പപ്പുവിന് ശേഷം മലയാള സിനിമയിൽ തന്റെതായ ഒരു ഹാസ്യ രീതി കൊണ്ടുവന്ന കലാകാരനായിരുന്നു മാമുക്കോയ. കോഴിക്കോടൻ സംഭാഷണശൈലി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മലയാളസിനിമയിൽ തന്നെ ഒരിക്കലും ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു ഹാസ്യതാരമായി മാമുക്കോയ പെട്ടെന്ന് മാറി. ഹാസ്യ നടനായും സ്വഭാവനടനായും ഒക്കെ തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മാമുക്കോയ. മുഹമ്മദ് എന്ന് ആണ് അദ്ദേഹത്തിന് യഥാർത്ഥ പേര്. കോഴിക്കോടൻ സംഭാഷണശൈലിയുടെ സമർഥമായ പ്രയോഗത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അദ്ദേഹം നാടക പ്രവർത്തകനായും ശ്രെദ്ധ നേടിയിട്ടുണ്ട്. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചതിനാൽ ജേഷ്ഠന്റെ സംരക്ഷണത്തിലായിരുന്നു അദ്ദേഹം വളർന്നത്. പത്താംക്ലാസ് വരെ ആയിരുന്നു പഠനം. പഠനകാലത്തുതന്നെ സ്കൂളിൽ നാടകം സംഘടിപ്പിക്കുകയും അഭിനയിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. പിന്നീട് സിബിമലയിൽ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ സ്ഥിരം സാന്നിധ്യമായി മാറി. ഇന്നസെന്റ് മാമുക്കോയ പ്രധാനകഥാപാത്രങ്ങളാക്കി തന്നെ നിരവധി ചിത്രങ്ങളെത്തി. റാംജിറാവു സ്പീക്കിംഗ്, തലയണമന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേൽപ്പ് ഇങ്ങനെയുള്ള ചിത്രങ്ങളിലൊക്കെ മാമുക്കോയയുടെ സ്ഥിരം സാന്നിധ്യം കാണാൻ തുടങ്ങി.
എങ്കിലും ഇന്നും മാമുക്കോയ എന്ന നടനെ ഒരിക്കലും മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം. മാമുക്കോയ നായകനായ ചിത്രമാണ് കോരപ്പൻ ദി ഗ്രേറ്റ് എന്ന ചിത്രം. ഇപ്പോൾ മാമുക്കോയയുടെ പുതിയൊരു വിശേഷമാണ് ശ്രദ്ധനേടുന്നത്. ആശുപത്രിയിൽ നിന്ന് തന്റെ 77 ആം പിറന്നാൾ ആഘോഷിക്കുകയാണ് അദ്ദേഹം.
കേക്ക് മുറിച്ച് അദ്ദേഹം പിറന്നാൾ ആഘോഷിക്കുന്നത് ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ വൈറലായി മാറിയിരിക്കുന്നത്. ജന്മദിനാശംസകൾ എഴുതിയിരിക്കുന്നത് നിരവധിപേരാണ്. പപ്പു അവതരിപ്പിച്ച ഹാസ്യത്തിൽ നിന്നും കുറച്ചുകൂടി വ്യത്യസ്തമായ മുസ്ലിം ശൈലിയിലായിരുന്നു മാമുക്കോയ തന്റെ കഴിവുകൊണ്ട് പുറത്തു കൊണ്ടുവരുന്നത്..
വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ ഹാസ്യം ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു. നിരവധി ആരാധകരായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അടുത്ത സമയത്തായിരുന്നു താരം ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ തനിക്ക് ക്യാൻസർ ആണെന്നും അത് പൂർണമായും മാറി എന്നും അറിയിച്ചത്.