ഉർവശി ഒരിക്കലും കോടതിയിൽ മോശമായ ചിത്രീകരിക്കാൻ ആഗ്രഹിച്ചിട്ടില്ല – ഓർമിച്ചു ചേരാത്തത് ചേർത്തിട്ട് എന്ത് കാര്യം

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് ഉർവശി. മലയാളികളുടെ കൺമുമ്പിൽ വളർന്ന നടി എന്ന പേരുകൂടി താരത്തിന് സ്വന്തമാണ് അതുകൊണ്ടു തന്നെ നടിയുടെ ജീവിതം മലയാളികൾക്ക് സുപരിചിതമാണ്. സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് താരത്തെ എല്ലാവരും കണ്ടിട്ടുള്ളത്. നടൻ മനോജ് കെ ജയനുമായുള്ള നടിയുടെ പ്രണയവും പിന്നീടുണ്ടായ വിവാഹവുമൊക്കെ പ്രേക്ഷകർ വലിയ ഇഷ്ടത്തോടെയാണ് ഏറ്റെടുത്തത് എന്നാൽ ആ വിവാഹ ജീവിതത്തിന് ഒരുപാട് ആയുസ്സ് ഉണ്ടായിരുന്നില്ല ഇരുവരും വേർപിരിയലിൽ എത്തുകയായിരുന്നു ചെയ്തത് തുടർന്ന് രണ്ടുപേരും മറ്റൊരു ജീവിതം തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. രണ്ടായിരത്തിൽ വിവാഹിതരായ ഇരുവരും 2008 വിവാഹമോചിതരാവുകയായിരുന്നു ചെയ്തത്

വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ തേജാലക്ഷ്മി എന്ന ഒരു മകൾ ഇരുവർക്കും ഇടയിലേക്ക് കടന്നു വന്നിരുന്നു. പിന്നീട് മകളുടെ സംരക്ഷണം അവകാശത്തെ ചൊല്ലിയായിരുന്നു രണ്ടുപേരും വിവാഹമോചന സമയത്ത് പ്രശ്നങ്ങളുണ്ടാക്കിയത്. അച്ഛന്റെ സംരക്ഷണത്തിൽ കഴിയുന്ന മകൾ ഇടയ്ക്ക് അമ്മയെ കാണുവാൻ എത്തുന്നതും ഇപ്പോൾ ശ്രദ്ധ നേടാറുണ്ട്. ഉർവശിയുമായി ഉള്ള വിവാഹബന്ധത്തിലെ പ്രശ്നങ്ങൾ തന്നെ മാനസികമായി ബാധിച്ചു എന്ന് ഒരിക്കൽ മനോജ് കെ ജയൻ മനോരമ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജീവിതത്തിലെ ചില താളപ്പിഴകൾ തന്റെ സ്വന്തം തീരുമാനത്താൽ സംഭവിച്ചു പോയതാണ്

ഞാൻ എന്നെ തന്നെയാണ് കുറ്റം പറയുന്നത് ഉർവശിയുമായുള്ള ബന്ധം പിരിഞ്ഞപ്പോൾ മകളെ ഒരുപാട് വേദനിക്കുമല്ലോ എന്ന് വിഷമമായിരുന്നു മനസ്സിൽ നിറഞ്ഞുനിന്നത് മനസ്സുകൊണ്ട് ചേരുന്നില്ല എങ്കിൽ പിരിയുന്നതാണ് നല്ലത് പക്ഷേ പരമാവധി ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൻ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ പല ആളുകളും കല്യാണം കഴിഞ്ഞ് മൂന്നോ നാലോ മാസം കൊണ്ട് പിരിയുകയാണ് ചെയ്യുന്നത് എന്നാൽ താൻ വേർപിരിഞ്ഞത് അങ്ങനെയല്ല ഏകദേശം ആറു വർഷത്തോളം തങ്ങൾ ഒരുമിച്ചു ജീവിച്ചു അതിനുശേഷം ആണ് പിരിയുന്നത്.

തന്റെ കാലത്തെ മികച്ച കഥാപാത്രമായ ദിഗംബരനെ ഒക്കെ താൻ അഭിനയിക്കുന്നത് തന്നെ ഒരുപാട് പ്രശ്നങ്ങളിൽ നിന്നാണ് എന്നാൽ അത് കൂടുതൽ മിഴിവ് വന്നു എന്ന് ആളുകൾ പറയുന്നു. അത്തരം കഥാപാത്രങ്ങൾ ഒക്കെ ചെയ്തത് ഒരു പരിധിവരെ തന്റെ വിഷമങ്ങൾ മറക്കാൻ സഹായിച്ചു വിവാഹമോചന സമയത്ത് ഉർവശിയുടെ വീട്ടുകാർ നൽകിയ പിന്തുണയും തന്റെ ഭാഗത്ത് ശരി ഉള്ളതുകൊണ്ടാണ്. മകളുടെ പേരിൽ ഉണ്ടായിരുന്ന തർക്കം ഒഴിവാക്കാമായിരുന്നു എന്ന് ചോദിച്ചാൽ മകളുടെ ഭാവിയും സുരക്ഷയും തനിക്ക് നിർണായകമായിരുന്നു. അതുകൊണ്ടാണ് അത്രയും ചെയ്തത് അല്ലാതെ ഒരിക്കലും വാശി കാണിക്കുന്ന ആളല്ല. ഉർവശി ഒരിക്കലും കോടതിയിൽ മോശമായി ചിത്രീകരിക്കുവാനും താൻ ശ്രമിച്ചിട്ടില്ല
.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply