തട്ടിമുട്ടി എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്കിടയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത കലാകാരിയാണ് മഞ്ജുപിള്ള. നിരവധി ആരാധകരും മഞ്ജുവിന് ഇന്ന് സ്വന്തം ആണ് ഇതിനു മുൻപ് തന്നെ സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ തിളങ്ങിയിട്ടുണ്ട് മഞ്ജു എങ്കിലും മഞ്ജുവിനെ കൂടുതലായും പ്രേക്ഷകർ അറിയുന്നത് തന്റെ ഭർത്താവ് സുജിത്തിനും മകൾക്കുമൊപ്പം ഉള്ള ആ നിമിഷങ്ങൾ ആണ് താൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് എന്നാണ് താരം മുൻപൊരിക്കൽ പറഞ്ഞിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആനീസ് കിച്ചൻ എന്ന പരിപാടിയിൽ നടി എത്തിയത്.
ഭർത്താവ് സുജിത്തും ഒപ്പമുണ്ടായിരുന്നു. ഇരുവരും മകളുടെ വിശേഷങ്ങളും കുടുംബത്തിലെ വിശേഷങ്ങളും ഒക്കെ തന്നെ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനിടയിൽ അവതാരിക ആനിയുമായി മകളെക്കുറിച്ചുള്ള വിശേഷങ്ങൾ സംസാരിച്ചിരുന്നു.ഇരുവർക്കും ഒരു മകൾ ആണ് ഉള്ളത്.മകൾ തങ്ങൾക്കൊപ്പം അല്ല താമസിക്കുന്നത് എന്നും മകൾ എവിടെയാണ് ഇപ്പോഴുള്ളത് എന്ന് മഞ്ജു സൂചിപ്പിച്ചു.
തിരുവനന്തപുരത്ത് അമ്മയ്ക്കൊപ്പമാണ് മകൾ ഉള്ളത് എന്നായിരുന്നു പറഞ്ഞത്. ആരോഗ്യപരമായി അമ്മയ്ക്ക് കുറച്ചധികം ബുദ്ധിമുട്ടുകൾ ഉള്ളതു കൊണ്ട് അവർക്കൊപ്പം ആണ് മകൾ താമസിക്കുന്നത് എന്ന് മഞ്ജു കൂട്ടിച്ചേർത്തു. മകളെ അങ്ങനെ നിർത്തേണ്ടിവന്നതിന് പ്രധാന കാരണം തനിക്കും മഞ്ജുവിനും മിക്കദിവസങ്ങളിലും ഷൂട്ടിംഗ് ആവശ്യത്തിനായി പുറത്ത് പോകേണ്ടതായി വരുമ്പോൾ മകൾ വീട്ടിലെ സെർവെന്റ്സിന് ഒപ്പം തനിച്ചാണെന്നത് ആണ്.
സർവെന്റ്സിന് ഒപ്പം മകൾ ഒറ്റയ്ക്ക് ആകും. ഒരുകാലത്തും അങ്ങനെ ജീവിക്കേണ്ട കുട്ടിയല്ല തങ്ങളുടെ മകൾ എന്ന് സുജിത് പറയുന്നത്. മകളുടെ ഒറ്റപ്പെടൽ ഒഴിവാക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. ഒരു കുടുംബ പശ്ചാത്തലം അവൾക്ക് കിട്ടണമെന്നും ഒരിക്കലും ഒറ്റപ്പെടാൻ പാടില്ലെന്നുമാണ് തങ്ങളുടെ നിർബന്ധമെന്ന് പറയുന്നു. തന്റെ ഒരാളുടെ മാത്രം സ്വാർത്ഥത കൊണ്ടാണ് മകൾക്ക് അത്തരത്തിലൊരു ഒറ്റപ്പെടൽ അനുഭവിക്കേണ്ടിവന്നത് എന്നും സുജിത്ത് പറഞ്ഞു. തങ്ങൾ ഒറ്റപ്പെടുത്തുന്നു എന്ന് ഒരിക്കലും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും താനും മഞ്ജുവും അവളുടെ പ്രയാസം മനസ്സിലാക്കുകയായിരുന്നു എന്ന് സുജിത്ത് വ്യക്തമാക്കിയത്. പാരമ്പര്യമായി സിനിമ കുടുംബം ആണെങ്കിലും സിനിമയിൽ അഭിനയിക്കാൻ തനിക്ക് താല്പര്യം ഇല്ലായിരുന്നു എന്നാണ് മഞ്ജു പറയുന്നത്. പരമ്പരകളിലൂടെ യാണ് സിനിമയിലേക്ക് എത്തുന്നത്.