മുൻ സുപ്രീംകോടതി ജഡ്ജിയായ മാർക്കണ്ടേയ കട്ജുവിനെ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. മാർക്കണ്ടേയ കട്ജു അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കേരളത്തിലെ പെൺകുട്ടികൾ അതി സുന്ദരികളാണ് എന്നാണ്. രാത്രി 9 മണിക്ക് ആയിരുന്നു അദ്ദേഹം ഫേസ്ബുക്ക് പേജിൽ ഇത് പോസ്റ്റ് ചെയ്തത്.
അദ്ദേഹം ഇത്തരത്തിൽ കേരളത്തിലെ പെണ്ണുങ്ങളുടെ സൗന്ദര്യത്തെ വർണിച്ചുകൊണ്ട് പോസ്റ്റിട്ടത് എന്തിനാണെന്ന് ഇതുവരെ മനസ്സിലായിട്ടും ഇല്ല. അദ്ദേഹത്തിൻ്റെ ഈ പോസ്റ്റിനു താഴെ മലയാളികൾ തിരിച്ച് കമൻ്റുമായി എത്തിയിട്ടുമുണ്ട്. നിരവധി കമൻ്റുകളാണ് ഈ പോസ്റ്റിനു താഴെ എത്തുന്നത് രസകരമായ കമൻ്റുകളും ഉണ്ട്. സംവിധായകൻ ലുലു ഒമർ മുൻ കോഴിക്കോട് കളക്ടർ എൻ പ്രശാന്ത് തുടങ്ങിയവരൊക്കെ അദ്ദേഹത്തിൻ്റെ പോസ്റ്റിനു താഴെ കമൻ്റ് ചെയ്തിട്ടുണ്ട്.
കോഴിക്കോട് കളക്ടർ എൻ പ്രശാന്ത് പോസ്റ്റ് ചെയ്തിരിക്കുന്ന കമൻ്റ് നോട്ട് ഓൺലി ബട്ട് ഓൾസോ എന്നാണ്. ഒമര് ലുലു ഇട്ട കമൻ്റ് ആൺകുട്ടികളും സുന്ദരന്മാരാണ് സർ എന്നും ആണ്. മറ്റൊരു രസകരമായ കമൻ്റ് വന്നിരിക്കുന്നത് എൻ്റെ വീടിൻ്റെ പരിസരത്ത് കൂടി വന്നു കാണും എന്നാണ്. സാറിൻ്റെ കണ്ണ് കോഴിക്കൂട്ടിൽ ആണല്ലോ എന്ന കമൻ്റും ഏട്ടായി കോഫി തുടങ്ങിയ തമാശ കമൻ്റുകൾ വന്നത്. ഹണി റോസിൻ്റെ ഉദ്ഘാടനം എങ്ങാനും കഡ്ജു കണ്ടുകാണും അതുകൊണ്ടായിരിക്കും ഇത്തരത്തിലുള്ള ഒരു പോസ്റ്റിട്ടത് എന്നും ചിലർ പറഞ്ഞു.
എന്തായാലും അദ്ദേഹത്തിൻ്റെ പോസ്റ്റിനു താഴെ മലയാളികളുടെ പൊങ്കാലയിട്ടു കൊണ്ടുള്ള കമൻ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മാർക്കണ്ടേയ കട്ജു 2011 മുതൽ 2014 വരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്നു. രാഷ്ട്രീയക്കാരനായ ശിവ നാഥ് കട്ജുവിൻ്റെ മകനും കൈലാഷ് നാഥ് കട്ജുവിൻ്റെ ചെറുമകനും ആണ് മാർക്കണ്ടേയ കട്ജു. ഇന്ത്യൻ റീയൂണിഫിക്കേഷൻ അസോസിയേഷൻ്റെ സ്ഥാപകനും രക്ഷാധികാരിയും ആണ് മാർക്കണ്ടേയ കട്ജു.
അദ്ദേഹം തൻ്റെ അഭിഭാഷക വൃത്തി ആരംഭിച്ച് 1970 ൽ അലഹബാദ് ഹൈക്കോടതിയിൽ ആയിരുന്നു. ആദായനികുതി വകുപ്പിൻ്റെ സ്റ്റാൻഡിംഗ് കൗൺസിലർ ആയിരുന്നു. 2004 ഓഗസ്റ്റിൽ അലഹബാദ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു പിന്നീട് 25 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി. പിന്നീട് 2006 ഏപ്രിൽ സുപ്രീംകോടതിയിലേക്ക് മാറുകയും 2011 സെപ്റ്റംബർ 19ന് ജോലിയിൽ നിന്ന് വിരമിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ കോടതി മുറി സുപ്രീംകോടതിയിലെ ഏറ്റവും വേഗതയേറിയതായിരുന്നു. വിഷയങ്ങളൊക്കെ പെട്ടെന്ന് തീർപ്പാക്കി കൊടുക്കുകയും ചെയ്യാറുണ്ട്.