വിവാഹം കഴിഞ്ഞു നാലാം മാസം ഇരട്ട കുട്ടികൾ ജനിക്കാൻ ഇതെന്താ മാജിക്കോ ? എത്ര നോക്കിയിട്ടും കണക്ക് ശരിയാവുന്നില്ലല്ലോ എന്ന് മലയാളികൾ

സിനിമയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നയൻതാര. അഭിമാന താരം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു നടിയാണ് നയൻതാര. സ്വന്തം കഠിനാധ്വാനം കൊണ്ട് മാത്രമാണ് സിനിമയിൽ തന്റെതായ ഇടം നയൻതാര കണ്ടെത്തിയത്. ഒരു സഹനടിയായി ഒതുങ്ങി പോകേണ്ട താരം പിന്നീട് മികച്ച കഥാപാത്രങ്ങളിലേക്ക് ചേക്കേറുകയായിരുന്നു ചെയ്തത്. നിരവധി മനോഹരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും നയൻസിന് സാധിച്ചിരുന്നു. ഇപ്പോൾ നയൻതാരയെ കുറിച്ചുള്ള പുതിയ വാർത്തകൾ ഒക്കെയാണ് പുറത്തു വരുന്നത്. നയൻതാര അമ്മയായി എന്നതാണ് ആ വാർത്ത. വിവാഹം കഴിഞ്ഞ് കേവലം നാലു മാസങ്ങൾ മാത്രം കഴിഞ്ഞ സമയത്ത് എങ്ങനെയാണ് നയൻതാര ഒരു കുഞ്ഞിനെ പ്രസവിക്കുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്. സറോഗസി വഴിയാണ് താരം അമ്മയായത് എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.

വാടക ഗർഭപാത്രത്തിലൂടെ അമ്മയാകുന്ന രീതിയാണ് സറോഗസി. നയൻതാര മാത്രമല്ല ബോളിവുഡിലും മറ്റുമുള്ള പല താരങ്ങളും ഇത്തരത്തിൽ ചെയ്തിട്ടുള്ളവരാണ്. ദമ്പതികളുടെ കുഞ്ഞിനെ മറ്റൊരു വ്യക്തിയുടെ ഉദരത്തിൽ നിക്ഷേപിക്കുകയും പ്രസവശേഷം ദമ്പതികൾക്ക് തന്നെ തിരികെ നൽകുകയും ചെയ്യുന്നതാണ് സറോഗസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ സറോഗസി വഴിയാണ് നയൻതാര അമ്മയായത് എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചിരിക്കുന്നത്. വാടക ഗർഭധാരണത്തിലൂടെ അമ്മയായ മറ്റ് താരങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് നയൻതാര ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്. അതേസമയം ചില വിമർശനങ്ങളും നടിക്ക് എതിരായി ഉയർന്ന വരുന്നുണ്ട്. ഞങ്ങൾ രണ്ട് ആൺകുഞ്ഞുങ്ങളാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

ഞങ്ങളുടെ കുഞ്ഞുങ്ങൾ ഇതാണ് എന്ന് പറഞ്ഞു കൊണ്ടാണ് രണ്ട് കുഞ്ഞുങ്ങളുടെ കാലിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് വിഗ്നേശും നയൻതാരയും എത്തിയത്. ഞങ്ങൾ അപ്പയും അമ്മയും ആയിരിക്കുന്നു. ഞങ്ങളുടെ ഉയിരും ഉലകവും എന്ന് പറഞ്ഞുകൊണ്ട് ഇവരുടെ ചിത്രങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ചെയ്തത്. നിലവിൽ സിനിമാ തിരക്കുകളിൽ നിന്ന് ഒക്കെ തന്നെ ഒരു വലിയ ഇടവേള എടുത്ത് ഇവർ മക്കൾക്ക് വേണ്ടി സമയം ചിലവഴിക്കുവാൻ തയ്യാറേടുത്തിരിക്കുകയാണ്.

എന്നാൽ എങ്ങനെയാണ് ഇവർ മാതാപിതാക്കളായത് എന്നതിന് ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ ഇവർ പുറത്തുവിട്ടിട്ടില്ല. ഇവരുടെ വിവാഹത്തിന്റെ വീഡിയോ പോലും ഇതുവരെ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ നയൻതാര ഒരു കുഞ്ഞിനു ജന്മം നൽകി എന്നത് അംഗീകരിക്കാൻ പറ്റുന്നില്ല എന്നാണ് ആളുകൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഒന്നും നയൻതാര അത്ര സജീവമല്ല. വിഘ്നേശ് ശിവനാണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത് .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply