പ്രിത്വിക്ക് ഇപ്പോൾ ആ ദുശീലം ഉണ്ട് ! പൃഥ്വിരാജ് വൈശാഖിന്റെ വിവാഹത്തിന് വരാത്തതിന്റെ കാരണം തുറന്നു പറഞ്ഞു മല്ലിക സുകുമാരൻ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടിൽ ഒന്നായിരുന്നു പ്രിയദർശൻ- മോഹൻലാൽ -ശ്രീനിവാസൻ കൂട്ടുകെട്ട്. ഇവരുടെ മക്കൾ ഒന്നിച്ച ചിത്രമായിരുന്നു “ഹൃദയം”. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം മികച്ച സ്വീകാര്യത നേടിയതോടൊപ്പം ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രണവിന്റെയും കല്യാണിയുടെയും കരിയർ ബെസ്റ്റ് ചിത്രമായി മാറി “ഹൃദയം”. ഈ ചിത്രത്തിന്റെ നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങി നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിശാഖിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗം ആയിരിക്കുകയാണ്.

ഞാൻ ഇത് നേരത്തെ ചെയ്യണ്ടതായിരുന്നു – ദിൽഷയുടെ സഹോദരി തുറന്നു പറഞ്ഞ കാര്യങ്ങൾ കേട്ടോ ?

വിവാഹത്തിൽ പങ്കെടുക്കാൻ മല്ലിക സുകുമാരൻ എത്തിയിരുന്നു. എന്നാൽ പൃഥ്വിരാജിനെ വിവാഹ ചടങ്ങുകളിൽ കണ്ടില്ല. എന്തു കൊണ്ടാണ് വിശാഖിന്റെ വിവാഹത്തിന് പൃഥ്വിരാജ് എത്താതിരുന്നത് എന്ന ചോദ്യത്തിന് മല്ലിക സുകുമാരൻ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വിശാഖിന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ പൃഥ്വിരാജ് എത്തിയിരുന്നു. അതുകൊണ്ട് തന്നെ വിവാഹത്തിനും പൃഥ്വിരാജ് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.

വിവാഹനിശ്ചയത്തിന് ഭാര്യ സുപ്രിയക്കൊപ്പം ആണ് പൃഥ്വിരാജ് എത്തിയത്. ഇവർ എത്തിയ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാൽ വിവാഹത്തിന് പൃഥ്വിരാജ് എത്താത്തതിന്റെ നിരാശയിലാണ് ആരാധകർ. പൃഥ്വിരാജ് വിവാഹത്തിന് എത്താത്തത് എന്താണ് എന്ന ചോദ്യത്തിന് താരം മറയൂരിൽ ആയിരുന്നു, അവിടെ നിന്നും ഹൈദരാബാദിലേക്ക് പോവുകയാണ് എന്ന് മല്ലിക സുകുമാരൻ പറഞ്ഞു.

അടിവസ്ത്ര വിപണി ഇടിഞ്ഞു – വില്പനയിൽ വലിയ തോതിൽ കുറവ് ! പ്രധാനം കാരണമായി പറയുന്നത്

പൃഥ്വിരാജ് ഇപ്പോൾ മുറുക്കാറുണ്ട്. അവന് വെറ്റില മുറുക്കി ശീലമില്ല. അതുകൊണ്ട് വാ എല്ലാം പോയി കിടക്കുകയാണ്. ഒപ്പം നല്ല ചുമയും ഉണ്ട് എന്ന് കൂട്ടിച്ചേർത്തു. പ്രിയ താരത്തിന് ഇങ്ങനെയും ഒരു ദുശീലം ഉണ്ടോ എന്ന നിരാശയിലാണ് ആരാധകർ. അതേ സമയം പുതിയ ചിത്രത്തിന്റെ കഥാപാത്രത്തിനു വേണ്ടിയാണ് പൃഥ്വിരാജ് മുറുക്കാൻ ആരംഭിച്ചത് എന്ന് പ്രചരിക്കുന്നുമുണ്ട്. “സലാർ” എന്ന സിനിമയുടെ ചിത്രീകരണത്തിനു വേണ്ടിയാണ് പൃഥ്വിരാജ് ഹൈദരാബാദിലേക്ക് പോയിരിക്കുന്നത്.

പൃഥ്വിരാജ് വില്ലൻ വേഷത്തെ അവതരിപ്പിക്കുന്ന “സലാർ” എന്ന ചിത്രത്തിനെ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്നത്. താരം ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകതയുണ്ട്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ ഈ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരുന്നു. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസ് ആമി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ശ്രുതി ഹസൻ,ജഗപതി ബാബു എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply