സിനിമയിൽ അവസരവും വിവാഹ വാഗ്ദാനവും നൽകി യുവതിയെ നിരവധി തവണ ബന്ധപെട്ടു – പ്രമുഖ നിർമാതാവ് അറസ്റ്റിൽ

സിനിമയിൽ അവസരം ലഭിക്കാൻ വേണ്ടി ആ സിനിമയിൽ പ്രവർത്തിക്കുന്ന പല പ്രമുഖരുടെയും കൂടെ കിടക്ക പങ്കിടേണ്ട ഒരു രീതി ആണ് കാസ്റ്റിംഗ് കൗച്. സിനിമ എന്ന മായ ലോകത്തിന്റെ ഭാഗം ആവാനും അത് തരുന്ന പ്രശസ്തിയും പണവും ലഭിക്കുവാനും പല ആളുകൾ ഇതിനു തയ്യാർ ആകുന്നു എന്നത് വളരെ വിഷമകരമായ ഒരു സത്യം മാത്രം. അങ്ങ് ഹോളിവുഡിലും ബോളിവുഡിലും മാത്രമല്ല നമ്മുടെ മലയാള സിനിമയിൽ പോലും ഇത് നിലനിക്കുന്നുണ്ട്.

ഈ അടുത്ത കാലത്ത് ആയിട്ട് നിരവധി താരങ്ങൾ ആണ് സിനിമാമേഖലയിൽ അവർക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങൾ പങ്കു വെച്ചിട്ടുള്ളത്. വിവാഹ വാഗ്ദാനങ്ങൾ നൽകി പെൺകുട്ടികളെ കബളിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഈ കാലത്ത് സിനിമ അവസരം നൽകി ഇത്തരം തട്ടിപ്പുകൾ ചെയ്യുന്നത് ഒരു പുതുമ അല്ല. അത്തരത്തിൽ സിനിമ അവസരവും വിവാഹ വാഗ്ദാനവും നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിൽ ആയ നിർമാതാവിന്റെ വാർത്തകൾ ആണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.

കൊച്ചിയിൽ ആണ് യുവതിക്ക് സിനിമയിൽ അവസരവും വിവാഹ വാഗ്ദാനവും നൽകി പീഡിപ്പിച്ചതിന് നിർമാതാവിനെ അറസ്റ്റ് ചെയ്‌തത്‌. ചലച്ചിത്ര നിർമാതാവും വ്യവസായ പ്രമുഖനും ആയ മാർട്ടിൻ സെബാസ്ട്യനെ ആണ് ലൈംഗിക പീഡന കേസിൽ കൊച്ചി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്‌തത്‌. തൃശൂർ സ്വദേശിനി ആയ യുവതി ആണ് നിര്മാതാവിനെതിരെ പരാതി നൽകിയത്. യുവതിയുടെ പരാതിയെ തുടർന്ന് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സിനിമയിൽ അവസരം നൽകാം എന്ന മോഹന വാഗ്ദാനങ്ങൾ നൽകി പിന്നീട് വിവാഹവാഗ്ദാനങ്ങളും നൽകി 2000 മുതൽ ഉള്ള കാലഘട്ടത്തിൽ വിവിധ ഇടങ്ങളിൽ ആയി യുവതിയെ കൊണ്ട് പോവുകയും പീഡിപ്പിക്കുകയും ആയിരുന്നു എന്ന് ആണ് പരാതി. ബെംഗളൂരു, തൃശൂർ, വയനാട്, മുംബൈ, എന്നിവിടങ്ങളിൽ വെച്ച് നിരന്തരം പീഡിപ്പിച്ചു എന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഇതിന് പുറമെ യുവതിയെ കബളിപ്പിച്ച് 80 പവൻ സ്വർണവും 78,60,000 രൂപയും നിർമാതാവ് തട്ടിയെടുത്തു എന്നും യുവതി പരാതിയിൽ പറയുന്നു.

യുവതി പരാതി നൽകും എന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞ പ്രതി ഏഴ് പോലീസ് സ്റ്റേഷൻ പരിധികളിലുള്ള സെഷൻസ് കോടതികളിലും കേരള ഹൈ കോടതിയിലും ഹർജി നൽകി മുൻ‌കൂർ ജാമ്യം നേടിയിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ച ഹൈ കോടതി മാർട്ടിൻ സെബാസ്റ്റിയന് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണം എന്ന് കോടതി നിർദേശിച്ചിരുന്നു. തുടർന്ന് മാർട്ടിനെ കഴിഞ്ഞ ദിവസം ഹാജരാക്കി ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.

ഇതിന് ശേഷം വീണ്ടും ഹാജരായപ്പോഴാണ് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസ് അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുമ്പോൾ വിവിധ ഇടങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുകയാണ് പോലീസ്. കഴിഞ്ഞ ഡിസംബറിൽ ആണ് തൃശൂർ സ്വദേശിനി ആയ യുവതി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഉള്ള അന്വേഷണത്തിൽ ആണ് നിർമാതാവിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply