മമ്മുക്കയ്ക്ക് ദുൽഖർന്റെ വളർച്ച ഇന്നും അത്ഭുതമാണ് – ഞാൻ റെക്കമെന്റ് ചെയ്തിട്ട് അവൻ സിനിമയിൽ അഭിനയിക്കില്ല എന്ന് പറഞ്ഞ സ്ഥലത്തു നിന്ന് പിന്നീട് ഉണ്ടായ വളർച്ച !

മണിയൻപിള്ള രാജു പറയുന്ന ചില വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മണിയൻപിള്ള പറയുന്നത് പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മാത്രമാണ് അഭിനയരംഗത്തേക്ക് നടനോ അല്ലെങ്കിൽ നടിയോ വരാൻ പാടുള്ളൂ എന്നാണ്. അതുകൊണ്ടുതന്നെ മണിയൻപിള്ള രാജു തൻ്റെ മകനായ നിരഞ്ജനെ സിനിമയിലേക്ക് അഭിനയിപ്പിക്കുവാൻ വേണ്ടി ഇതുവരെ ആരോടും റെക്കമെൻ്റ് ചെയ്തിട്ടില്ല എന്നും പറഞ്ഞു.

അതുകൊണ്ടുതന്നെ കഴിവും അർഹതയും ഉണ്ടെങ്കിൽ മകനെ ആരെങ്കിലും വന്ന് സിനിമയിൽ എടുക്കും. മണിയൻപിള്ള മറ്റൊരു കാര്യം കൂടി പറഞ്ഞു സൂപ്പർസ്റ്റാർ മമ്മൂട്ടി പോലും അദ്ദേഹത്തിൻ്റെ മകനായ ദുൽഖറിനെ സിനിമയിലേക്ക് ഇതുവരെ റെക്കമെൻ്റ് ചെയ്തിട്ടില്ല എന്ന്. ദുൽഖർ സിനിമ നടൻ ആയതിൽ മമ്മൂട്ടിക്ക് പോലും അത്ഭുതമുണ്ടായി എന്നാണ് മണിയൻപിള്ള പറഞ്ഞത്. ജാങ്കോ സ്പേസിന് നൽകിയ ഒരു അഭിമുഖത്തിലൂടെ ആയിരുന്നു അദ്ദേഹം ഈ കാര്യങ്ങൾ പുറത്തു പറഞ്ഞത്.

മറ്റു ജോലി ചെയ്യുന്നതുപോലെയല്ല അഭിനയം എന്ന ജോലി. സ്വന്തം കഷ്ടപ്പാടിലൂടെയും കഠിനാധ്വാനത്തിലൂടെയും മാത്രമേ ഒരാൾക്ക് അഭിനയരംഗത്തേക്ക് കടന്നു വരാൻ സാധിക്കുകയുള്ളൂ. അങ്ങനെ കഷ്ടപ്പെട്ടുകൊണ്ട് സിനിമയിലേക്ക് വന്നതാണ് താൻ എന്നും താൻ ആരോടും റെക്കമെൻ്റ് ചെയ്തിട്ട് മകൻ സിനിമയിൽ ഒരിക്കലും വരില്ല എന്നും മണിയൻപിള്ള ഉറച്ചു പറഞ്ഞു. എന്നാൽ മകൻ നിരഞ്ജനെ വച്ചുകൊണ്ട് ഞാൻ പടം പ്രൊഡ്യൂസ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. അല്ലാതെ മറ്റാരോടെങ്കിലും മകന് ഒരു വേഷം കൊടുക്കുമോ എന്ന് ഒരിക്കലും ചോദിക്കുകയില്ല.

മകന് കഴിവുണ്ടെങ്കിൽ സിനിമയിലേക്ക് അഭിനയിക്കാൻ വേണ്ടി അയാളുടെ വീട്ടിൽ വന്ന് പറയുന്ന പൈസയ്ക്ക് അഭിനയിപ്പിക്കും എന്നും പറഞ്ഞു. സൂപ്പർസ്റ്റാറായ മമ്മൂട്ടി ഇതുവരെ മകനെ ആരോടെങ്കിലും ഒരു സിനിമയിൽ അഭിനയിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല. തങ്ങൾ ഒരു സിനിമ എടുക്കുന്നുണ്ട് എന്നും അതിൽ മമ്മൂട്ടിയും മകനായ ദുൽഖറും അഭിനയിക്കണമെന്ന് പറഞ്ഞു കഴിഞ്ഞാൽ മമ്മൂട്ടി ഒരിക്കലും അതിനു സമ്മതിക്കില്ല.

കാരണം മമ്മൂട്ടി പറയുക എനിക്ക് തനിച്ച് അഭിനയിച്ചാൽ മതിയെന്നാണ്. അതുപോലെതന്നെ മകനും തന്നെ അഭിനയിക്കട്ടെ എന്നാണ് അദ്ദേഹം പറയുക. മമ്മൂട്ടിയെയും ദുൽഖറിനെയും ഒരുമിച്ച് കൊണ്ട് സിനിമ ചെയ്യുവാൻ പലരും ചോദിച്ചിരുന്നു എന്നാൽ അദ്ദേഹം സമ്മതിച്ചില്ല. മകനായ ദുൽഖർ ചെറുപ്പത്തിൽ പോലും അഭിനയത്തിലേക്ക് വരുമെന്നുള്ള യാതൊരു സൂചന പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് മകൻ സിനിമയിൽ വന്നപ്പോൾ അത്ഭുതപ്പെട്ടത്.

ദുൽഖർ സിനിമയിൽ ഇപ്പോൾ മുൻനിര നായകന്മാരിൽ ഒരാളാണ്. മമ്മൂട്ടിയുടെ റെക്കമെൻ്റ് കൊണ്ട് ഒന്നുമല്ല അദ്ദേഹം ഈ നിലയിലേക്ക് ഉയർന്നത്. സ്വന്തം കഴിവു കൊണ്ടാണ് അഭിനേരംഗത്ത് തിളങ്ങുന്നത് എന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply