പൊതുവേദിയിൽ മീനാക്ഷി ദിലീപും മാധവ് സുരേഷ് ഗോപിയും ! ഇരുവരുടെയും സന്തോഷത്തിനൊപ്പം ദിലീപും

suresh gopi's son and meenakshi dileep

മീനാക്ഷി ദിലീപിനെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല. മലയാളികളുടെ പ്രിയപ്പെട്ട താര പുത്രന്മാരിലും പുത്രന്മാരിലും മുൻനിരയിൽ നിൽക്കുന്ന അംഗമാണ് മീനാക്ഷി ദിലീപ്. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെയും മലയാളത്തിലെ ലേഡീ സൂപ്പർസ്റ്റാറായ മഞ്ജു വാര്യരുടെയും മകളാണ് മീനാക്ഷി. മീനാക്ഷിയുടെ വിശേഷങ്ങൾ എല്ലാം എന്നും മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറ്. സാമൂഹ്യമാധ്യമങ്ങളിൽ പലപ്പോഴും മിന്നിത്തിളങ്ങുന്ന താരപുത്രി ആണ് മീനാക്ഷി.

ഇതുവരെ ഒരു സിനിമയിൽ പോലും മുഖം കാണിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് തന്നെയാണ് മീലാക്ഷി ദിലീപിന് ആരാധകർ നൽകിയിട്ടുള്ളത്. 2015ൽ ആയിരുന്നു മഞ്ജു വാര്യറും ദിലീപും തമ്മിലുള്ള വിവാഹമോചനം നടന്നത്. ശേഷം അച്ഛനായ ദിലീപിന്റെ കൂടെ താമസിക്കാൻ ആയിരുന്നു മീനാക്ഷി തീരുമാനിച്ചിരുന്നത്. അതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ അത്ര സജീവം ഒന്നുമല്ലെങ്കിലും മീനാക്ഷിയുടെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസും എല്ലാം പലപ്പോഴും സിനിമ പ്രേമികൾക്കിടയിൽ തരംഗമായി മാറുകയായിരുന്നു.

നിലവിൽ മെഡിസിൻ വിദ്യാർത്ഥിനിയാണ് മീനാക്ഷി. ചെന്നൈയിലാണ് താരം പഠിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരപുത്രി. ഫ്ലോറൽ പ്രിന്റുള്ള ഒരു സിംപിൾ അനാർക്കലി ഡ്രസ്സ് ധരിച്ചിട്ടായിരുന്നു താരപുത്രിയുടെ പുതിയ വരവ്. ഇതിനുമുമ്പ് ഒരു ചുവന്ന പാട്ടുപാവാട ധരിച്ചുകൊണ്ട് താരം പങ്കുവെച്ച ഫോട്ടോസും വീഡിയോസും എല്ലാം നിമിഷനേരം കൊണ്ടായിരുന്നു ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചത്. അതുപോലെതന്നെ മീനാക്ഷിയുടെ പുതിയ ചിത്രങ്ങളും വൈറലാവാൻ അധികനേരം വേണ്ടിവന്നില്ല.

ഗുരുവായൂരിൽ വച്ച് നടന്ന ഒരു വിവാഹ ആഘോഷ പരിപാടിക്കിടയിൽ എടുത്ത ചിത്രങ്ങൾ ആയിരുന്നു ഇത്. തന്റെ അച്ഛനായ ദിലീപിനൊപ്പമാണ് മീനാക്ഷി വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയത്. വിവാഹത്തിനിടെ ദിലീപ്, മീനാക്ഷി, സുരേഷ് ഗോപിയുടെ മകനായ മാധവ സുരേഷ് ഗോപി എന്നിവർക്കൊപ്പവും തന്റെ കുടുംബത്തിനൊപ്പവും എടുത്ത ചിത്രങ്ങളും വീഡിയോസ് എല്ലാം ഇതിനുമുൻപ് നടൻ ടിനി ടോം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. “താനും തന്റെ കുടുംബവും.., ഗുരുവായൂരിലെ വിവാഹ ചടങ്ങിൽ.., കൂടെ ദിലീപ്, മാധവ് സുരേഷ് ഗോപിയും മീനുട്ടിയും” എന്ന അടിക്കുറിപ്പായിരുന്നു ടിനി ടോം തന്റെ ചിത്രങ്ങൾക്ക് കീഴിൽ നൽകിയിരുന്നത്.

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ഇളയ മകനാണ് മാധവ് സുരേഷ് ഗോപി. അച്ഛനും ചേട്ടനും പിന്നാലെ മാധവും ഇപ്പോൾ സിനിമയിലേക്ക് തന്റെ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. തന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തെ സംബന്ധിച്ച് നടൻ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാൻ മാധവ് ചെന്ന ചിത്രങ്ങളെല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മാധവ് ആദ്യമായി അഭിനയിക്കാൻ പോകുന്നത്.അച്ഛൻ സുരേഷ് ഗോപിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply