ആലപ്പുഴയിൽ ശുദ്ധ ജലക്ഷാമം – കുടിവെള്ളത്തിന് നെട്ടോട്ടമോടിയവർക്ക് മമ്മുക്ക ചെയ്തു കൊടുത്തത് എന്തെന്ന് കണ്ടോ

ആലപ്പുഴയിലെ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മേഖലകളിൽ ജനങ്ങൾക്ക് കൈത്താങ്ങായി മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ് ആയ കെയർ ആൻഡ് ഷെയർ, രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആലപ്പുഴയിലെ ജനങ്ങൾ രൂക്ഷമായി വെള്ളമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇതേ തുടർന്നാണ് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് സഹായഹസ്തവുമായി രംഗത്തെത്തിയത്.

പ്രശ്നങ്ങൾ പരിഹരിച്ച് പമ്പിങ് പുനരാരംഭിക്കുന്നത് വരെ കുടിവെള്ളം വിതരണം ചെയ്യുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. കെയർ ആൻഡ് ഷെയറും തൃശ്ശൂരിലെ സിപി ട്രസ്റ്റും കൈകോർത്തു കൊണ്ടാണ് കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മേഖലകളിൽ ലോറികളിൽ ജലവിതരണം നടത്തിയത്. ആലപ്പുഴയിൽ ചില പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങിയെന്ന മാതൃഭൂമി ന്യൂസിന്റെ വാർത്ത കണ്ടതിനെ തുടർന്നാണ് സഹായവുമായി മമ്മൂട്ടി എത്തിയത്.

കഴിഞ്ഞ 12 ദിവസങ്ങളായി ആലപ്പുഴയിലെ ജനങ്ങൾ വെള്ളം ഇല്ലാതെ ദുരിതമനുഭവിക്കുകയാണ്. ഈ വാർത്ത മാതൃഭൂമി ന്യൂസിൽ കണ്ട മമ്മൂട്ടി സിപി ട്രസ്റ്റ് ചെയർമാൻ സി പി സാലിഹിനെ വിളിച്ചു വേണ്ട നടപടികൾ സ്വീകരിക്കാൻ പറയുകയായിരുന്നു എന്ന് സിപി ട്രസ്റ്റ് ഭാരവാഹി നിസാബ് പറഞ്ഞു. സാലിഹിന്റെ നിർദ്ദേശം അനുസരിച്ച് ഉടൻ തന്നെ ആലപ്പുഴയിലെത്തി മാതൃഭൂമിയുമായി ബന്ധപ്പെടുകയും ടാങ്കർ ലോറികളിൽ കുടിവെള്ളം ജലക്ഷാമം അനുഭവിക്കുന്ന മേഖലകളിൽ എത്തിച്ച് വിതരണം ചെയ്യുകയും ആയിരുന്നു.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ട്രസ്റ്റ് നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. മമ്മൂട്ടിയുടെ “റോഷാക്ക്” തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നിസാം ബഷീർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ജഗതി, ശറഫുദ്ധീൻ തുടങ്ങിയവർ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നു. പേര് കൊണ്ട് മാത്രമല്ല വ്യത്യസ്തമായ തിയേറ്റർ അനുഭവം കൊണ്ടും പ്രഖ്യാപനം മുതൽ കൗതുകമുണർത്തിയ ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ “റോഷാക്ക്”.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത് മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയായിരുന്നു “റോഷാക്ക്”. പേരിലുള്ള പുതുമ സിനിമയിൽ ഉടനീളം നിലനിർത്തുവാൻ സംവിധായകൻ നിസാം ബഷീറിന് സാധിച്ചിട്ടുണ്ട് എന്നാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. അമേരിക്കൻ പൗരത്വമുള്ള ദുബായിൽ ബിസിനസ് ചെയ്യുന്ന ലൂക് ആന്റണി എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്നത് മലയാളികളുടെ സ്വന്തം മമ്മൂക്ക ആണ്. സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം മലയാളികൾക്ക് മികച്ച ഒരു ദൃശ്യ വിസ്മയം തന്നെയായിരിക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply