങിയിരിക്കുകയാണ്. വോയിസ് ഓഫ് ദി സത്യനാഥൻ എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിക്കുന്നത്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ തമന്നയുടെ നായകനായി അഭിനയിക്കാൻ ഒരുങ്ങുകയാണ് ദിലീപ്..

വീണ്ടും ശക്തമായ ഒരു തിരിച്ചു വരവിന് തുടക്കം കുറിക്കുന്ന ദിലീപ് ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് സി കേരളത്തിൽ സംപ്രേഷണം ചെയ്ത ഒരു പരിപാടിയിൽ എത്തിയത് ശ്രെദ്ധ നേടി. ഞാനുമെന്റാളും എന്ന പരിപാടിയിൽ ആയിരുന്നു എത്തിയത്. ഈ പരിപാടിയിൽ വച്ച് മീനാക്ഷിയെ കുറിച്ചും ദിലീപ് സംസാരിക്കുന്നുണ്ടായിരുന്നു. മീനാക്ഷിയുടെ വിവാഹമാണ് വരൻ സിനിമയിൽ നിന്നാണ് എന്ന തരത്തിലുള്ള വാർത്തകൾ ഒക്കെ പ്രചരിക്കുന്നുണ്ടല്ലോ എന്നും ഇതിൽ എന്തെങ്കിലും സത്യമുണ്ടോ എന്നുമായിരുന്നു ദിലീപിനോട് ഉള്ള ചോദ്യം. ഈ വാർത്തകളോട് ദിലീപ് പ്രതികരിക്കുകയാണ്. എന്റെ ജീവിതത്തിലെ പല കാര്യങ്ങളും ഞാൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെ ആണ്. ഈ അടുത്താണ് ഞാൻ അറിഞ്ഞത് എന്റെ മകളുടെ കല്യാണം നിശ്ചയിച്ചു എന്ന്.

ഞാനും എന്റെ മക്കളും മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല.. നമ്മുടെ വീട്ടിലെ കാര്യങ്ങൾ വേറെ ആളുകൾ പറയുമ്പോൾ ഒരു സുഖമുണ്ടല്ലോ. അതൊരു പുതിയ അറിവാണ്. വേറെയെങ്ങും പോയി പഠിച്ചാൽ കിട്ടാത്ത ഒരു കാര്യമാണത്. സംവിധായകനായ ജോണി ആന്റണിയും നടിയായ നിത്യ ദാസും ദിലീപിന് ഒപ്പം ഉണ്ടായിരുന്നു. ഭാര്യാഭർതൃ ബന്ധത്തെ കുറിച്ചാണ് പരിപാടിയിൽ പ്രതിപാദിക്കുന്നത്. ഇതിനെക്കുറിച്ചും ദിലീപ് പറഞ്ഞിരുന്നു. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാൻ എല്ലാവർക്കും താൽപര്യം ആണല്ലോ. അതുകൊണ്ടാണ് ഞാനും ഈ പരിപാടിയിലേക്ക് വന്നത് എന്നും പറയുന്നുണ്ടായിരുന്നു.

ജോണി ആന്റണിയെ ഇപ്പോൾ കാണാനില്ല എന്നും മുഴുവനായും തിരക്കിലാണ് എന്നുമാണ് ദിലീപ് പറയുന്നത്. സിഐഡി മൂസ രണ്ടാം ഭാഗം ചെയ്യാൻ വേണ്ടി ഞാൻ ജോണിയെ തിരക്കി നടക്കുകയാണ് എന്നും നിത്യയെ കണ്ടപ്പോൾ ആദ്യം നിത്യയുടെ മകളാണ് എന്ന് തെറ്റിദ്ധരിച്ചു എന്നുമാണ് ദിലീപ് പറയുന്നത്. നിത്യയും മകളും തമ്മിൽ ഒരു കോമ്പറ്റീഷൻ ആണ്. ആരാണ് മകൾ എന്ന രീതിയിൽ. നിത്യ ദാസിന്റെ ആദ്യ നായകൻ കൂടി ആണ് ദിലീപ്. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ച് ഒരു വേദിയിൽ നിന്നപ്പോൾ പ്രേക്ഷകർക്കും അത് സന്തോഷം നിറയുന്ന ഒരു അനുഭവം തന്നെയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply