മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാറാണ് നടി മഞ്ജു വാര്യർ. വെറും മൂന്നു വർഷം മാത്രം സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമയിൽ ഒരിക്കലും പകരം വെക്കാനാവാത്ത ഒരു സ്ഥാനം നേടിയെടുത്തു മഞ്ജു. പിന്നീട് ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമ ലോകത്ത് നിന്ന് വിട്ടു നിന്ന മഞ്ജുവിനെ ആരാധകർ കാത്തിരുന്നത് നീണ്ട 15 വർഷമാണ്. 2016ൽ “ഹൗ ഓൾഡ് ആർ യു” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു മഞ്ജു.
തിരിച്ചുവരവിൽ വീണ്ടും ചെറുപ്പം ആയ മഞ്ജു വാര്യരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകർ. മലയാള സിനിമയിൽ പ്രഗൽഭരായ മറ്റു നടിമാർ വന്നിട്ടുണ്ടെങ്കിലും മഞ്ജുവിനെ പോലെ മലയാളത്തിൽ ഒരു നടിയും ഇത്രയേറെ ആഘോഷിക്കപ്പെട്ടിട്ടില്ല എന്നതാണ് സിനിമ ലോകം ഒന്നടങ്കം പറയുന്നത്. “ആറാം തമ്പുരാൻ”, “പത്രം”, “സമ്മർ ഇൻ ബെത്ലെഹേം”, “കന്മദം”, “കണ്ണെഴുതി പൊട്ടും തൊട്ട്” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറായി മാറിയ താരമാണ് മഞ്ജു.
തിലകൻ, ശ്രീവിദ്യ തുടങ്ങിയ ഇതിഹാസ താരങ്ങൾ പോലും മഞ്ജുവിന്റെ അഭിനയത്തെ കുറിച്ച് വാചാലരായിട്ടുണ്ട്. രണ്ടാം വരവിൽ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷം നേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. രണ്ടാം വരവിൽ കുറേക്കൂടി സ്റ്റൈലിഷ് ആയിട്ടുള്ള താരം പങ്കു വെച്ച ഏറ്റവും പുതിയ കുറിപ്പും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്.
ഷൂ കെട്ടാൻ അല്ലാതെ തല ഒരിക്കലും കുനിയാൻ ഇടവരരുത് എന്ന് ആണ് ഒരു ബോസിനെ പോലെ ഇരുന്നുകൊണ്ട് ഉള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ കുറിച്ചത്. എല്ലാം ക്ഷമയോടെ നിരീക്ഷിക്കാൻ പഠിക്കണം. എല്ലാത്തിനും പ്രതികരണം അർഹിക്കുന്നില്ല എന്നും മഞ്ജു മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. നിരവധി താരങ്ങളും ആരാധകരുമാണ് മഞ്ജുവിന്റെ ചിത്രങ്ങൾക്ക് കീഴിൽ കമന്റുകളുമായി രംഗത്തെത്തിയത്.
സന്തോഷ് ശിവന്റെ “ജാക്ക് ആൻഡ് ജിൽ” ആണ് ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ മഞ്ജു വാര്യർ ചിത്രം. റിലീസിന് ഒരുങ്ങുന്ന “ആയിഷ” എന്ന ചിത്രത്തിലെ മഞ്ജുവിന്റെ ഡാൻസ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. നവാഗതനായ അമീർ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യരുടെ “ആയിഷ” എന്ന ചിത്രം ഒരു ഇൻഡോ -അറേബ്യൻ ചിത്രമാണ്. മലയാളത്തിലും അറബിയിലും നിർമ്മിക്കുന്ന ചിത്രത്തിന്റെ കൊറിയോഗ്രാഫർ പ്രഭുദേവ ആണ്.
മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ദിലീപും മഞ്ജുവും വേർപിരിഞ്ഞത്. വിവാഹമോചനത്തിനു ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് മഞ്ജു വാര്യർ. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ മഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു സിനിമ പ്രേക്ഷകർ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “ഹൌ ഓൾഡ് ആർ യു ” എന്ന ചിത്രത്തിലൂടെ ആണ് താരം ഗംഭീര തിരിച്ചുവരവ് നടത്തിയത്.