മലയാളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതനായ താരമാണ് മനോജ് കുമാറും ഭാര്യ ബീന ആന്റണിയും. നിരവധി സീരിയലുകളിൽ സജീവ സാന്നിധ്യം കൂടിയാണ് ഇവർ. ഇവർ പരമ്പരകളിൽ ഒരുമിച്ച് എത്തുമ്പോഴാണ് കൂടുതലും ഇവർ സ്വീകാര്യത നേടാറുള്ളത്. മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് ഇവർ. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. മനുസ് വിഷനെന്നു യൂട്യൂബ് ചാനലും മനോജിന് ഉണ്ട്. മനോജിന്റെ അഭിപ്രായങ്ങൾ എല്ലാം വലിയ സ്വീകാര്യതയോടെയാണ് ഏറ്റെടുക്കാറുള്ളത്. കഴിഞ്ഞദിവസം മനോജ് പങ്കുവച്ച ഒരു വീഡിയോ വലിയ തോതിലുള്ള വിമർശനങ്ങൾക്ക് കാരണമായിരുന്നു.
എന്റെ ഭാര്യയെന്നെ ഉപേക്ഷിച്ചുപോയി. പകരം ഞാൻ മറ്റൊരാളെ കണ്ടെത്തി എന്ന് പറഞ്ഞു കൊണ്ടാണ് ഒരു വീഡിയോയുമായി മനോജ് എത്തിയത്. ഇതോടെ മനോജ് ഉപേക്ഷിച്ചുപോയി എന്ന നിലയിലായിരുന്നു കാര്യങ്ങൾ പുറത്തു വന്നിരുന്നത്. സീരിയലിൽ തന്നോടൊപ്പം അഭിനയിക്കുന്ന ഒരു കഥാപാത്രത്തെക്കുറിച്ച് ആയിരുന്നു മനോജ് പറഞ്ഞിരുന്നത്. അതിനുപകരം ഇനി മറ്റൊരു നടി ആയിരിക്കും എത്തുക എന്നതാണ് ഇത്തരത്തിൽ ഹാസ്യാത്മകമായ തരത്തിൽ മനോജ് പറഞ്ഞത്. വളച്ചൊടിച്ച് വീഡിയോ ക്യാപ്ഷനായി നൽകിയത്. അതുകൊണ്ടു തന്നെ ഇത് വലിയതോതിൽ വൈറലായി മാറുകയും ചെയ്തിരുന്നു. പല ഓൺലൈൻ മാധ്യമങ്ങളും ഇത് ബീന ആന്റണിയുടെ പേരിലാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാലിപ്പോൾ ഇക്കാര്യത്തെക്കുറിച്ച് മനോജ് തന്നെ സംസാരിക്കുകയാണ്.
ഒരിക്കലും ആളുകളെ പറ്റിച്ച് പണമുണ്ടാക്കണമെന്ന ചിന്ത തനിക്ക് ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു വീഡിയോ ആയിരുന്നില്ലന്നും എന്നാൽ അതിന്റെ ക്യാപ്ഷൻ ആണ് സഹിക്കാൻ പറ്റാത്തത് എന്നൊക്കെ പല ആളുകളും എന്നോട് പറയുകയും ചെയ്തിരുന്നു. എന്തിനാണ് മനു ഇങ്ങനെ ടൈറ്റിൽ കൊടുത്തത് എന്ന് ബീന എന്നോട് ചോദിച്ചു. കമന്റുകൾ വന്നപ്പോൾ ആണ് തങ്ങളെ പ്രേക്ഷകർ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് തങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചത് എന്നും മനോജ് പറയുന്നുണ്ട്. എന്നാൽ ഇത്രയും പശ്ചാത്താപം തോന്നുന്നുണ്ട് എങ്കിൽ ആ വീഡിയോ ഒന്ന് ഡിലീറ്റ് ചെയ്തു കളഞ്ഞു കൂടെ എന്നും ചിലർ ചോദിക്കുന്നുണ്ട്.
അത്തരം കാര്യങ്ങൾക്കോന്നും തന്നെ മനോജ് മറുപടി പറയുന്നില്ല. എന്നാൽ യൂട്യൂബ് പോളിസി അനുസരിച്ച് ആ വീഡിയോ ഡിലീറ്റ് ചെയ്യുകയാണെങ്കിൽ ഒരുപക്ഷേ അതിന്റെ പ്രശ്നങ്ങൾ മറ്റുപലതും ആയിരിക്കാം. ഒരുപക്ഷേ മനോജ് അത്തരത്തിൽ ഒരു കാര്യത്തിന് മുതിരാതിരുന്നത്. മിനിസ്ക്രീൻ മേഖലയിലെ മനോജും ബീന ആന്റണിയും ഒരുമിച്ച് എത്തുന്നതാണ് പ്രേക്ഷകർക്കും സന്തോഷം. മനോജ് വളരെ രസികനായ വ്യക്തി ആയതുകൊണ്ടു തന്നെ മനോജിന്റെ കുറിപ്പുകൾ ഒക്കെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.