ദിലീപിന്റെ പൊന്നു മക്കൾ ! ചേച്ചി അമ്മയെ പുണർന്ന് മുത്തം കൊടുത്ത് മഹാലക്ഷ്മി

ദിലീപിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾക്ക് എപ്പോഴും ആരാധകർ നിരവധിയാണ് എന്നതാണ് സത്യം. ഇവരുടെ വിശേഷങ്ങൾക്ക് വേണ്ടി പലപ്പോഴും ആരാധകർ വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യാറുണ്ട്. മീനാക്ഷിയുടെ വിശേഷങ്ങളാണ് ആരാധകരെ കൂടുതലായും സന്തോഷത്തിൽ ആഴ്ത്തുന്നത്. ദിലീപിന്റെയും മഞ്ജുവാര്യരുടെ മകളായ മീനാക്ഷി പൊതുവേ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. വല്ലപ്പോഴും മാത്രമാണ് സോഷ്യൽ മീഡിയയിലേക്ക് മീനാക്ഷി എത്താറുള്ളത്. അതുകൊണ്ടു തന്നെ മീനാക്ഷിയുടെ ചിത്രങ്ങൾക്ക് ആരാധകരും നിരവധിയാണ്.

അത്തരത്തില് കഴിഞ്ഞദിവസം നവരാത്രി ദിവസമായിരുന്നു മീനാക്ഷി മഞ്ഞനിറത്തിലുള്ള സൽവാറിട്ട ഒരു പുതിയ ചിത്രവുമായി എത്തിയിരുന്നത്. ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മീനാക്ഷി മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് ഉമ്മവയ്ക്കുന്ന ഒരു ചിത്രം ഓണസമയത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ ചിത്രവും വളരെയധികം നേടിയിരുന്നു. ഈ ചിത്രങ്ങൾ ഇപ്പോൾ വീണ്ടും മീനാക്ഷിയുടെയും ദിലീപിന്റെയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും തമ്മിൽ നല്ല കൂട്ടാണ് എന്നും എല്ലാത്തിനും അനിയത്തിക്ക് ചേച്ചിയാണ് ആവശ്യം എന്നുമൊക്കെയാണ് എന്നും ആണ് ഫാൻസുകാർ പറയുന്നത്. ചേച്ചി, ചേച്ചി എന്ന് വിളിച്ച് മഹാലക്ഷ്മി എപ്പോഴും മീനാക്ഷിയുടെ പുറകെ ആണ് എന്ന് ഒരു അഭിമുഖത്തിൽ ദിലീപും കാവ്യയും തുറന്നു പറയുകയും ചെയ്തിരുന്നു.

മാമാട്ടി എന്നാണ് മഹാലക്ഷ്മിയെ വീട്ടിൽ വിളിക്കുന്നത്. കുഞ്ഞു മാമാട്ടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. മാമാട്ടിക്ക് മീനാക്ഷി ചേച്ചി അമ്മയെപ്പോലെയാണ്. സ്വന്തം കുഞ്ഞിനെ നോക്കുന്നത് പോലെയാണ് മീനാക്ഷി മാമാട്ടിയെ നോക്കുന്നത് എന്ന് ചിത്രങ്ങളിൽ നിന്നെല്ലാം മനസ്സിലാക്കാൻ സാധിക്കാറുണ്ട്.. ചെന്നൈയിൽ നിന്നും മീനാക്ഷി എത്തികഴിഞ്ഞാൽ പിന്നെ മമ്മൂട്ടിക്ക് സന്തോഷത്തിന്റെ നിമിഷങ്ങൾ ആണ്. അതുകൊണ്ട് ചേച്ചിയമ്മ എപ്പോഴും കൂടെ ഉണ്ടാകും. ദിലീപും സിനിമയിലേക്ക് വീണ്ടും ഒരു ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ദിലീപ് അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ. വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രം ആണ് ഇനി ഇറങ്ങാനിരിക്കുന്ന ആദ്യത്തെ ചിത്രം.

ഈ ചിത്രത്തിൽ വീണ നന്ദകുമാർ ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അരുൺ ഗോപി സംവിധാനം ചെയ്ത തമന്ന നായികയായെത്തുന്ന പേരിടാത്ത ചിത്രവും തീരുമാനിച്ചിരിക്കുന്നത്. ശക്തമായ ഒരു തിരിച്ചുവരവ് തന്നെയാണ് ദിലീപ് ഒരുങ്ങുന്നത് എന്നാണ് ഈ ചിത്രങ്ങളിൽ നിന്ന് ഒക്കെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നത്. ദിലീപിന്റെ ശക്തമായ തിരിച്ചു വരവിന് വേണ്ടി പ്രേക്ഷകരും കാത്തിരിക്കുകയാണ്.

story highlight – vijayadashami picture of meenakshi dileep and mahalakshmi dileep viral

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply