സ്വർണത്തിൽ കുളിക്കാതെ ആർഭാടവും ആഡംബരങ്ങളും ഇല്ലാതെ നടി മഞ്ജിമ മോഹൻ വിവാഹിതയായി!

നടി മഞ്ജിമ മോഹൻ വിവാഹിതയായി. തമിഴ് യുവതാരം ഗൗതം കാർത്തിക്കിനെയാണ് മഞ്ജിമ വിവാഹം കഴിച്ചത്. ചെന്നൈയിലെ ഗ്രീൻ മെഡോസ് റിസോർട്ടിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. ആർഭാടങ്ങളും ആഡംബരവും നിറഞ്ഞത് ആണ് പൊതുവെ താരങ്ങളുടെ വിവാഹങ്ങൾ. നടിമാർ സ്വർണത്തിൽ പൊതിഞ്ഞ് ആകർഷകമായ വസ്ത്രങ്ങൾ അണിഞ്ഞ് ആണ് സ്വന്തം വിവാഹത്തിൽ തിളങ്ങുന്നത്.

എന്നാൽ ഈ പതിവുകളിൽ നിന്നും വ്യത്യസ്തമായി വളരെ ലളിതം ആയിട്ടാണ് മഞ്ജിമ തന്റെ വിവാഹത്തിന് എത്തിയത്. കേരളത്തനിമയിൽ സെറ്റ് സാരി അണിഞ്ഞ്, അധികം ആഭരണങ്ങളോ ആർഭാടമോ ഒന്നും ഇല്ലാതെ വിവാഹ വേഷത്തിൽ തിളങ്ങിയ മഞ്ജിമയ്ക്ക് നിറഞ്ഞ കയ്യടി നൽകുകയാണ് സോഷ്യൽ മീഡിയ. ഒരു ജീവിതകാലത്തെ സമ്പാദ്യം മുഴുവനും വിവാഹങ്ങൾക്ക് പൊടിപൊടിക്കുന്ന ഈ കാലത്ത്, സിനിമാതാരങ്ങൾ ആയിട്ടും വളരെ ലളിതമായി വിവാഹം നടത്തിയത് ഏറെ പ്രശംസനീയമാണ്.

2019ൽ പുറത്തിറങ്ങിയ “ദേവരാട്ടം” എന്ന ചിത്രത്തിൽ ആയിരുന്നു ഇവർ ഒന്നിച്ച് അഭിനയിച്ചത്. അന്ന് തുടങ്ങിയ പരിചയം പിന്നീട് സൗഹൃദവും പ്രണയവും ആവുകയായിരുന്നു. ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് മഞ്ജിമ മോഹൻ. 1997 ൽ പുറത്തിറങ്ങിയ “കളിയൂഞ്ഞാൽ” എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ മഞ്ജിമ, “മയിൽപീലിക്കാവ്”, “പ്രിയം”, “മധുരനൊമ്പരക്കാറ്റ്”, “സാഫല്യം”, “തെങ്കാശിപ്പട്ടണം” തുടങ്ങി നിരവധി ചിത്രങ്ങളിൽ ബാലതാരം ആയി അഭിനയിച്ചു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത “ഒരു വടക്കൻ സെൽഫി” എന്ന ചിത്രത്തിലൂടെ നായിക ആയി അരങ്ങേറ്റം കുറിച്ചു മഞ്ജിമ. ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയ മഞ്ജിമയ്ക്ക് പിന്നീട് മലയാള സിനിമയിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല. എന്നാൽ തമിഴിലും തെലുങ്കിലും സജീവമായിരുന്നു താരം. “ഒരു വടക്കൻ സെൽഫി”യിലെ അഭിനയത്തിന് വ്യാപകമായ ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇരയായിട്ടുണ്ട് താരം.

“എഫ്ഐആർ” ആണ് ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ മഞ്ജിമയുടെ ചിത്രം. പ്രശസ്ത നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. മഞ്ജിമ മോഹനുമായി പ്രണയത്തിലാണ് എന്ന് താരവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സുഹൃത്തുക്കളായിരുന്നു ഇവർ. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു എന്ന് ഗൗതം കാർത്തിക് പങ്കുവെച്ചിരുന്നു. മണിരത്നം സംവിധാനം ചെയ്ത “കടൽ” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരം ആണ് ഗൗതം.

“എന്നമോ ഏതോ”, “ഇന്ദ്രജിത്ത്” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം. എ മുരുഗദോസ് നിർമ്മിക്കുന്ന “ഓഗസ്റ്റ് 14, 1947” ആണ് ഗൗതമിന്റെ ഏറ്റവും പുതിയ ചിത്രം. ചിമ്പു നായകനാകുന്ന “പത്ത് തല” എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗൗതം കാർത്തിക് എത്തുന്നുണ്ട്. ആദ്യമായി പ്രണയം തുറന്നു പറഞ്ഞത് ഗൗതം ആയിരുന്നു. നിരവധി താരങ്ങളും ആരാധകരും ആണ് പ്രിയ താരങ്ങൾക്ക് വിവാഹ മംഗള ആശംസകളുമായി രംഗത്തെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply