ഞാൻ തിരിച്ചു വരും എന്ന് സാഗർ പറഞ്ഞിരുന്നു – മീന ഭർത്താവിന്റെ ജീവൻ രക്ഷിക്കുവാൻ വലിയ പോരാട്ടമാണ് നടത്തിയത്.

തെന്നിന്ത്യൻ താരമായ മീനയുടെ ഭർത്താവും ബംഗളൂരുവിൽ സോഫ്റ്റ്‌വെയറായ വിദ്യാസാഗർ കഴിഞ്ഞ ദിവസമായിരുന്നു ചെന്നൈയിൽ അന്തരിച്ചത്. മകൾ നൈനികയെയും തനിച്ചാക്കി വിടവാങ്ങിയത്. വിദ്യാസാഗറിന്റെ വിയോഗം മീനയ്ക്ക് സമ്മാനിച്ചത് വലിയൊരു ആഘാതം തന്നെയായിരുന്നു. വർഷങ്ങളായി ശ്വാസകോശസംബന്ധമായ രോഗങ്ങൾ തുടർന്നായിരുന്നു വിദ്യാസാഗർ ചികിത്സയിൽ ആയത്.കഴിഞ്ഞ ജനുവരിയിൽ അദ്ദേഹത്തിന് കോവിഡ് ബാധിച്ചു. അതോടെ അവസ്ഥ ഗുരുതരമായി. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുമ്പാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

ചൊവ്വാഴ്ച വൈകിട്ടോടെ തന്നെ നില വഷളായി. തുടർന്ന് മരണം സംഭവിച്ചു. ശ്വാസകോശം മാറ്റിവയ്ക്കണം ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നെങ്കിലും അവയവ ദാതാവിനെ കിട്ടാത്തതുകൊണ്ടാണ് ശസ്ത്രക്രിയ നീണ്ടുപോയത്. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. ഒരിക്കലും ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു മരണം ആണിത് എന്നും അടുത്ത സൗഹൃദം ഉണ്ടായിരുന്നു എന്നുമൊക്കെയാണ് വിദ്യാ സാഗറിന്റെ വിയോഗത്തിന്റെ വേദന പങ്കുവെച്ചുകൊണ്ട് നൃത്തസംവിധായക കലാ മാസ്റ്റർ പറഞ്ഞത്. മീനയും സാഗറും കലാ മാസ്റ്ററുടെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഒരിക്കലും ദേഷ്യപ്പെടാതെ ഒരു വ്യക്തി ആയിരുന്നു അദ്ദേഹം.

മീനയെ അത്ര കാര്യമായാണ് നോക്കിയിരുന്നത്. അത്രയും നല്ല മനുഷ്യനാണ്. എന്നാൽ ഇങ്ങനെ ഒരു വാർത്ത ഒരിക്കലും പ്രതീക്ഷിച്ചില്ല. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചത്. ഞാൻ പോയി കണ്ടിരുന്നു. എനിക്ക് പിറന്നാളാശംസകൾ നേർന്നു. മീന ഭർത്താവിന്റെ ജീവൻ രക്ഷിക്കുവാൻ വലിയ പോരാട്ടമാണ് നടത്തിയത്.

അനുയോജ്യമായ ഒരു ദാതാവിനെ കണ്ടെത്താൻ വേണ്ടി പരമാവധി ശ്രമിച്ചു. അവയവദാനവും ആയി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി. അതിനിടയിൽ വലിയ സമ്മർദ്ദം ആയിരുന്നു മീന അനുഭവിച്ചിരുന്നത്. ഞാൻ തിരികെ വരുമെന്ന് സാഗർ പറഞ്ഞിട്ടുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ആണ് വലിയതോതിൽ ആണ് സാഗറിന്റെ നില വഷളായി തുടങ്ങിയത്.

2009ലായിരുന്നു മീനയും വിദ്യാസാഗറും തമ്മിൽ വിവാഹിതരാകുന്നത്. അടുത്തകാലത്ത് കൂടി തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ വിദ്യാ സാഗറിനെക്കുറിച്ച് മീന കുറിച്ചത് അദ്ദേഹം എന്റെ ജീവിതത്തിലെ മഴവില്ലാണ് എന്നായിരുന്നു. മനോഹരമായ രീതിയിൽ ആയിരുന്നു തന്റെ പ്രണയത്തെ കുറിച്ച് മീന വാചാലയായിരുന്നത്. എന്നാൽ ആ പ്രണയകാലം ഒരുപാട് നാൾ നീണ്ടുനിന്നില്ല അവസാനം മീനയെ തനിച്ചാക്കി അദ്ദേഹം യാത്രയായി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply