ഹാസ്യപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ഒക്കെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത റിയാലിറ്റിഷോയിലൂടെ ആയിരുന്നു മഞ്ജു കല ലോകത്തേക്ക് എത്തുന്നത്. പിന്നീട് മഴവിൽ മനോരമയിലെ തന്നെ മാറിമായത്തിൽ മത്സരാർത്ഥി ആയി മഞ്ജു എത്തിയിരുന്നു. ആരാധകർ നിരവധി ഉണ്ടായി താരത്തിന് എന്നതാണ് സത്യം. സിനിമയിലും തന്റെ സാന്നിധ്യം ഉറപ്പിക്കുവാൻ മഞ്ജുവിന് സാധിച്ചിട്ടുണ്ട്. നിലവിൽ അളിയൻസ് എന്ന പരമ്പരയിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം പലതരത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന ഒരു വ്യക്തി കൂടിയാണ് മഞ്ജു പത്രോസ്.
സിനിമയിൽ മറ്റും അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് ആയിരുന്നില്ല താൻ ഈ രംഗത്തേക്ക് എത്തിയിരുന്നത് എന്നും ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ആണ് അഭിനയത്തിന് വേണ്ടി വന്നത് എന്നും ആണ് മഞ്ജു പറയുന്നത്. തനിക്ക് ഏറ്റവും നല്ല അവസരം ലഭിച്ചത് വെറുതെയല്ല ഭാര്യ എന്ന ഷോയിലൂടെ തന്നെയാണ്. എന്നാൽ ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയതിനുശേഷം ഒരു സ്ത്രീയെന്ന പരിഗണനപോലും തനിക്ക് നൽകാതെയുള്ള തെറിവിളികൾ ആയിരുന്നു പുറത്തുവന്നിരുന്നത്.
സ്ത്രീകളുടെ അടക്കം നേരിട്ടും അല്ലാതെയുമുള്ള തെറിവിളികൾ താൻ കേട്ടിട്ടുണ്ട് എന്നും മഞ്ജു പറയുന്നു. ഇനി ബിഗ്ബോസിലേക്ക് വിളിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് മഞ്ജു മറുപടി പറയുന്നുണ്ട്. അതിൽ ചിലപ്പോൾ പോകാമെന്നാണ് മഞ്ജുവിന്റെ മറുപടി. വീട്ടിലെ പട്ടിണിയും വീട്ടിലെ കടവും ഒന്ന് തീർക്കാനായിരുന്നു ബിഗ് ബോസിലേക്ക് പോയത്. ഇപ്പോൾ തന്റെ ഏറ്റവും സ്വപ്നമായ വീടിന്റെ ഏകദേശം പണി കഴിഞ്ഞിരിക്കുകയാണ്. വീണ്ടും കടം ആയാൽ ചിലപ്പോൾ അവിടേക്ക് തന്നെ തിരികെ പോകും എന്നു മഞ്ജു പറയുന്നുണ്ട്.
നിറത്തിന്റെ പേരിൽ ഉൾപ്പെടെ പല തരത്തിലുള്ള വിവേചനങ്ങൾ ആണ് ഇതുവരെ താൻ നേരിട്ടിട്ടുള്ളത്. അതൊന്നും ഒരിക്കലും തനിക്ക് മറക്കാൻ സാധിക്കില്ല. അതൊന്നും മാറാനും പോകുന്നില്ല എന്ന് എനിക്ക് ഉറപ്പാണ്. സാമൂഹിക മാധ്യമങ്ങൾ ഒക്കെ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രതികരിക്കുന്ന പ്രചരിപ്പിക്കുന്നതിനെ കുറിച്ച് എനിക്ക് ഒന്നും തന്നെ പ്രതികരിക്കാനില്ല. പ്രതികരിച്ചിട്ടുണ്ട്. അതിനൊന്നും യാതൊരു ഗുണവുമി. ല്ല ഇങ്ങനെയുള്ള ഫോട്ടോകൾ താനായിട്ട് ഇടുന്നതല്ല. താനൊരു സാരി ഉടുത്തിട്ട് ഉണ്ടെങ്കിൽ മുൻഭാഗം വൃത്തിയിൽ ആക്കിയിട്ട് ആണ് ഉടുക്കുന്നത്. സോഷ്യൽ മീഡിയയിൽ ഓരോരുത്തരും ഷെയർ ചെയ്യുന്ന ഫോട്ടോ കണ്ടു ഞാൻ തന്നെ ഞെട്ടിപോകാറുണ്ട് എന്നും മഞ്ജു പറയുന്നു. ഫുക്രൂ തന്റെ അനുജനെ പോലെയുള്ള ഒരു വ്യക്തിയായിരുന്നു. അവനെ കുറിച്ചുള്ള ഗോസിപ്പ് ആണ് തനിക്ക് വേദന ഉണ്ടാക്കിയത്. ഭർത്താവ് സുനിച്ചനും വലിയ വേദന ഉണ്ടാക്കിയിരുന്നത്. തന്റെ കുടുംബ ജീവിതം തകർന്നു അത് ബിഗ്ബോസ് കാരണമാണ് എന്ന് വരെ ആളുകൾ പറഞ്ഞുണ്ടാക്കി.