രണ്ടാം ഭാര്യ മഷൂറയ്ക്ക് 35 പവൻ സ്വർണം വാങ്ങിച്ചുകൊടുത്ത് ബഷീർ ബഷി -കണ്ണീരടക്കാൻ സാധിക്കാതെ സുഹാനയും !

mashoora and suhana

സോഷ്യൽ മീഡിയയിലെ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ബഷീർ ബഷീർ കുടുംബവും. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ വണ്ണിലെ മത്സരാർത്ഥിയായിരുന്നു ബഷീർ ബഷി. ആ പരിപാടിയിലൂടെ ആയിരുന്നു ബഷീറിനെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത്. രണ്ടു ഭാര്യമാരും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബവും ബഷീറിനെ വ്യത്യസ്തനാക്കിയിരുന്നു. കുടുംബത്തിലെ അഞ്ചുപേർക്കും സ്വന്തമായ പേരിൽ യൂട്യൂബ് ചാനലുകളും ഉണ്ട്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും അപ്പപ്പോൾ തന്നെ എല്ലാവരും തങ്ങളുടെ യൂട്യൂബ് ചാനൽ വഴിയും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും പ്രേക്ഷകർക്കു മുന്നിൽ പങ്കുവയ്ക്കാറുണ്ട്.

രണ്ട് വിവാഹം കഴിച്ച രണ്ടു ഭാര്യമാരും ഒത്തുള്ള ജീവിതമാണ് ബഷീറിന് കൂടുതൽ പോപ്പുലാരിറ്റി നേ0ടിക്കൊടുത്തത്. മുൻപ് ശ്രേയ അയ്യർ എന്ന അവതാരികയുമായി ബഷീർ ലിവിങ് റിലേഷനിൽ കഴിഞ്ഞതൊക്കെ ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇന്ന് മലയാള യൂട്യൂബർമാർക്ക് ഇടയിൽ ബഷീറും കുടുംബവും മിന്നും താരങ്ങൾ തന്നെയാണ്. ബഷീറും തന്റെ ആദ്യ ഭാര്യയായ സുഹാനയും പ്രണയിച്ച വിവാഹം ചെയ്തവരാണ്. ക്രിസ്ത്യൻ പെൺകുട്ടിയായിരുന്ന സുഹാന പിന്നീട് മതം മാറി ഇസ്ലാം ആയി ജീവിക്കുകയായിരുന്നു. ഇരുവർക്കും ചേർന്ന് രണ്ടു കുട്ടികളാണ് ഉള്ളത്. മകൾ സുനൈനയും മകൻ സൈഗവും.

പിന്നീടാണ് മഷൂറ എന്ന മംഗളൂരു സ്വദേശിനിയുമായി ബഷീറിന്റെ വിവാഹം. രണ്ടാം വിവാഹവും പ്രണയവിവാഹം തന്നെയായിരുന്നു. യൂട്യൂബിൽ വളരെയധികം സജീവമായതുകൊണ്ട് തന്നെ ഇവരുടെ എല്ലാ വിശേഷങ്ങളും ജനങ്ങൾക്കിടയിൽ എത്താറുണ്ട്. കുറച്ചു നാളുകൾക്കു മുമ്പാണ് രണ്ടാം ഭാര്യയായ മഷുറ ഗർഭിണിയായ വിവരം പുറത്തുവരുന്നത്. പിന്നീട് ഓരോ വിശേഷങ്ങളും ഇവർ പങ്കുവെച്ചിരുന്നു. തങ്ങളുടെ മൂന്നാമത്തെ കുട്ടി മാർച്ചിലാണ് വരാൻ പോകുന്നതെന്നും ഇവർ പങ്കുവെച്ചു.

മഷുറയുടെ വീട്ടുകാർ സുഹാനെയും സ്വന്തം മകളെപ്പോലെ തന്നെയാണ് കാണുന്നതെന്നും ബഷീറിന്റെ രണ്ടു ഭാര്യമാരും സഹോദരികളെ പോലെയാണെന്നും ഏവർക്കും അറിയാവുന്ന കാര്യമാണ്. വലിയ രീതിയിൽ തന്നെ തന്റെ വളകാപ്പു ചടങ്ങുകൾ നടത്തുമെന്ന് മാഷൂറ ഇതിനുമുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിനു വേണ്ടി ബഷീറും ഭാര്യ സുഹാനയും മക്കളും മഷൂറയുടെ നാട്ടിൽ എത്തിയിരിക്കുകയാണ്. അപ്പത്തമംഗലം എന്നാണ് മംഗളൂരുവിൽ ഈ ചടങ്ങ് അറിയപ്പെടുന്നത്. ഈ ചടങ്ങിന് വേണ്ടിയുള്ള ഷോപ്പിങ്ങിന് പോകുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ താരങ്ങൾ. നാളെയാണ് ഈ ചടങ്ങ് നടക്കുക എന്നും അതിനുള്ള ഷോപ്പിംഗ് ആയി ഇറങ്ങിയിരിക്കുകയാണ് താങ്കൾ എന്നും താരങ്ങൾ വീഡിയോയിൽ പറയുന്നു.

വീഡിയോയിൽ വളരെ വികാരഭരിതയായിരിക്കുന്ന സുഹാനയെയും കാണാം. സുഹാനയുടെ കരയുന്ന വീഡിയോ കണ്ടു എന്തു പറ്റിയെന്ന് എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു. മഷൂറയുടെ വളകാപ്പിന് വേണ്ടി മഷുറയുടെ പിതാവും ബഷീറും കൂടി 35 പവൻ ആണ് സമ്മാനമായി വാങ്ങി കൊടുത്തിരുന്നത്. അപ്പോൾ സുഹാനക്ക് വേണ്ടിയും അവർ സ്വർണ്ണം വാങ്ങുകയായിരുന്നു. തനിക്ക് മഷുറയെ പോലെ തന്നെയാണ് സുഹാന എന്നും അതിനാൽ തന്നെ അവൾക്കും സ്വർണ്ണം വാങ്ങണം എന്നും അതുകൊണ്ട് സുഹാനിക്കായി ഒരു ഗിഫ്റ്റ് കരുതിയിരുന്നു എന്നും മഷൂറയുടെ പിതാവ് പറയുന്നു. ഒരു സ്വർണ്ണ വളയായിരുന്നു സുഹാനിക്കുള്ള ഗിഫ്റ്റ്. പെട്ടെന്ന് വികാരഭരിതിയായി സുഹാനയുടെ കണ്ണ് നിറയുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply