അച്ഛന്റെ മൃതശരീരത്തിനരികിൽ ഒരക്ഷരം മിണ്ടാതെ നിൽക്കുന്ന പ്രിത്വി ! മമ്മുക്കയെ കണ്ടു ആരവം – പ്രിത്വി ചെയ്തത് തുറന്നു പറഞ്ഞു മനോജ് കെ ജയൻ

മലയാള സിനിമയിലെ യുവതാര നിരയിലെ സൂപ്പർതാരമാണ് പൃഥ്വിരാജ് സുകുമാരൻ. മാസ് സിനിമകളിലും റിയലിസ്റ്റിക് സിനിമകളിലും എല്ലാം ഭാഗമായിട്ടുള്ള, ഏറ്റവും അധികം താരമൂല്യമുള്ള അഭിനേതാവാണ് പൃഥ്വിരാജ്. രഞ്ജിത്ത് സംവിധാനം ചെയ്ത “നന്ദനം” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടു വെച്ച താരം വ്യത്യസ്തവും ശക്തവും ആയ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രീതി പിടിച്ചു പറ്റുകയായിരുന്നു.

ആദ്യ കാലങ്ങളിൽ തന്റെ നിലപാടുകൾ കൊണ്ട് വ്യാപകമായ വിമർശനങ്ങൾ ഏറ്റുവാങ്ങിയ പൃഥ്വിരാജ്, പിന്നീട് തന്റെ പ്രകടനം കൊണ്ട് വിമർശകരെ പോലും തന്റെ ആരാധകരാക്കി മാറ്റുകയായിരുന്നു. രാജപ്പൻ, അഹങ്കാരി തുടങ്ങി നിരവധി പേരുകളും രൂക്ഷമായ വിമർശനവും വ്യാപകമായ സൈബർ ആക്രമണവും ആയിരുന്നു പൃഥ്വിരാജ് ആ കാലത്ത് നേരിട്ടത്. ഒരു കാലത്ത് മലയാള സിനിമയിൽ പൃഥ്വിരാജിനെതിരെ വിലക്ക് വരെ ഉണ്ടായിരുന്നു.

എന്നാൽ അവിടെ നിന്നും തന്റെ കഠിനാധ്വാനവും പ്രയത്നവും കൊണ്ടും ഏവർക്കും സ്വീകാര്യൻ ആവുകയും മലയാള സിനിമയിൽ ഒരിക്കലും ഒഴിച്ചു കൂടാൻ ആവാത്ത സാന്നിധ്യവുമായി മാറി പൃഥ്വിരാജ്. ഇന്ന് പൃഥ്വിരാജ് എന്ന് പറയുന്നത് ഒരു ബ്രാൻഡ് ആയി മാറിയിരിക്കുകയാണ്. മികച്ച ഒരു അഭിനേതാവ് മാത്രമല്ല സംവിധായകൻ, നിർമ്മാതാവ്, ഗായകൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് പൃഥ്വിരാജിന്. ഇപ്പോൾ ഇതാ പൃഥ്വിരാജിനെ കുറിച്ച് നടൻ മനോജ് കെ ജയൻ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തിനിടയിലാണ് പൃഥ്വിരാജിനെ കുറിച്ച് അധികമാരും കേട്ടിട്ടില്ലാത്ത ഒരു കാര്യം മനോജ് കെ ജയൻ പറഞ്ഞത്. സുകുമാരന്റെ മൃതദേഹം കലാഭവൻ തിയേറ്ററിന്റെ പുറത്ത് പ്രദർശനത്തിന് വെച്ചപ്പോൾ ഉണ്ടായ ഒരു സംഭവമായിരുന്നു മനോജ് കെ ജയൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഭയങ്കര ജനക്കൂട്ടം ആയിരുന്നു അന്ന്. സുകുമാരന്റെ ചേതനയറ്റ ശരീരം കാണുവാൻ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും അങ്ങനെ മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളും വന്നു ആ ദിവസം.

സൂപ്പർ താരങ്ങളെ കണ്ടതോടെ ആളുകൾക്ക് അത് മരണവീടാണെന്നൊന്നും ഇല്ലായിരുന്നു. തങ്ങളുടെ ഇഷ്ടതാരങ്ങളെ കണ്ടതിന്റെ ബഹളവും സന്തോഷവുമായിരുന്നു പിന്നീട് അങ്ങോട്ട് കണ്ടത്. മൃതദേഹത്തിനടുത്ത് മനോജ് കെ ജയൻ എത്തിയപ്പോൾ മൂത്ത മകനായ ഇന്ദ്രജിത്ത് എല്ലാവരെയും സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ പൃഥ്വിരാജ് ആരെയും നോക്കാതെ ഒരു നിൽപ്പായിരുന്നു. അന്ന് പൃഥ്വിരാജ് കണ്ണട വച്ചിട്ടുണ്ട് എന്ന് മനോജ് കെ ജയൻ ഓർക്കുന്നു.

“മൈ സ്റ്റോറി” എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഈ സംഭവം ഓർത്ത് എടുത്ത് മനോജ് കെ ജയൻ പൃഥ്വിരാജിനോട് ചോദിച്ചു, “മോനെ നിന്നെ ആദ്യം കാണുന്നത് സുകുവേട്ടന്റെ മൃതശരീരത്തിന് അടുത്തായിരുന്നു, ഇന്ദ്രൻ ലൈവായി നിൽക്കുമ്പോൾ നീ മാത്രം എന്താണ് ആരെയും മൈൻഡ് ചെയ്യാതെ നിന്നത്” എന്ന് മനോജ് കെ ജയൻ ചോദിച്ചു. ഇതിന് പൃഥ്വിരാജ് നൽകിയ മറുപടിയാണ് നൊമ്പരമാവുന്നത്. “എന്റെ അച്ഛൻ അവിടെ മരിച്ചു കിടക്കുമ്പോൾ ഓരോ താരങ്ങൾ വരുമ്പോഴും ആളുകൾക്ക് ആരവമായിരുന്നു.

മമ്മൂട്ടി എന്നൊക്കെ പറഞ്ഞ് ഭയങ്കര ബഹളം. എന്തൊരു ആളുകളാണ് ഇത്. എന്റെ അച്ഛനാണ് അവിടെ കിടക്കുന്നത്. ആളുകളുടെ ആ മനോഭാവം കണ്ടിട്ട് വെറുത്തു നിന്നത് തന്നെയാണ്. അതാണ് ആരെയും മൈൻഡ് ചെയ്യാതെ നിന്നത്” എന്ന് പൃഥ്വിരാജ് തുറന്നു പറഞ്ഞു. വളരെ ചെറിയ പ്രായത്തിൽ തന്നെ ശക്തമായ ഒരു നിലപാടുള്ള വ്യക്തിയായിരുന്നു പൃഥ്വിരാജ് എന്ന് തെളിയിക്കാൻ ഇതിൽ പരം മറ്റൊരു സംഭവം വേണ്ട.

എല്ലാകാലത്തും ഉറച്ച നിലപാടുള്ള ഒരു മനുഷ്യനാണ് പൃഥ്വിരാജ്. മനോജ് കെ ജയനോട് അതിയായ സ്നേഹവും ബഹുമാനവും ആണ് പൃഥ്വിരാജിന്. സുകുമാരൻ അവസാനം സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ നായകൻ ആയി നിശ്ചയിച്ചിരുന്നത് മനോജ് കെ ജയനെ ആയിരുന്നു. അച്ഛന്റെ അവസാന കാലത്ത് ചേട്ടനെ കുറിച്ച് ഒരുപാട് പറയുമായിരുന്നു എന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒരു പ്രത്യേക ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവർ ആണ് മനോജ് കെ ജയനും പൃഥ്വിരാജ് സുകുമാരനും. വീഡിയോ കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply