വിവാദങ്ങൾക്കിടയിലും ലേഡി സൂപ്പർസ്റ്റാർ കറങ്ങി നടക്കുന്നത് എവിടെയെന്നു കണ്ടോ ? ഒരു രക്ഷ ഇല്ലല്ലോ എന്ന് ആരാധകർ

മലയാള സിനിമയിൽ എത്രയെത്ര നടിമാർ വന്നു പോയാലും മോളിവുഡിന്റെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. സ്കൂൾ കലോത്സവവേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായി മാറുകയായിരുന്നു. വെറും രണ്ടു വർഷം നീണ്ട അഭിനയ ജീവിതം കൊണ്ട് 14 ഓളം ചിത്രങ്ങളിൽ നായകന്മാരെ പോലും വെല്ലുന്ന ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കി താരം. ഈ രണ്ടു വർഷം കൊണ്ട് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം രണ്ടു തവണ കരസ്ഥമാക്കി.

മലയാള സിനിമയുടെ അഭിനയകുലപതിയും അനശ്വര നടനുമായ തിലകൻ മഞ്ജുവിന്റെ അഭിനയത്തെ പ്രശംസിച്ചു പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു ദിലീപുമായുള്ള താരത്തിന്റെ പ്രണയവും വിവാഹവും. ദിലീപുമായുള്ള നീണ്ട 14 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇവർ വേർപിരിഞ്ഞത് ഞെട്ടലോടെ ആണ് പ്രേക്ഷകർ ഏറ്റെടുത്തത്. സിനിമയിലും യഥാർത്ഥ ജീവിതത്തിലും മലയാളികൾക്ക് അത്രയേറെ ഇഷ്ടമുള്ള താര ജോഡികൾ ആയിരുന്നു ദിലീപും മഞ്ജു വാര്യരും. ഇവരുടെ വിവാഹമോചനത്തെ തുടർന്ന് പല വാർത്തകളും പ്രചരിച്ചിരുന്നു.

എന്നാൽ തന്റെ വ്യക്തി ജീവിതത്തിന്റെ സ്വകാര്യത മാനിക്കുന്ന മഞ്ജു ഒരിക്കൽ പോലും ദിലീപിനെതിരെ സംസാരിച്ചിട്ടില്ല. ദിലീപിനെ കുറിച്ച് അങ്ങേയറ്റം ബഹുമാനത്തോടെ മാത്രമാണ് മഞ്ജു വിവാഹമോചനത്തിനു ശേഷവും സംസാരിച്ചിട്ടുള്ളത്. 14 വർഷങ്ങൾക്കു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “ഹൌ ഓൾഡ് ആർ യു” എന്ന ചിത്രത്തിലൂടെ മഞ്ജു തിരിച്ചു വന്നപ്പോൾ അതൊരുപാട് സ്ത്രീകൾക്ക് ഉയർത്തെഴുന്നേൽക്കാൻ ഉള്ള പ്രചോദനം ആയിരിക്കും എന്ന് മഞ്ജു പോലും കരുതി കാണില്ല. ഒന്നുമില്ലാത്ത ഇടത്ത് നിന്നും വീണ്ടും ആരംഭിച്ച് ഇന്ന് മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാറായി തിളങ്ങുകയാണ് മഞ്ജു വാര്യർ.

രണ്ടാം വരവിൽ കൂടുതൽ ചെറുപ്പമായി മാറിയിരിക്കുന്ന താരത്തിന്റെ സ്റ്റൈലുകളും ലുക്കുകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇന്ന് മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്കും യുവതാരങ്ങൾക്കൊപ്പം എല്ലാം മികച്ച സിനിമകൾ ചെയ്തുകൊണ്ട് മുന്നേറുകയാണ് മഞ്ജു വാര്യർ. ധനുഷിൻറെ നായികയായി “അസുരൻ” എന്ന ചിത്രത്തിലൂടെ തമിഴകത്തും ചുവട് വച്ചിട്ടുള്ള താരം തന്റെ ജൈത്രയാത്ര തുടർന്നു കൊണ്ടിരിക്കുകയാണ്. അജിത്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക. ഇപ്പോൾ ഇതാ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്.

ലോകം ചുറ്റി കറങ്ങുന്ന താരം ഇപ്പോൾ ബെത്ലെഹേമിൽ ആണ് ഉള്ളത്. ബെത്ലെഹേമിലെ തെരുവുകളിലൂടെ കറങ്ങി നടക്കുന്ന മഞ്ജു വാര്യരുടെ വീഡിയോ ആണ് നടനും അവതാരകനും റേഡിയോ ജോക്കിയുമായി മിഥുൻ രമേശ് പങ്കു വെച്ചത്. വളരെ ക്യൂട്ട് ആയിട്ടുള്ള വീഡിയോയ്ക്ക് “മഞ്ജു ഇൻ ബെത്ലെഹേം” എന്ന അടിക്കുറിപ്പ് ആണ് മിഥുൻ നൽകിയത്. മഞ്ജുവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് “സമ്മർ ഇൻ ബത്ലഹേമി”ലെ അഭിരാമി എന്ന കഥാപാത്രം. ചിത്രത്തിലെ ആമിയെ പോലെ ചുറുചുറുക്കോടെ മഞ്ജു തെരുവുകളിലൂടെ കറങ്ങി നടക്കുന്നത് കണ്ടു സന്തോഷിക്കുകയാണ് ആരാധകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply