പ്രേക്ഷക ലക്ഷങ്ങളുടെ മനം കവർന്ന ജനപ്രിയ നായകനാണ് ദിലീപ്. അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെ ജനങ്ങൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ദിലീപ് അറിയപ്പെടുന്നത് ജനപ്രിയ നായകൻ എന്ന പേരിലാണ്. അദ്ദേഹത്തിൻ്റെ പുതിയ വിശേഷങ്ങൾ അറിയുവാൻ പ്രേക്ഷകർ കാതോർത്തിരിക്കുകയാണ്.മിമിക്രി ആർട്ടിസ്റ്റ് ആയാണ് ദിലീപ് തൻ്റെ കലാജീവിതം തുടങ്ങിയത്. ആദ്യകാലങ്ങളിൽ ദിലീപ് പരിപാടി അവതരിപ്പിച്ചിരുന്നത് സുഹൃത്തും സഹോദര തുല്ല്യനുമായ നാദിർഷയുടെ കൂടെ ആയിരുന്നു.
അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം വിഷ്ണുലോകം ആയിരുന്നു. താരം ആദ്യം വിവാഹം ചെയ്തത് നടിയായ മഞ്ജു വാര്യരെ ആയിരുന്നു. പിന്നീട് ആ വിവാഹ ബന്ധം പിരിഞ്ഞു. ദിലീപിൻ്റെയും മഞ്ജുവാര്യരുടെയും ഏക മകളാണ് മീനാക്ഷി. മീനാക്ഷിയുടെ വിശേഷങ്ങൾ അറിയുവാൻ പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. 2016 ദിലീപ് കാവ്യാമാധവനെ വിവാഹം ചെയ്തു. ദിലീപിനും കാവ്യാമാധവനും ഒരു മകളാണ് പേര് മഹാലക്ഷ്മി. കുഞ്ഞു മഹാലക്ഷ്മിയെയും പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റിയിരിക്കുകയാണ്.
മീനാക്ഷിക്ക് തൻ്റെ കുഞ്ഞനിയത്തി മഹാലക്ഷ്മിയെ ഒരുപാട് ഇഷ്ടമാണ്.മഹാലക്ഷ്മിയെ മീനാക്ഷി കൊഞ്ചിക്കുന്ന ഫോട്ടോകളും വീഡിയോകളും ഒക്കെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മീനാക്ഷി സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല എന്നാൽ മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ ഇടുന്ന പോസ്റ്റുകൾ ഒക്കെ തന്നെ പ്രേക്ഷകർ നിമിഷ നേരം കൊണ്ട് തന്നെ ഏറ്റെടുക്കാറുണ്ട് മീനാക്ഷി താരപുത്രി എന്ന നിലയിൽ പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്. തൻ്റെ അച്ഛന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തത്. കുഞ്ഞു മീനാക്ഷിയെ ദിലീപ് എടുത്തതുകൊണ്ട് നിൽക്കുന്ന ചിത്രമാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്.ഇതിനു താഴെ വളരെ പെട്ടന്നുതന്നെ നിരവധി ആളുകൾ ദിലീപിന് പിറന്നാൾ ആശംസകൾ അറിയിക്കുകയും ചെയ്തു.
ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള എന്നാണ് ദിലീപിൻ്റെ യഥാർത്ഥ പേര്. കേരള സർക്കാരിൻ്റെ മികച്ച നടനുള്ള 2011 ലെ പുരസ്കാരം വെള്ളരിപ്രാവിൻ്റെ ചങ്ങാതി എന്ന ചിത്രത്തിൽ അഭിനയിച്ചതിന് അദ്ദേഹത്തിന് ലഭിച്ചു. സൗണ്ട് തോമ, കല്യാണരാമൻ, ശൃംഗാരവേലൻ എന്നീ ചിത്രങ്ങളിൽ അദ്ദേഹം പാടിയിട്ടുണ്ട്. ദിലീപിൻ്റെ സിനിമാ നിർമ്മാണ കമ്പനിയാണ് ഗ്രാൻഡ് പ്രൊഡക്ഷൻസ്. അദ്ദേഹത്തിൻ്റെ അഭിനയ മികവിന് ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അഭിനേതാവ് നിർമ്മാതാവ് കഥാകൃത്ത് ഗായകൻ സഹസംവിധായകൻ എന്നീ നിലകളിലും അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം മികവുറ്റതായിരുന്നു. കലാഭവൻ ട്രൂപ്പിൽ മിമിക്രി താരമായി തിളങ്ങിയിട്ടുണ്ട് ദിലീപ്. അവസാനമായി അഭിനയിച്ചത് കേശു ഈ വീടിൻ്റെ നാഥൻ എന്ന മലയാള സിനിമയിലാണ്. അദ്ദേഹം 150 ൽ അധികം സിനിമകളിൽ തൻ്റെ അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട്. താരത്തിൻ്റെ കുടുംബവിശേഷങ്ങൾ അറിയുവാൻ ആരാധകർ കാത്തിരിക്കുന്നു.