വിവാഹം കഴിഞ്ഞ് കേവലം നാല് മാസം തികഞ്ഞ സാഹചര്യത്തിലാണ് നടി നയൻതാര അമ്മയായ വാർത്ത പുറം ലോകം മുഴുവൻ അറിയുന്നത്. വാടക ഗർഭപാത്രത്തിലൂടെയാണ് താരം അമ്മയായി എന്ന വാർത്ത കൂടുതലായും ഉയർന്നു വന്നത്. ഈ സാഹചര്യത്തിൽ നയൻസിനെതിരെ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലുള്ള നിയമങ്ങൾ ലംഘിച്ചാണ് നയൻതാര ഗർഭധാരണം നടത്തിയിരിക്കുന്നത് എന്നതാണ് സംശയം ആയി വന്നിരിക്കുന്നത്.. വിവാഹം കഴിഞ്ഞ് അഞ്ചു വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലായെങ്കിൽ മാത്രമാണ് ഗർഭധാരണം നടത്തുവാനുള്ള നിയമം നിലവിൽ ഉള്ളത്. 36 വയസ്സുള്ള വിവാഹിതർക്ക് ഭർത്താവിനെ സമ്മതത്തോടെ മാത്രം ചെയ്യാൻ പറ്റുന്ന ഒരു കാര്യവും ആണിത്. ഇത്തരം കാര്യങ്ങൾ ഒക്കെ തന്നെ നയൻതാര പാലിച്ചിട്ടുണ്ട് എന്ന് ആണ് അറിയുവാൻ കഴിയുന്നത്. ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നതും ഇക്കാര്യത്തിൽ ആണ്.
നയൻതാരയോട് മെഡിക്കൽ കോളേജ് ഡയറക്ടർ തമിഴ്നാട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നിയമലംഘനം നടന്നോ എന്ന് പരിശോധിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. തമിഴ്നാട് ആരോഗ്യവകുപ്പ് സുബ്രഹ്മണ്യം നേരത്തെ തന്നെ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. നയൻതാരയെ ഈ കാര്യത്തിനു വേണ്ടി വിളിച്ചപ്പോൾ നയൻസിന്റെ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. മറുപടി അധികൃതരെ ഞെട്ടിച്ചു എന്നാണ് തമിഴ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇപ്പോൾ ഈ കാര്യത്തിനു വേണ്ടി പ്രത്യേക സംഘത്തെ നിയോഗിച്ചു എന്നാണ് അറിയുന്നത്. അന്വേഷണം ശക്തമായ രീതിയിൽ മുൻപോട്ടു പോവുകയാണ് എന്നും മനസ്സിലാക്കാൻ സാധിക്കുന്നു. ഇക്കാര്യത്തിൽ ഇതുവരെ യാതൊരു വിശദീകരണവും നൽകിയിട്ടുമില്ല. വിശദീകരണത്തിന് വേണ്ടിയാണ് ഇപ്പോൾ പ്രേക്ഷകരെല്ലാം ഒരേപോലെ കാത്തിരിക്കുന്നത്. ഇക്കാര്യത്തിൽ നയൻതാര യാതൊരുവിധ മറുപടികളും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പ്രായപ്രശ്നങ്ങൾ മൂലമാണ് വാടകഗർഭധാരണത്തിലേക്ക് എത്തിയതെന്ന് നയൻതാര പറഞ്ഞതായി ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അല്ലാതെ ഓദ്യോഗികമായി നയൻതാരയുടെ സ്ഥീതീകരണങ്ങൾ എവിടെയും വന്നതായി കാണാൻ സാധിക്കുന്നില്ല. പ്രത്യേക സംഘം ഈ കേസ് ഏറ്റെടുത്തതോടെ നിയമപരമായ എന്തെങ്കിലും പ്രശ്നം ഇവർക്ക് ഉണ്ടാകുമോ എന്നാണ് ഇപ്പോൾ ആളുകൾ ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്.
എന്നാൽ ഏറ്റവും ഒടുവിൽ അറിയാൻ സാധിക്കുന്നത് പ്രകാരം വിഘ്നേശ് ശിവനും നയൻതാരയും ആറു വർഷം മുൻപ് തന്നെ തങ്ങളുടെ വിവാഹ രെജിസ്റ്ററേഷൻ ചെയ്തിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വസ്തുതയാണ്. നിയമ പ്രകാരം ഇരുവരും 6 വര്ഷം മുൻപ് തന്നെ ഭാര്യ ഭർത്താക്കന്മാർ ആയി എന്നും ഇരുവരും പൊതുസമൂഹത്തിനു മുന്നിൽ വിവാഹം റീ ഷൂട്ട് ചെയ്തതാണ് എന്നൊക്കെയാണ് അറിയാൻ സാധിക്കുന്നത്. കൂടാതെ നിയമങ്ങൾ എല്ലാം കൃത്യമായി പാലിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് തെളിവ് സഹിതം ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ദുബായ് ബേസ് ചെയ്തു താമസിക്കുന്ന മലയാളി പെൺകുട്ടിയാണ് നയൻതാരയ്ക്ക് വേണ്ടി ഗർഭം ധരിച്ചത്. ചെന്നൈലെ പ്രധാന ഹോസ്പിറ്റലിൽ വെച്ചായിരുന്നു അവർ നയൻതാരയുടെ രണ്ടുമക്കൾക്കും ജന്മം നൽകിയത് എന്നുമാണ് പുറത്ത് വരുന്ന വിശദീകരണം.