അവനു എന്റെ സാരി വെച്ച് ഷർട്ട് അടിച്ചാലും അതെടുത്തു ഇടും ! പക്ഷെ അയാൾ തന്നെ കൊടുക്കണം – പ്രിത്വിരാജിനെ കുറിച്ച് മനസ്സ് തുറന്നു മല്ലിക സുകുമാരൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താര കുടുംബമാണ് നടൻ സുകുമാരന്റേത്. ഭാര്യയെ മല്ലിക സുകുമാരനും മക്കൾ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമകൾ പൂർണിമ ഇന്ദ്രജിത്തും സുപ്രിയ മേനോനും എല്ലാം മലയാളികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങൾ തന്നെയാണ്. മക്കളെക്കുറിച്ച് തുറന്നു പറയാൻ ഒരു മടിയും കാണിക്കാത്ത അമ്മയാണ് മല്ലിക സുകുമാരൻ. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ചുള്ള താരത്തിന്റെ ഒരു തുറന്നുപറച്ചിൽ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന് ഏറ്റവും ഇഷ്ടമുള്ള വസ്തുക്കൾ വാഹനങ്ങളും ഷൂസും വാജും ഒക്കെയാണെന്ന് അമ്മ മല്ലിക തുറന്നു പറയുന്നു.

പ്രിത്വിക്ക് ഡ്രസ്സുകളോട് അത്ര വലിയ കാമ്പം ഒന്നുമില്ല. കാരണം തന്റെ പഴയ സാരി വെട്ടി മുറിച്ച് ഷർട്ട് തയ്ച്ചു കൊടുത്താൽ വേണമെങ്കിൽ അതും ഇട്ടു കൊള്ളും എന്നാണ് മല്ലിക പറയുന്നത്. എന്നാൽ കാറുകളും ഷൂസും വാച്ച് ഒക്കെ ഇത്തിരി കാമ്പത്തോട് കൂടിയാണ് അവൻ സ്വന്തമായി വാങ്ങുന്നതെന്നും മകനെ കുറിച്ച് അമ്മ മല്ലിക പറയുന്നു. ആദ്യകാലങ്ങളിൽ പ്രിത്വി സിനിമയിലേക്ക് പോകുമ്പോൾ ഉപയോഗിച്ചിരുന്നത് തന്റെ വണ്ടി ആയിരുന്നുവെന്നും അന്ന് ഓപ്പലാസ ആയിരുന്നു തന്റെ വണ്ടിയായി ഉണ്ടായിരുന്നതെന്നും മല്ലിക പറയുന്നു.

ആദ്യമുണ്ടായിരുന്ന ബെൻസും മാരുതി കാറുമൊക്കെ ഭർത്താവ് സുകുമാരന്റെ മരണശേഷം കുറെ നാൾ ഒന്നും കൊണ്ട് നടന്നിരുന്നില്ല എന്നും താരം പറഞ്ഞു. ആദ്യം ഉണ്ടായിരുന്ന ബെൻസ് കാർ കൊടുത്തതിനുശേഷം ആണ് മറ്റൊരു കാർ വാങ്ങിക്കുന്നതെന്നും 5555 ആയിരുന്നു ആ വണ്ടിയുടെ നമ്പർ എന്നും പിന്നീട് പൃഥ്വിരാജ് വാങ്ങിച്ച ഓടി കാറിനും ഇതേ നമ്പർ തന്നെ കൊടുക്കുകയായിരുന്നു എന്നും മല്ലിക കൂട്ടിച്ചേർത്തു.

അതേസമയം മുൻപ് പൃഥ്വിരാജിന്റെ കാറുകളെ കുറിച്ച് തുറന്നു സംസാരിച്ചതിന്റെ പേരിൽ മല്ലിക സുകുമാരൻ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. മകന്റെ ലംബോർഗിനി കാർ ഉപയോഗിക്കാൻ പറ്റിയ റോഡുകൾ ഒന്നും നമ്മുടെ നാട്ടിൽ ഇല്ലെന്നായിരുന്നു അന്ന് താരം പറഞ്ഞത്. ഇത് വലിയ പരിഹാസങ്ങൾ താരത്തിന് നേടി കൊടുത്തിരുന്നു. എന്നാൽ എല്ലാം മുഖത്ത് നോക്കി തുറന്നു പറയാൻ ധൈര്യമുള്ള സ്ത്രീയാണ് മല്ലിക സുകുമാരൻ എന്ന് പറയുകയായിരുന്നു ആരാധകൻ.

പൃഥ്വിരാജ് നായകനായ ഗോൾഡ് എന്ന ചിത്രത്തിൽ അമ്മ മല്ലിക സുകുമാരൻ പൃഥ്വിരാജ് ചെയ്യുന്ന കഥാപാത്രത്തിന്റെ അമ്മയായി തന്നെ അഭിനയിച്ചിരുന്നു. ഈ അടുത്തിടെയാണ് ചിത്രം പുറത്തിറങ്ങിയത്. കാപ്പ എന്ന മലയാള ചിത്രമാണ് പൃഥ്വിരാജിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഷാജി കൈലാസ് ആയിരുന്നു കാപ്പയുടെ സംവിധായകൻ. ജി ആർ ഇന്ദുഗോപൻ തിരക്കഥയെഴുതിയ സിനിമയിൽ ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ഇപ്പോൾ ഒട്ടേറെ പൃഥ്വിരാജ് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply