മീനാക്ഷി അനൂപിനെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. ബാലനടിയായി അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ പാത്തുവായി എത്തിയാണ് മീനാക്ഷി മലയാള പ്രേക്ഷകരുടെ മനം കവർന്നത്. പിന്നീട് നിരവധി സിനിമകളിൽ മീനാക്ഷി അഭിനയിച്ചിരുന്നു. പിന്നീട് മീനാക്ഷി ടോപ് സിംഗറിൻ്റെ അവതാരകയായി ശ്രദ്ധ നേടി. വ്യത്യസ്ത രീതിയിലുള്ള അവതരണ ശൈലി കൊണ്ട് പ്രേക്ഷക മനസ്സ് മീനാക്ഷി കീഴടക്കി.
സിനിമയിലും ടിവി ഷോകളിലും എല്ലാം സജീവമായ മീനാക്ഷി സോഷ്യൽ മീഡിയയിലും സജീവമാണ്. മീനാക്ഷി തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ഇരുകൈയ്യും നീട്ടി പ്രേക്ഷകർ സ്വീകരിക്കാറുമുണ്ട്. മീനാക്ഷി പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മീനാക്ഷി പങ്കുവെച്ചിരിക്കുന്ന വീഡിയോയുടെ തലക്കെട്ട് താൻ കേരളം വിടുകയാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു.
മീനാക്ഷിയുടെ ഈ വീഡിയോ കണ്ട് ആരാധകരൊക്കെ ഒന്ന് ഞെട്ടി. എന്നാൽ പേടിക്കാൻ ഒന്നുമില്ല കാരണം മീനാക്ഷി പുതിയ സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി പോവുകയാണ്. പുതിയ സിനിമയുടെ ഷൂട്ടിംഗ് തമിഴ് നാട്ടിലാണ്. കമ്പം, തേനി, പൊള്ളാച്ചി റൂട്ടിലാണ് സിനിമയുടെ ഇനിയുള്ള ഷൂട്ടിംഗ് നടക്കുന്നത് എന്നാണ് മീനാക്ഷി പറഞ്ഞത്. മീനാക്ഷി കേരളം വിട്ടു പോവുകയാണെന്ന് പറഞ്ഞപ്പോൾ ആരാധകർ കരുതിയത് മീനാക്ഷിയെ ടോപ് സിംഗറിൽ നിന്നും പുറത്താക്കി എന്നായിരുന്നു.
നെഗറ്റീവും പോസിറ്റീവും ആയ കമൻ്റുകൾ ഈ വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. ടോപ് സിംഗറിൽ നിന്ന് പറഞ്ഞുവിട്ടോ അതുകൊണ്ടാണോ കേരളം വിട്ട് പോകുന്നത് എന്നുള്ള കളിയാക്കിയുള്ള ചോദ്യങ്ങളൊക്കെ കമൻ്റുകൾ ആയി വരുന്നുണ്ട്. അതൊക്കെ ഇപ്പൊ മാറിക്കിട്ടി എന്ന് ചില ആരാധകർ പറഞ്ഞു. മീനാക്ഷിയുടെ ചില ആരാധകർ ഷൂട്ടിംഗ് ഒക്കെ അടിപൊളിയാകട്ടെ എന്നും ടോപ് സിംഗറിൽ മോൾ ഇല്ലാത്തത് നല്ലോണം അറിയാനുണ്ടെന്നും ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് പെട്ടെന്ന് തിരിച്ചു വരണമെന്നും കമൻ്റുകൾ ഇടുന്നുണ്ട്.
മീനാക്ഷിയെ ടോപ് സിംഗർ പ്രേക്ഷകർ മിസ്സ് ചെയ്യുന്നുണ്ട് എന്നാണ് ഇതിൽ നിന്നും ഒക്കെ മനസ്സിലാക്കാൻ സാധിക്കുന്നത്. മീനാക്ഷി ബാലതാരമായി 2014 എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമാരംഗത്തേക്ക് കടന്നുവന്നത്. ഒപ്പം, ഒരു മുത്തശ്ശിക്കഥ, ജമ്നാപ്യാരി, കോലുമിട്ടായി, അലമാര, അമീറ തുടങ്ങിയ സിനിമകളിൽ ഒക്കെ മീനാക്ഷി മികച്ച അഭിനയം കാഴ്ചവച്ചിട്ടുണ്ട്. സിനിമയിൽ വരുന്നതിനു മുൻപ് തന്നെ പല ടെലിഫിലിമുകളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.
story highlight – Meenakshi Anoop says she is leaving Kerala