3 തലമുറയ്ക്ക് സുഖസുന്ദരമായി ജീവിക്കണ്ടേ സ്വത്ത് അദ്ദേഹം ഇണ്ടാക്കി വെച്ചിരുന്നു- എല്ലാം തന്റെ പേരിൽ ആക്കിയതിനു ഒരു കാരണം ഉണ്ട്

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരകുടുംബം ആണ് സുകുമാരന്റെ കുടുംബം. മകൻ ഇന്ദ്രജിത്തും പൃഥ്വിരാജും അമ്മ മല്ലികാ സുകുമാരനും എല്ലാം സിനിമയിൽ സജീവ സാന്നിധ്യമാണ്. ഒരു കുടുംബത്തിലെ എല്ലാവരും സിനിമയിൽ സജീവമാണ് എന്നത് കൊണ്ട് തന്നെയാണ് ഇവരുടെ കുടുംബം ശ്രദ്ധ നേടുന്നത്. മരുമകളായ പൂർണിമ സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു എങ്കിലും ഇപ്പോൾ സ്വന്തമായി ബിസിനസ് തിരക്കിലാണ്. ഇളയ മരുമകളായ സുപ്രിയ ആവട്ടെ സിനിമ നിർമ്മാണ രംഗത്തേക്ക് ആണ് ചുവടു വച്ചിരിക്കുന്നത്. ഇപ്പോൾ ജിഞ്ചർ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിൽ മല്ലിക തുറന്നു പറയുന്ന ചില വിശേഷങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

താനെന്നും നടൻ സുകുമാരന്റെ ഭാര്യ എന്ന പേരിൽ അറിയപ്പെടാൻ ഇഷ്ടപ്പെടുന്ന ഒരാൾ ആണെന്നാണ് മല്ലിക പറയുന്നത്. ആ ഒരു മേൽവിലാസതിനു ശേഷം മാത്രമാണ് തനിക്ക് പ്രഥിയുടെയും ഇന്ദ്രന്റെയും അമ്മ എന്ന് അറിയപ്പെടാൻ ആഗ്രഹമുള്ളത്. താനറിയാതെ തന്നെ കുറെ തെറ്റുകൾ തന്റെ പേരിൽ വന്നു ചേരുകയും പലരും തന്നെ അതിന്റെ പേരിൽ കുറ്റപ്പെടുത്തുകയും ഒക്കെ ചെയ്തു. സുകുമാരൻ എന്ന വ്യക്തിയാണ് തന്നെ രക്ഷപ്പെടുത്തിയത്. സ്വത്തുക്കളും മറ്റും സുകുമാരൻ തന്റെ പേരിൽ വാങ്ങിവച്ചു എന്നാണ് അഭിമുഖത്തിൽ തുറന്നു പറയുന്നത്.

ഒരു അമ്മായി അമ്മ എന്ന നിലയിൽ മരുമക്കളെ അവരുടെ സ്വാതന്ത്ര്യത്തിന് വിടുകയും സ്വന്തം സ്വാതന്ത്ര്യം അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് താൻ. ആഘോഷങ്ങളിൽ ഒക്കെ തന്നെ താൻ പങ്കെടുക്കാറുണ്ട്. രാജുവിനോട് ഞാൻ പറയാറുണ്ട് ഒന്ന് വിശ്രമിക്കണം എന്ന്. എന്നാൽ ഞാൻ പറഞ്ഞാൽ അവൻ കേൾക്കുകയും ചെയ്യാറില്ല. രാജു ഫാമിലിയിലെ പല വിവാഹങ്ങൾക്ക് പോലും വരാറില്ല. അതൊക്കെ കുടുംബത്തിലുള്ളവരെ പറഞ്ഞു മനസ്സിലാക്കുക എന്നതാണ് ഏറ്റവും വലിയ ഒരു ബുദ്ധിമുട്ട് എന്ന് പറയുന്നത്. അമ്മ പറഞ്ഞാൽ രാജു പരിപാടിക്ക് വരുമല്ലോ എന്ന് പറഞ്ഞ് തന്നെ കൊണ്ട് ശുപാർശ ചെയ്യിപ്പിക്കുന്നവരും നിരവധിയാണ്. അവരെയൊക്കെ ഒന്ന് മാനേജ് ചെയ്യുന്നതാണ് ഏറ്റവും വലിയ പണി.

അത് ഇപ്പോൾ ശീലമായി മാറുകയും ചെയ്തിട്ടുണ്ട്. കുട്ടിക്കാലത്തു തന്നെ പഠിക്കാൻ രണ്ടുപേരും വലിയ മിടുക്കന്മാർ ആയിരുന്നു. സുകുവേട്ടന്റെ ബുദ്ധിയാണ് അവർക്ക് കിട്ടിയിരിക്കുന്നത്. പുസ്തകങ്ങൾ വായിക്കുന്നതിനോടൊപ്പം ക്രിയേറ്റീവായി ചില കാര്യങ്ങളൊക്കെ ചെയ്യാനും ഇവർ പഠിച്ചിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply