അവള് വലിയ കൊച്ചയില്ലെ – ഇപ്പോൾ ഇങ്ങോട്ട് എന്നെ ഇങ്ങോട്ട് പഠിപ്പിക്കാൻ തുടങ്ങി എന്ന് മറിയത്തെ കുറിച്ച് മമ്മുക്ക

കുറച്ച് ദിവസങ്ങളായി വാർത്തകളിൽ എല്ലാം നിറഞ്ഞു നിൽക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. നിസാം ബഷീർ ഒരുക്കിയ റോഷാക്ക് എന്ന പുതിയ ചിത്രത്തിൽ വിജയമധുരരത്തിലാണ് മമ്മൂട്ടി. സിനിമയോളം തന്നെ മമ്മൂട്ടി സ്നേഹിക്കുന്ന മറ്റൊരു ഇഷ്ടമാണ് മമ്മൂട്ടിയുടെ കൊച്ചുമക്കളായ മറിയം. മമ്മൂട്ടിക്കൊപ്പം ആണ് മറിയത്തെ എപ്പോഴും കാണാൻ സാധിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇവരുടെ ചിത്രങ്ങളെല്ലാം വൈറലായി മാറുകയും ചെയ്യാറുണ്ട്. മമ്മൂട്ടിയും മറിയവും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾക്ക് ആരാധകരും ഏറെയാണ്. ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറയുന്ന ചില വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. മറിയത്തെക്കുറിച്ചാണ് മമ്മൂട്ടി സംസാരിക്കുന്നത് അവൾ ഇപ്പോൾ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാൻ തുടങ്ങി എന്നാണ് നടൻ മമ്മൂട്ടി പറയുന്നത്. പാട്ടും ഡാൻസും അവൾക്കിഷ്ടമുള്ള കാര്യമാണ്. ഞങ്ങളുടെ കൂടെ ദുബായിയിൽ അവളും ഉണ്ടായിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഞാൻ എപ്പോഴും അവളുടെ കൂടെ തന്നെയായിരുന്നു.

അവൾക്ക് ഇപ്പോൾ അഞ്ചു വയസ്സ് ആയി ഇരിക്കുകയാണ്. ഇപ്പോൾ അവൾ സ്കൂളിൽ ഒക്കെ പോയി തുടങ്ങി. അതിനാൽ ചെന്നൈയിലാണ്. ഇവിടെ നിന്നും പോകാൻ പറ്റുന്നില്ല. അടുത്തൊന്നും സ്കൂൾ ഇല്ലാത്തതിനാലാണ് ചെന്നൈയിൽ നിർത്തിയത് എന്ന് മമ്മൂട്ടി പറയുന്നു. അതേസമയം ദുൽഖർ മകളെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും ശ്രെദ്ധ നേടുന്നു. അമാൽ അവളെ ഭയങ്കര ബിസി ആയിട്ടാണ് നിർത്തിയിരിക്കുന്നത്. താൻ വരുമ്പോൾ അതൊക്കെ മാറുമെന്നും, തന്റെ സിനിമകളിലെ പാട്ടുകൾ മറിയം കേൾക്കാറുണ്ട്. എന്ന പാട്ടാണ് അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നുമായിരുന്നു ദുൽഖർ പറഞ്ഞിരുന്നത്. ഈ വാക്കുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു.

കൊച്ചുമകളുടെ വിശേഷങ്ങളെക്കുറിച്ച് വലിയ സന്തോഷത്തോടെയാണ് മമ്മൂട്ടിയും പങ്കുവെക്കുന്നത്. മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാമിൽ കൊച്ചു മകൾക്കൊപ്പം ഉള്ള ഒരു പുതിയ ചിത്രം തന്നെ വൈറലായി മാറുന്നു. മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷങ്ങളിലും കൊച്ചുമകൾ മറിയത്തിന്റെ സാന്നിധ്യം കാണാൻ സാധിച്ചിരുന്നു. എപ്പോഴും മമ്മൂട്ടിക്കൊപ്പം ഉള്ള ചിത്രങ്ങൾ കൂടുതലായും ശ്രദ്ധനേടാറുണ്ട്. ലോക്ക് ഡൗൺ കാലഘട്ടത്തിൽ മുഴുവൻ കൊച്ചു മകൾക്കൊപ്പം ആയിരുന്നു താനെന്ന് മമ്മൂട്ടി പറഞ്ഞതോടെ, എല്ലാരും ഈ വാർത്ത ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം മമ്മൂട്ടി നായകനായി റോഷാക്ക് എന്ന ചിത്രം എല്ലായിടത്തുനിന്നും മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിന് പ്രേക്ഷകരെല്ലാം നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ വളരെ മികച്ച ഒരു കഥാപാത്രം തന്നെയാണ് റോഷാക്ക് എന്ന് എല്ലാവരും ഒരേ പോലെ പറയുന്നുണ്ട്. ഇപ്പോൾ വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മുൻപന്തിയിലാണ് മമ്മൂട്ടി എന്നും പൊതുവേ പ്രേക്ഷകർക്ക് ഒരു അഭിപ്രായം ഉണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply