അവന്റെ മടിയിൽ കിടന്നതിനും അവനു ഉമ്മ കൊടുത്തതിനും ഒക്കെ എനിക്ക് നിരവധി ആളുകളിൽ നിന്നും ചീത്ത കേൾക്കേണ്ടി വന്നു – എന്നാൽ എന്റെ ഭർത്താവ് ഒരക്ഷരം ചോദിച്ചിട്ടില്ല

വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടം നേടിയെടുക്കാൻ സാധിച്ച താരമാണ് മഞ്ജു പത്രോസ്. നിരവധി ആരാധകരെ ആയിരുന്നു മഞ്ജു പത്രോസ് ഈ ഒരു റിയാലിറ്റി ഷോയിലൂടെ സ്വന്തമാക്കിയത്. ശേഷം മഞ്ജുവിന്റെ ആരാധകനിര വർധിക്കുകയും ചെയ്തു. പിന്നീട് സിനിമയിലേക്കും താരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നു. സിനിമയിലും സീരിയലിലും ഒക്കെ സജീവമായി നിൽക്കുന്ന സമയത്താണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് എത്താനുള്ള അവസരം കൂടി താരത്തെ തേടിയെത്തിയത്. ബിഗ് ബോസ് ഷോയിലേക്ക് എത്തിയ മഞ്ജു പത്രോസിന് വലിയ തോതിൽ വിമർശകരായിരുന്നു ഉണ്ടായത്.

അതിന് കാരണം പരിപാടിയിലെ സഹമത്സരാർത്ഥിയായ ഫക്രുവുമായുള്ള മഞ്ജുവിന്റെ സൗഹൃദവും അടുപ്പകൂടുതലും ആയിരുന്നു ഇതിനെക്കുറിച്ച് ഒക്കെ ഫ്ലവേഴ്സിറ്റിയിലെ ഒരു കോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മഞ്ജു തുറന്നു പറയുകയും ചെയ്തിരുന്നു. ഫുക്രുവിന്റെ മടിയിൽ കിടക്കുന്നതും അവനെ ഉമ്മ കൊടുക്കുന്നതും ആയ ചില ചിത്രങ്ങൾ പുറത്തുവരികയായിരുന്നു ചെയ്തത്. ഈ ചിത്രങ്ങൾ കണ്ടുകൊണ്ട് നേപ്പാളിൽ നിന്ന് വരെ ആളുകൾ തന്നെ ഫോൺ വിളിച്ചു വഴക്ക് പറയുകയാണ് ചെയ്തത്.

കൊച്ചു പിള്ളേരുടെ കൂടെ നീ എന്താണ് ചെയ്യുന്നത് എന്നായിരുന്നു ചിലർ ചോദിച്ചിരുന്നത്. അതുപോലെതന്നെ തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടാൽ തണൽ തന്നെ അമ്പരന്നു പോയിരുന്നു ഒരിക്കൽ ഒരു കുട്ടി തനിക്ക് അയച്ചു തന്ന ചിത്രമായിരുന്നു കണ്ടത് അല്ലാതെ അമ്പരന്നു പോയി തന്റെ അതേ മുഖച്ഛായ തന്നെയായിരുന്നു. ഇത്രയും മികച്ച രീതിയിൽ എങ്ങനെയാണ് എഡിറ്റ് ചെയ്യുന്നത് എന്നൊക്കെ ആ നിമിഷം താൻ ചിന്തിച്ചു പോയിരുന്നുവെന്നും പറയുന്നുണ്ട് താരം.

ബോഡി ഷേമിങ്ങിന്റെ പേരിലും വലിയ തോതിൽ തന്നെ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്. തന്റെ ചർമ്മത്തിന്റെ നിറം പോലെ തന്നെയാണ് തന്റെ മനസ്സിന്റെ നിറവും എന്ന ചിലർ പറഞ്ഞിട്ടുണ്ടായിരുന്നു. വളരെ വേദനയോടെയാണ് അത്തരം കാര്യങ്ങളൊക്കെ താൻ കേട്ട് നിന്നത്. വീട്ടിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കടബാധ്യതകൾ കാരണമാണ് ബിഗ് ബോസിലേക്ക് വന്നത്. 8 ലക്ഷം രൂപയോളം കടം ഉണ്ടായതുകൊണ്ടാണ് ബിഗ്ബോസിൽ എത്തിയത്. ബിഗ്ബോസിൽ എത്തിയതിനു ശേഷം കടഭാരങ്ങൾ ഒരുപാട് മാറി. എന്നാൽ തനിക്ക് ബിഗ് ബോസിന് ശേഷം സിനിമകളിൽ അവസരം കുറയുകയായിരുന്നു ചെയ്തത് എന്നും തുറന്നു പറയുന്നുണ്ട് മഞ്ജു പത്രോസ്. കിഡ്നി വിൽക്കാൻ പോലും തീരുമാനിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply