ജീവിതത്തിൽ ഓർക്കാൻ ഇഷ്ടമല്ലാത്തതും, ഓർക്കുമ്പോഴൊക്കെ കണ്ണ് നിറയുന്ന ഓർമയാണത്…ദിലീപിനെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാവുന്നു!

കലോത്സവ വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് മഞ്ജു വാര്യർ. മികവുറ്റ വേഷങ്ങൾ ചെയ്തു മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ ആയി മാറി മഞ്ജു. “കളിവീട്”, “സമ്മർ ഇൻ ബത്ലഹേം”, “കന്മദം”, “ആറാം തമ്പുരാൻ” തുടങ്ങിയ ശക്തമായ കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരം ജനപ്രിയ നടൻ ദിലീപിനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

വിവാഹത്തിനു ശേഷം കുടുംബജീവിതം ആസ്വദിക്കുകയായിരുന്നു താരം. മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇവരുടെ വേർപിരിയൽ. വിവാഹമോചനത്തിനു ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് മഞ്ജു വാര്യർ. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ മഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു സിനിമ പ്രേക്ഷകർ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “ഹൌ ഓൾഡ് ആർ യു ” എന്ന ചിത്രത്തിലൂടെ ആണ് താരം ഗംഭീര തിരിച്ചുവരവ് നടത്തിയത്.

രണ്ടാം വരവിലെ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മുന്നേറുകയാണ് താരം. ഇക്കുറി കൂടുതൽ ചെറുപ്പമായിട്ടാണ് മഞ്ജു എത്തിയിരിക്കുന്നത്. യുവനടിമാരെ പോലും വിസ്മയിപ്പിച്ചു കൊണ്ടുള്ള മഞ്ജുവിന്റെ പല ലുക്കുകളും വൈറൽ ആകാറുണ്ട്. തിരിച്ചുവരവിൽ സമൂഹ മാധ്യമങ്ങളിൽ വളരെ സജിതമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മഞ്ജുവിന്റെ ഒരു പഴയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നടനും മുൻ ഭർത്താവുമായ ദിലീപിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മഞ്ജു നൽകിയ മറുപടിയാണ് വൈറലാകുന്നത് ജീവിതത്തിൽ ഓർക്കാൻ ഒട്ടും ഇഷ്ടപ്പെടാത്തതും ഓർമിക്കുമ്പോഴൊക്കെ കണ്ണു നിറയുന്നതുമായ ഒരു ഓർമ്മയാണ് അത് എന്ന് മഞ്ജു പറയുന്നു. അതൊക്കെ സ്വകാര്യതയിൽ നിൽക്കേണ്ട കാര്യങ്ങളാണ് അതെന്നും അങ്ങനെ തന്നെ ഇരുന്നോട്ടെ എന്നാണ് മഞ്ജു പറയുന്നത്. ദിലീപ് ഒരു നല്ല നടനാണ് എന്നും നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സിനിമകൾ കാണാറുണ്ടെന്നും മഞ്ജു പറഞ്ഞു.

വിവാഹമോചനം നേടുവാനായി പരസ്പരം കരി വാരി തേയ്‌ക്കുന്ന ഈ കാലത്ത് അങ്ങേയറ്റം ബഹുമാനത്തോടെയാണ് ദിലീപിനെ കുറിച്ച് ഇന്നും മഞ്ജു സംസാരിക്കുന്നത്. മഞ്ജുവിനെ കുറിച്ച് മോശമായി ഒന്നും തന്നെ ദിലീപും ഇതുവരെ പറഞ്ഞിട്ടില്ല. ഇവർക്ക് ഒരു മകൾ ഉണ്ട്. മകൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം ആണ് കഴിയുന്നത്. മഞ്ജുവുമായി വേർപിരിഞ്ഞ ദിലീപ് നടി കാവ്യാ മാധവനെ വിവാഹം കഴിക്കുകയായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും മകൾ ആണ് മഹാലക്ഷ്മി.

ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന “മോഹവാരം” എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത്. മൂന്നു വർഷം നീണ്ട അഭിനയ ജീവിതത്തിൽ ഇരുപതോളം സിനിമകളിൽ മാത്രമായിരുന്നു താരം അഭിനയിച്ചിരുന്നത്. 1995ൽ “സാക്ഷ്യം” എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ വെറും 17 വയസ്സ് മാത്രമായിരുന്നു താരത്തിന് പ്രായം. മഞ്ജുവിന്റെ കുടുംബ ജീവിതം പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും പ്രതിസന്ധികളെ എല്ലാം ഒരു പുഞ്ചിരിയോടെ നേരിട്ട പെൺ കരുത്ത് ആണ് മഞ്ജു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply