മലയാളത്തിൻ്റെ ലേഡീസ് സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജുവാര്യർ മലയാളികൾക്കെല്ലാം തന്നെ പ്രിയപ്പെട്ട നടിയാണ്. സിനിമാഭിനയം തുടങ്ങിയ നാൾ മുതൽ തന്നെ മലയാളികളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട് മഞ്ജു. വിവാഹത്തിന് മുമ്പും പിന്നീട് വിവാഹ മോചന ശേഷവും ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മഞ്ജു ജനമനസ്സുകൾ കീഴടക്കിയിട്ടുണ്ട്. തമിഴ് സൂപ്പർസ്റ്റാർ അജിത്തിനൊപ്പം തുനിവ് എന്ന തമിഴ് ചിത്രത്തിലും മഞ്ജുവാര്യർ അഭിനയിച്ചിട്ടുണ്ട്.
മഞ്ജുവിന് ബൈക്ക് റൈഡിങ് ഒരുപാട് ഇഷ്ടമാണ്. ദൂര യാത്ര ചെയ്യാനാണ് താല്പര്യം. തമിഴ് നടൻ അജിത്തിന് ഒപ്പം ഹിമാലയം ട്രിപ്പ് പോയിരുന്നു. മുൻപ് അജിത്തിനോട് മഞ്ജു തനിക്ക് ബൈക്ക് റൈഡിങ്ങിന് പോകാൻ താല്പര്യം ഉണ്ടെന്ന ഒരു ആ ഗ്രഹം പറഞ്ഞിരുന്നു. അത് ഓർത്തു വെച്ചുകൊണ്ടാണ് യാത്ര പോകുമ്പോൾ മഞ്ജുവിനെയും കൂടി വിളിച്ചത്. മഞ്ജു ബിഎംഡബ്ല്യു അഡ്വഞ്ചർ 1250 വാങ്ങിയത് ചർച്ച ചെയ്യപ്പെട്ടിരുന്നു. തന്നെ ബൈക്കോടിക്കാൻ പഠിക്കണം എന്ന താല്പര്യമുണ്ടാക്കിയത് അജിത്തിനോടൊപ്പം ലഡാക്ക് യാത്ര ചെയ്യണമെന്ന ആഗ്രഹമായിരുന്നു.
ഒരുപാട് കാലമായി ബൈക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അജിത്തിൻ്റെ ഒപ്പമുള്ള യാത്രയാണ് പെട്ടെന്ന് തന്നെ ബൈക്ക് ഓടിക്കാൻ പഠിക്കാനും ലൈസൻസ് എടുത്ത് വേഗം ബൈക്ക് സ്വന്തമാക്കാനും കാരണമായതെന്നും മഞ്ജു പറഞ്ഞു. ഇനി യാത്രകൾ പോകുമെന്നും പറഞ്ഞു. മഞ്ജു ബിഎംഡബ്ല്യു വാങ്ങിയപ്പോൾ ഏകദേശം 20.55 ലക്ഷം രൂപയായി. കൊച്ചിയിലെ ബിഎംഡബ്ല്യു മോട്ടോറിൽ നിന്നുമാണ് മഞ്ജുവിൻ്റെ പുതിയ ബൈക്ക് വാങ്ങിയത്.
മഞ്ജു വാര്യർ തൻ്റെ ആഗ്രഹിച്ചു സ്വന്തമാക്കിയ ബൈക്കുമായി സൗബിനുമൊത്ത് റൈഡിനു പോകുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മഞ്ജുവും സൗബിനും ഒരുമിച്ച് ഒരു നൈറ്റ് ഡ്രൈവിന് ഇറങ്ങിയതായിരുന്നു. അപ്പൊ എടുത്ത ചിത്രങ്ങളാണ് വൈറലായത്ത. ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മഞ്ജു തൻ്റെ കൂടെ ബൈക്ക് റൈഡിന് വന്ന സൗബിനോട് നന്ദി പറഞ്ഞുകൊണ്ട് മഞ്ജുവാര്യർ എഴുതിയത് എനിക്ക് യാത്രക്കിടയിൽ ഭയവും പരിമിതകളൊന്നും ഇല്ലാതിരുന്നത് നല്ലവരായ സുഹൃത്തുക്കളും ക്ഷമാശീലരായ ഗൈഡുകളായി എൻ്റെ കൂടെ നിങ്ങൾ ഉണ്ടായതുകൊണ്ടാണെന്നും അതിനു നന്ദി പറയുന്നു എന്നുമാണ്.
ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന നടൻ ആയ സൗബിൻ ബി എം ഡബ്ല്യു ജി എസ് ട്രോഫി എഡിഷൻ ആർ 1250 ജി എസ് ഈ ഇടയായിരുന്നു വാങ്ങിയത്. സൗബിനും മഞ്ജുവും ഒരുമിച്ച് അഭിനയിച്ച വെള്ളരിക്ക പട്ടണമാണ് ഏറ്റവും അവസാനമായി തിയേറ്ററിലെത്തിയ ഇവരുടെ ഒന്നിച്ചുള്ള ചിത്രം. ഈ ചിത്രത്തിൽ ഇവർ സഹോദരങ്ങൾ ആയിട്ടാണ് അഭിനയിച്ചിരിക്കുന്നത്.