ഞങ്ങൾ അവസാനം കണ്ടപ്പോഴും വഴക്കിട്ടു പിണങ്ങി പോയതാ – കുറച്ചു കഴിഞ്ഞു ഡി ഐ ലവ് യൂ പറഞ്ഞു മെസേജ് അയക്കുമായിരുന്നു- ഈ വേർപാട് സഹിക്കാൻ ആകുന്നില്ല -തുറന്നു പറഞ്ഞു മഞ്ജുപിള്ള

manju pilla kochu preman

മിനിസ്ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങുന്ന താരമാണ് കൊച്ചു പ്രേമൻ. നിരവധി സിനിമകളിലും സീരിയലുകളിലും ഭാഗമായിട്ടുള്ള കൊച്ചു പ്രേമനോട് മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ മുതിർന്ന അംഗത്തോടെന്ന പോലെയുള്ള ഇഷ്ടമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമ-സീരിയൽ ലോകത്തിനെ മാത്രമല്ല, മലയാളികളെയും ഏറെ വേദനിപ്പിച്ചിരിക്കുകയാണ്.

താരത്തിന് 68 വയസ്സായിരുന്നു പ്രായം. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന താരത്തിന്റെ വിയോഗത്തിന് പിന്നാലെ അവസാനമായി ഒരു നോക്ക് കാണുവാനായി നിരവധി താരങ്ങൾ ആയിരുന്നു എത്തിയത്. മലയാള സിനിമ- സീരിയൽ രംഗത്തെ പല താരങ്ങളായിരുന്നു പ്രിയ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്. കൊച്ചു പ്രേമന് അവസാനമായി ഒരു നോക്ക് കാണാനായി മഞ്ജു പിള്ളയും എത്തിയിരുന്നു.

ഇപ്പോഴിതാ കൊച്ചു പ്രേമനെ വേദനയോടെ ഓർക്കുന്ന മഞ്ജുവിന്റെ വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇത് വല്ലാത്തൊരു മരണമായി പോയി എന്നായിരുന്നു മഞ്ജു പറഞ്ഞത്. കൊച്ചു എന്നാണ് മഞ്ജു കൊച്ചു പ്രേമനെ വിളിക്കുന്നത്. വളരെ പണ്ടു മുതലേയുള്ള ബന്ധമാണ് ഇവർ തമ്മിൽ. ഒരുപാട് വർക്കുകൾ ഇവർ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പര “തട്ടീം മുട്ടീം”ൽ ആണിവർ ഒന്നിച്ച് അഭിനയിച്ചത്.

അപ്പോഴും ആരോഗ്യപരമായി തീരെ വയ്യാതിരുന്നു എന്ന് മഞ്ജു പിള്ള പറയുന്നു. എങ്കിലും ഒരുപാട് സംസാരിക്കുമായിരുന്നു എന്ന് മഞ്ജു ഓർക്കുന്നു. തന്റെ അപ്പൂപ്പന്റെ കാര്യങ്ങൾ വരെ അദ്ദേഹത്തോട് പറയുമായിരുന്നു എന്ന് മഞ്ജു പിള്ള പറയുന്നു. സ്വന്തം വീട്ടിലെ ഒരു കാരണവരെ പോലെ ആയിരുന്നു അദ്ദേഹം തങ്ങൾക്ക്. അത്രയേറെ അടുപ്പമായിരുന്നു. സഹതാരം എന്നതിനപ്പുറമുള്ള ഒരു ബന്ധമായിരുന്നു അദ്ദേഹത്തോട് എന്ന് മഞ്ജു പിള്ള പറയുന്നു.

ഗ്രൂപ്പിൽ വഴക്കിടുമ്പോൾ പറയുന്നത്, എനിക്ക് അവളോട് വഴക്കിടാം, അവൾ എന്റെ കൊച്ചല്ലേ എന്നായിരുന്നു. വഴക്കിട്ടു കഴിഞ്ഞാൽ ഐ ലവ് യു എന്നും പറഞ്ഞു മെസ്സേജ് അയക്കുന്നതും പതിവായിരുന്നു എന്ന് മഞ്ജു വേദനയോടെ ഓർക്കുന്നു. രണ്ടാഴ്ച മുമ്പ് വഴക്കിട്ടപ്പോഴും പതിവു പോലെ ഡീ, ഐ ലവ് യു എന്ന് മെസ്സേജ് അയച്ചതാണ്. ഇപ്പോൾ ഇങ്ങനെ ഒരു വാർത്ത പെട്ടെന്ന് കേൾക്കുമ്പോൾ ആ ഷോക്കിൽ നിന്നും കര കയറാൻ കഴിയുന്നില്ലെന്ന് മഞ്ജു കൂട്ടിച്ചേർത്തു.

ഏറ്റവും ഒടുവിൽ പൃഥ്വിരാജ് നായകനായ “കടുവ” എന്ന ചിത്രത്തിൽ ആണ് അദ്ദേഹം അഭിനയിച്ചത്. കൊച്ചു പ്രേമന്റെ ഭാര്യ ഗിരിജയും മലയാളികൾക്കിടയിൽ സുപരിചിതയാണ്. നിരവധി പരമ്പരകളിലും സിനിമകളിലും തിളങ്ങിയിട്ടുള്ള ഗിരിജ, നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “സാന്ത്വനം” എന്ന പരമ്പരയിലെ ലക്ഷ്മി ‘അമ്മ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. നാടകത്തിൽ നിന്നും സിനിമാസീരിയൽ രംഗത്ത് എത്തിയ ഇവർ നാടകത്തിൽ അഭിനയിക്കുമ്പോൾ ആണ് കണ്ടു മുട്ടുന്നതും പ്രണയത്തിൽ ആവുന്നതും

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply