40 ദിവസത്തെ ഷൂട്ടിങ്നു ശേഷം സൂര്യ നായകൻ ആകുന്ന ചിത്രത്തിൽ നിന്നും മമിത ബൈജു തീരുമാനിക്കുകയായിരുന്നു ! സമ്മതിച്ചെന്ന് ആരാധകർ

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് മമിതാ ബൈജു. ഒരുപക്ഷേ സൂപ്പർ ശരണ്യ എന്ന ചിത്രത്തിന് ശേഷം ആയിരിക്കും മമിത ബൈജുവിനെ കൂടുതൽ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. ഇതിനു മുൻപും താരം സിനിമയിലൊക്കെ സജീവമായിരുന്നു. ഓപ്പറേഷൻ ജാവ എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ഈ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് വലിയ പ്രായം ഒന്നും താരത്തിന് ഉണ്ടായിരുന്നില്ല.

എങ്കിലും ഒരു മുതിർന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഓപ്പറേഷൻ ജാവയ്ക്ക് ശേഷം സൂപ്പർ ശരണ്യയിൽ എത്തിയപ്പോഴേക്കും താരത്തിന് ആരാധകനിര വർധിച്ചു എന്നതാണ് സത്യം. തമിഴിലേക്ക് അരങ്ങേറുവാനുള്ള ഒരു പ്രഖ്യാപനം കൂടി താരം നടത്തിയിരുന്നു. സൂര്യ നായകൻ ആകുന്ന സിനിമയിൽ ആണ് താരത്തെ ക്ഷണിച്ചിരുന്നത്.

തമിഴിലെ വിഖ്യാത സംവിധായകൻ ഒരാളായിരുന്ന ബാല സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് ആണ് താരത്തെ ക്ഷണിച്ചത്. വണങ്കാൻ എന്നായിരുന്നു സിനിമയുടെ പേര്. സിനിമയിൽ താരം ഔദ്യോഗികമായി ജോയിൻ ചെയ്തു എന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. നിരവധി ദിവസങ്ങൾ ഷൂട്ടിംഗ് പോലും സിനിമയുടേത് കഴിഞ്ഞതാണെന്നാണ് പറയുന്നത്. എന്നാൽ ഇപ്പോൾ താരം സിനിമയിൽ നിന്നും പിന്മാറി എന്ന് അറിയിക്കുന്നുണ്ട്. ഏകദേശം 40 ദിവസം നീണ്ടുനിന്ന ഷൂട്ടിന് ശേഷമാണ് പിന്മാറിയതെന്നാണ് പറയുന്നത്. പിന്മാറലിന്റെ കാരണം കഥയിൽ ഒരുപാട് മാറ്റങ്ങൾ സംവിധായകൻ നിർദ്ദേശിച്ചിരുന്നു എന്നും ഇതിനുശേഷം സൂര്യ ഉൾപ്പെടെയുള്ളവർ സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു എന്നുമാണ് പറയുന്നത്.

ഇപ്പോൾ മറ്റൊരു നടനെ വെച്ചുകൊണ്ട് പ്രോജക്ട് മുൻപോട്ട് കൊണ്ടുപോകാനാണ് സംവിധായകൻ ഉദ്ദേശിച്ചിരിക്കുന്നത് എന്നും 40 ദിവസത്തോളം സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ഇപ്പോൾ വീണ്ടും ഫ്രഷ് ആയി ആണ് അവർ ഉദ്ദേശിക്കുന്നത് എന്നും താരം പറയുന്നുണ്ട്. സിനിമയിൽ സൂര്യയുടെ ഒപ്പം കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നുവെന്നും താരം പറയുന്നു.

സിനിമ വീണ്ടും തുടങ്ങുന്ന പശ്ചാത്തലത്തിൽ പുതിയ ഒരു എഗ്രിമെന്റ് ആയിരിക്കും ഉണ്ടാവുക എന്നും എന്നാൽ ഇനി ഒരുപാട് ദിവസം ഷൂട്ട് ചെയ്യേണ്ടതിനാൽ കോളേജ് കളയുവാനും മറ്റുള്ള സിനിമകൾ ഒഴിവാക്കുവാനും സാധിക്കില്ല എന്നതുകൊണ്ടാണ് സിനിമയിൽ നിന്ന് പിന്മാറിയതാണ് എന്ന് താരം വ്യക്തമാക്കുന്നത്. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു. അടുത്ത സമയത്ത് ശീമാട്ടിയുടെ ഒരു പരസ്യത്തിൽ അനശ്വര രാജനൊപ്പം മമിത എത്തിയിരുന്നു. ഈ ഒരു പരസ്യം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ബോണ്ടിംഗ് വളരെ മനോഹരമായ രീതിയിൽ ഈ പരസ്യത്തിൽ മനസ്സിലാക്കാൻ സാധിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply