ഭർത്താവിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ ഏറ്റവും അർഹ ഞാൻ ആയിരുന്നു – എന്നിട്ടും എനിക്ക് ഒരുപാട് കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്നു എന്ന് മീന

തെന്നിന്ത്യൻ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു നടി മീനയുടെ ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം. ഒരു കാലത്ത് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ എല്ലാം നായികയായി തിളങ്ങിയിട്ടുള്ള താരമാണ് മീന. മീനയുടെ ജീവിതത്തെ തന്നെ മാറ്റി മറച്ച ഒരു സംഭവമായിരുന്നു ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം. ഒരിക്കലും നികത്താൻ ആവാത്ത ആ വിഷമം മറികടക്കാനുള്ള ശ്രമത്തിലാണ് മീനയും, ബന്ധുക്കളും, സുഹൃത്തുക്കളും. വിവാഹത്തിനു ശേഷം കുറച്ചുകാലം അഭിനയത്തിൽ നിന്നും വിട്ടു നിന്ന മീന ഭർത്താവിന്റെ പൂർണ പിന്തുണയോടു കൂടി സിനിമയിലേക്ക് വീണ്ടും തിരിച്ചു വരികയായിരുന്നു. പിന്നീട് സിനിമയിൽ സജീവമായി തുടരുകയാണ് താരം. ഇപ്പോൾ ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിനെ സംബന്ധിച്ച് മീന പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഭർത്താവ് മരിച്ചപ്പോൾ മീനയായിരുന്നു ശവസംസ്കാരം ചെയ്തിരുന്നത്.

അങ്ങനെ ചെയ്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങേണ്ടി വന്നു താരം. എന്നാൽ ഇതൊന്നും താൻ അറിയുന്നില്ലായിരുന്നു എന്നും മനസ്സ് വേറൊരു ലോകത്തായിരുന്നു എന്നും താരം പറഞ്ഞു. ഭർത്താവിനോടുള്ള തന്റെ കടമ മാത്രമാണ് ചെയ്തത് എന്നും എന്റെ ഭർത്താവിന് എന്താണ് ഇഷ്ടമെന്ന് എന്നെക്കാൾ കൂടുതൽ ആർക്കും അറിയില്ല എന്നും താരം. സ്വന്തം ഭർത്താവിന് വേണ്ടി താൻ ചെയ്ത കാര്യങ്ങൾ എന്തിനാണ് മറ്റുള്ളവർ ചിന്തിച്ചു കൂട്ടുന്നത് എന്നും താരം ചോദിക്കുന്നു. അദ്ദേഹത്തിന്റെ ചിന്താഗതി എന്താണെന്ന് തനിക്ക് മാത്രമേ അറിയുള്ളൂ എന്നും താരം കൂട്ടിച്ചേർത്തു. വളരെ പ്രാക്ടിക്കൽ ആയിട്ടുള്ള ഒരു ആളാണ് സാഗർ. അദ്ദേഹം ആഗ്രഹിക്കുന്നത് ഞാൻ ആ കർമ്മങ്ങൾ ചെയ്യാനാണ്. മീനയുടെ അച്ഛൻ മരിച്ചപ്പോൾ ആചാരപ്രകാരം സാഗറിനോട് അച്ഛനു വേണ്ട കർമ്മങ്ങൾ ചെയ്യാൻ താരം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അന്ന് അദ്ദേഹം മീനയോട് പറഞ്ഞത് നീ അദ്ദേഹത്തിന്റെ മകളാണ് അതുകൊണ്ട് നിനക്കാണ് അതിന്റെ അവകാശം എന്നായിരുന്നു.

അങ്ങനെ ചിന്തിക്കുന്ന ഒരാളുടെ ചടങ്ങുകൾ എനിക്കും മകൾക്കും ചെയ്യാം എന്ന് മീന വ്യക്തമാക്കി. കോവിഡാനന്തരം ഉള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം. എന്നാൽ മരണ വാർത്ത പുറത്തു വന്നതോടെ പലതരത്തിലുള്ള വ്യാജവാർത്തകൾ ആയിരുന്നു പ്രചരിച്ചത്. തുടർന്ന് മൗനം വെടിഞ്ഞ് വ്യാജവാർത്തകൾക്കെതിരെ മീന തന്നെ രംഗത്തെത്തുകയായിരുന്നു.

പ്രിയപ്പെട്ട ഭർത്താവിന്റെ വിയോഗത്തിന്റെ വേദന താങ്ങാവുന്നതിനും അപ്പുറമാണെന്നും ഇത്രയും വലിയൊരു വേദനയിലൂടെ കടന്നു പോകുന്ന അവസ്ഥയിൽ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണം എന്ന് എല്ലാ മാധ്യമങ്ങളോട് അപേക്ഷിക്കുന്നു എന്നായിരുന്നു മീന് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഭർത്താവിന്റെ വിയോഗത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും താരം പങ്കുവെച്ചു.

ജൂൺ 29ന് ആയിരുന്നു മീനയുടെ ഭർത്താവ് വിദ്യ സാഗറിന്റെ മരണ വാർത്ത പുറത്തു വന്നത്. കോവിഡ് ബാധിച്ചാണ് വിദ്യാസാഗർ മരിച്ചത് എന്ന് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ മരിക്കുമ്പോൾ അദ്ദേഹത്തിനു കോവിഡ് ഇല്ലായിരുന്നു എന്നും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കരുത് എന്നും പ്രതികരിച്ചു മീനയുടെ സുഹൃത്തും നടിയുമായ ഖുശ്‌ബു അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply