തന്റെ അഭിനയത്തിന് വിമർശനം വരുമ്പോൾ ആദ്യം സംസാരിക്കുന്നത് ഉപ്പയോട് – അഭിനയിക്കാൻ ആദ്യം ശ്രമിച്ചപ്പോഴും ഉപ്പ പറഞ്ഞ കാര്യം തുറന്നു പറഞ്ഞു ദുൽഖർ

മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ മലയാള സിനിമാ ലോകത്തെത്തിയ താരമാണ് ദുൽഖർ സൽമാൻ. സിനിമ ജീവിതത്തിൽ മികച്ച ഏടുകളുകളൊക്കെ സൃഷ്ടിച്ച് തന്നെയാണ് ദുൽഖർ നിറഞ്ഞുനിൽക്കുന്നത്. ഏറ്റവും പുതുതായി ഇറങ്ങിയ സീതാരാമം എന്ന ചിത്രം വലിയ വിജയമാണ് നേടിയിരിക്കുന്നത്. തിയേറ്ററിലും ഓടിടിയിലും എല്ലാം സിതാരാമത്തിന് മികച്ച അഭിപ്രായങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ആരും ചിത്രത്തെ കുറിച്ച് മോശമായി ഒരു വാക്കുപോലും പറയുന്നില്ല എന്നതാണ് ശ്രദ്ധ നേടുന്നത്. സിനിമ ജീവിതത്തിൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന കാലത്തെക്കുറിച്ചാണ് ഇപ്പോൾ പറയുന്നത്. എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ച് ആരും തുറന്നു പറയുന്നു. ഒരു അഭിമുഖത്തിലാണ് ദുൽഖർ ഈ കാര്യങ്ങളെ കുറിച്ചൊക്കെ സംസാരിച്ചിരുന്നത്. ചില വിമർശനങ്ങളും മോശം നിരൂപണങ്ങളും ഒക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അച്ഛൻ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു.

ദുൽഖർ പറയുന്നത് ചില സിനിമകൾക്ക് മോശം നിരൂപണവും വിമർശനവും വരുമ്പോൾ അച്ഛനോട് ഞാൻ ആ ആ കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട് എന്നാണ്. അവർ ഇങ്ങനെയെല്ലാം എഴുതി എന്നൊക്കെ പറഞ്ഞപ്പോൾ, അതെല്ലാം ഞാൻ വായിച്ചു എന്നാണ് എന്നോട് അച്ഛൻ മറുപടി പറയുന്നത്. പലരെയും വിമർശിച്ചിട്ടുണ്ട്, എൺപതുകളിൽ എന്നെ വിമർശിച്ചവർ ഒന്നും ഇപ്പോൾ ഇവിടെ ഇല്ല. ഇപ്പോൾ പുതിയ ആളുകളാണ്, അത് മാത്രമാണ് ഒരു മാറ്റം. അത് ആലോചിച്ച് വിഷമിക്കേണ്ട എന്നാണ് വാപ്പച്ചി പറയാറുള്ളത്.

ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ചുപ്പിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ദുൽഖർ. വലിയ പ്രതീക്ഷയോടെ മോളിവുഡ് ലോകം ഉറ്റുനോക്കുന്ന ഒരു നായകനായ ദുൽഖർ സൽമാൻ മാറി കഴിഞ്ഞിരിക്കുകയാണ്. സ്വന്തം കഠിനാദ്വാനം കൊണ്ടു തന്നെയാണ് സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചത്. ഇന്ന് ആരാധകർക്ക് അദ്ദേഹം കുഞ്ഞിക്ക ആണ്. അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധ നേടുന്ന കാര്യം.

സീതാരാമം സിനിമ കണ്ടവർ കരഞ്ഞു കൊണ്ടാണ് തീയേറ്ററുകളിൽ നിന്നും ഇറങ്ങി വന്നത്. ഒരു നടനെ സംബന്ധിച്ചിടത്തോളം ഇത്രത്തോളം പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ സാധിക്കുക എന്ന് പറഞ്ഞാൽ അത് വലിയ കാര്യമാണ്. ഒരു കഥാപാത്രം മറ്റുള്ളവരെ കരയിപ്പിക്കാൻ പാകത്തിനുള്ളതാണെങ്കിൽ അവിടെയാണ് ആ നടൻ വിജയിക്കുന്നത് എന്നതാണ് അർത്ഥം. ആ കാര്യത്തിൽ ദുൽഖർ 100% ആ കഥാപാത്രത്തോട് നീതി പുലർത്തി. റാമിനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറന്നുകളയാൻ സാധിക്കില്ല. ദുൽഖറിന്റെ അഭിനയ ജീവിതത്തിൽ തന്നെ വലിയൊരു കരിയർ ബ്രേക്ക് ആയിരിക്കും സീതാരാമം

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply