ഒരുനോക്കു കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് നെറുകയിൽ ചുംബിച്ചേനെ -കെട്ടിപിടിച്ചു ഇരുന്നേനെ – മഞ്ജുവാര്യരുടെ മറുപടി കേട്ടപ്പോൾ പെർലിയുടെ പ്രതികരണം!

manju

മലയാളത്തിൻ്റെ ലേഡീസ് സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജുവാര്യർ മലയാളികൾക്കെല്ലാം തന്നെ പ്രിയപ്പെട്ട നടിയാണ്. സിനിമാഭിനയം തുടങ്ങിയ നാൾ മുതൽ തന്നെ മലയാളികളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട് മഞ്ജു. മലയാളത്തിലെ ഒരുവിധം സൂപ്പർ താരങ്ങളുടെ കൂടെയൊക്കെ തന്നെ മഞ്ജു അഭിനയിച്ചിട്ടുണ്ട്. സിനിമാ നടനായ ദിലീപിനെയായിരുന്നു മഞ്ജു വിവാഹം ചെയ്തത് എന്നാൽ ഇവർക്കിടയിലുള്ള ചില പ്രശ്നങ്ങൾ കാരണം ആ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു.

വിവാഹത്തിന് മുമ്പും പിന്നീട് വിവാഹ മോചന ശേഷവും ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മഞ്ജു ജനമനസ്സുകൾ കീഴടക്കിയിട്ടുണ്ട്. തമിഴ് സൂപ്പർസ്റ്റാർ അജിത്തിനൊപ്പം തുനിവ് എന്ന തമിഴ് ചിത്രത്തിലും മഞ്ജുവാര്യർ അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാര്യരുടെ പുതിയ സിനിമയായ ആയിഷയുടെ റിലീസിനായി കാത്തിരിക്കുകയാണ്. പുതിയ സിനിമകളായ ആയിഷയുടെയും തുനിവിൻ്റെയും പ്രമോഷനു വേണ്ടി ടെലിവിഷൻ അവതാരകയും അഭിനയിത്രിയും കൂടാതെ ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായ പേളി മാണിയുടെ വീട്ടിൽ മഞ്ജു വാര്യർ പോയിരുന്നു.

പേളിയുടെ വീട്ടിൽ പോയ സമയത്ത് പേളി ചോദിച്ച ഒരു ചോദ്യത്തിന് മഞ്ജുവാര്യർ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറിയിരിക്കുന്നത്. പേളി മഞ്ജു വാര്യരോട് ചോദിക്കുന്നത് 12 -13 വയസ്സുള്ള മഞ്ജു വാര്യരെ ഇപ്പോൾ ഒന്നു കാണുവാൻ പറ്റിയാൽ എന്തായിരിക്കും മഞ്ജുവിൻ്റെ പ്രതികരണം എന്ന്. അങ്ങനെ കണ്ടുകഴിഞ്ഞാൽ മഞ്ജു എന്തായിരിക്കും ആ കുട്ടിയോട് പറയുക എന്നും ചോദിച്ചു.

ഇതിന് മറുപടിയായി മഞ്ജു പറഞ്ഞത് ഞാൻ നന്നായി ഒന്ന് കെട്ടിപ്പിടിക്കും അതുകൂടാതെ ഞാൻ നെറ്റിയിൽ ഒരു ഉമ്മയും കൊടുക്കും എന്നായിരുന്നു. ഇത്രയും ചെയ്ത് ഇതേപോലെതന്നെ മുന്നോട്ടുപോകു എന്ന് പറയുകയും ചെയ്യുമെന്ന് പറഞ്ഞു. ഇത് പറഞ്ഞ ഉടനെ തന്നെ പേളി മഞ്ജുവിനോട്‌ എന്നെയൊന്ന് കെട്ടിപ്പിടിക്കുമോ എന്ന് ചോദിച്ചു. കെട്ടിപ്പിടിച്ച മഞ്ജുവിനോട് പേളി പറഞ്ഞു മഞ്ജുവിൻ്റെ കണ്ണുകളിൽ കാണാം മഞ്ജു ആ കുട്ടിയെ കണ്ടു എന്നുള്ള ഫീലിങ്ങ്.

മഞ്ജു വാര്യർ പ്രണയത്തിലാണ് എന്ന തരത്തിലുള്ള ഗോസിപ്പുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ താരം ഇത്തരം ഗോസിപ്പുകൾക്കൊന്നും തന്നെ പ്രതികരണം നൽകിയിട്ടുമില്ല. പുതിയ ചിത്രത്തിൻ്റെ പ്രമോഷനുമായ ബന്ധപ്പെട്ടാണ് പ്രണയവാർത്ത വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്. മഞ്ജു വാര്യർ ആരെയാണ് പ്രണയിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അതിന് മറുപടി ഇപ്പോൾ നൽകാനാവില്ല എന്ന് താരം പറഞ്ഞു. താരത്തിൻ്റെ ഈ മറുപടിയാണ് മഞ്ജു പ്രണയത്തിലാണ് എന്ന റൂമറുകൾ വന്നു തുടങ്ങിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply