മഞ്ജിമയ്ക്കും ഗൗതമിനു ജീവിതകാലം മുഴുവൻ ആഘോഷപൂർണ്ണമാക്കാൻ നയൻതാരയും വിക്കിയും കൊടുത്ത സ്പെഷ്യൽ സമ്മാനം കണ്ടോ

ദിവസങ്ങൾക്ക് മുമ്പ് ആയിരുന്നു നടി മഞ്ജിമയുടെ വിവാഹം. പ്രശസ്ത നടൻ കാർത്തിക്കിന്റെ മകനും യുവതാരവുമായ ഗൗതം കാർത്തിക്കിനെയാണ് മഞ്ജിമ വിവാഹം കഴിച്ചത്. മൂന്നു വർഷത്തെ പ്രണയത്തിനു ശേഷം ആയിരുന്നു വിവാഹം. 2019ൽ പുറത്തിറങ്ങിയ “ദേവരാട്ടം” എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഇവർ പരിചയപ്പെടുന്നതും സുഹൃത്തുക്കളാവുന്നതും. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.

ജീവിതത്തിലെ വിഷമ ഘട്ടങ്ങളിൽ എല്ലാം താങ്ങായി ഗൗതം നിന്നതിനെ കുറിച്ച് മഞ്ജിമ മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹം കഴിച്ചുകൊണ്ട് തമിഴ്നാട്ടിലെ മരുമകൾ ആയിരിക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട താരം. മഞ്ജിമയെ പോലെ തന്നെ കേരളത്തിൽ ജനിച്ച് മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തി ഇന്ന് തമിഴ്നാട്ടിലെ മരുമകളായി മാറിയ മറ്റൊരു താരമാണ് ലേഡി സൂപ്പർസ്റ്റാർ നയൻ താര. ജൂണിൽ വളരെ ആർഭാടമായി നടത്തിയ വിവാഹ ചടങ്ങുകളിൽ സംവിധായകൻ വിഷനേഷ് ശിവൻ നായൻ താരയെ താലി ചാർത്തുകയായിരുന്നു.

തെന്നിന്ത്യൻ സിനിമയിലെ ലേഡീ സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന തിരുവല്ലക്കാരിയായ നയൻ താര മഞ്ജിമയ്ക്ക് നൽകിയ സമ്മാനമാണിപ്പോൾ ശ്രദ്ധേയമാകുന്നത്. നയൻ താരയെ പോലെ തന്നെ മലയാളത്തിൽ വളരെ കുറച്ചു സിനിമകൾ ചെയ്തു പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരമാണ് മഞ്ജിമ. ഇരുവരും യാദൃശ്ചികമായാണ് മറുനാടിന്റെ മരുമകൾ ആയിരിക്കുന്നത്. നയൻ താരയുടെ വിവാഹം വളരെ ആർഭാടമായിരുന്നു എങ്കിൽ മഞ്ജിമയുടെ വിവാഹം വളരെ ലളിതമായിരുന്നു.

ഇവരുടെ വിവാഹ വേഷത്തിൽ പോലും ഇത് കാണാമായിരുന്നു. ഐവറി നിറത്തിലുള്ള പരമ്പരാഗത കേരളത്തനിമയുള്ള സെറ്റ് സാരി ഉടുത്തതായിരുന്നു മഞ്ജിമ വിവാഹത്തിന് എത്തിയത്. ഒപ്പം ടെമ്പിൾ കളക്ഷനിൽ ഉള്ള ഒരു മാല മാത്രമായിരുന്നു താരം അണിഞ്ഞത്. ഗൗതമും ഷർട്ടും കസവ് മുണ്ടും ധരിച്ച് ലളിതമായിട്ട് ആണ് ചടങ്ങിൽ എത്തിയത്. താരദമ്പതികളുടെ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

വിവാഹം വളരെ ലളിതവും സുന്ദരവുമായി നടത്തിയ താരങ്ങളുടെ തീരുമാനത്തെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തി. വിവാഹത്തിന് കണ്ടില്ലെങ്കിലും നയൻതാരയും വിഘ്‌നേഷും താരങ്ങളെ ആശംസിച്ചുകൊണ്ട് നൽകിയ സമ്മാനമാണിപ്പോൾ മഞ്ജിമ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന സന്തോഷം നിറഞ്ഞ ദാമ്പത്യം നേരുകയാണ് നയൻ താരയും വിഘ്‌നേഷും സ്വന്തം കൈപ്പടിയിൽ എഴുതിയ ഒരു കുറിപ്പിലൂടെ.

ഈ കുറിപ്പിന് അടുത്ത് ആയി കടും നീല നിറത്തിൽ ഒരു ബോക്സും കാണാം. ഒപ്പം ഒരു ബൊക്കെയും അതിൽ റോസാപ്പൂവ് ഉൾപ്പെടെയുള്ള പൂക്കളും. moonbakes.co എന്ന് ആ ബോക്സിന്റെ മുകളിൽ എഴുതിയത് കാണാം. തമിഴ്നാട്ടിലെ നുങ്കമ്പാക്കത്തെ ഒരു പ്രശസ്തമായ പലഹാരക്കട ആണിത്. ഇവിടെയുള്ള മധുരപലഹാരങ്ങൾ തേടി ദൂരെ നിന്നും ആളുകൾ എത്താറുണ്ട്. നവദമ്പതികൾക്ക് ഇവിടെ നിന്നും ഉള്ള സമ്മാനം എത്തിച്ചിരിക്കുകയാണ് നയൻസും വിക്കിയും. ഇവർക്കുള്ള നന്ദിയും മഞ്ജിമ അറിയിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply