എന്നെ അദ്ദേഹം വിളിച്ചത് കേട്ട് കണ്ണ് നിറഞ്ഞു പോയി – മലയാളത്തിൽ അഭിനയിച്ചിട്ടു ഒരാള് കാണിക്കാത്ത കാര്യമാണ് സൂര്യ ചെയ്തതെന്ന് കുളപ്പുള്ളി ലീല

surya and kulappulli leela

മലയാള സിനിമ മേഖലയിൽ ഒട്ടേറെ ചെറുതും വലുതുമായ മികവുറ്റ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് നടി കുളപ്പുള്ളി ലീല. മലയാളത്തിൽ മാത്രമല്ല ഇപ്പോൾ നടി തമിഴ് സിനിമകളിലും സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. “വദന്തി” എന്ന തമിഴ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. നടൻ സൂര്യക്കൊപ്പമാണ് ഈ സിനിമയിൽ താരം അഭിനയിച്ചിരുന്നത്. ഈയിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരുന്ന തന്റെ വ്യാജ മരണ വാർത്തയെക്കുറിചുള്ള സംഭവത്തെ പറ്റിയും, സൂര്യ എന്ന മഹാനടനെ കുറിച്ചും നടി പറഞ്ഞ കാര്യങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത മനോഹരമായ ഒരു ജീവിതം ആണ് സിനിമ ലോകം തനിക്ക് നൽകിയത് എന്നാണ് താരം പറഞ്ഞത്. നടൻ സൂര്യക്കൊപ്പം വദന്തി എന്ന തമിഴ് ചിത്രത്തിൽ താൻ അഭിനയിച്ചു എന്നും അത് ഓ ടി ടി യിൽ റിലീസ് ചെയ്തിരുന്നു എന്നും എന്നാൽ ഓ ടി ടി യെ പറ്റി തനിക്ക് വലിയ അറിവില്ലാത്തത് കാരണം ആ ചിത്രം താൻ കണ്ടിട്ടില്ല എന്നും നടി പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതിനുശേഷം താൻ തിരികെ പോകാൻ നേരം നടൻ സൂര്യ തന്നെ അമ്മയെ എന്ന് വിളിച്ചുകൊണ്ട് തന്റെ അരികിൽ വന്നു എന്നും പതിനായിരം രൂപ തന്റെ കയ്യിൽ വച്ചുതന്നുവെന്നും നടി പറഞ്ഞു.

സത്യത്തിൽ ആ സംഭവം നടക്കുമ്പോൾ തന്റെ കണ്ണ് അറിയാതെ നിറഞ്ഞുപോയി എന്നുമാണ് നടി പറഞ്ഞത്. ശേഷം സൂര്യ തന്നോട് “അമ്മ നല്ല ഒരു ആർട്ടിസ്റ്റ് ആണ്” എന്നും പറഞ്ഞുവത്രേ. ആ വാക്കുകൾ തന്റെ ഹൃദയത്തിൽ ഇന്നുമുണ്ട് എന്നും നടി പറയുന്നു. തന്റെ മരണവാർത്ത കയ്യിൽ കിട്ടിയപ്പോൾ താൻ തന്നെ അത് എല്ലാവർക്കും അയച്ചു കൊടുത്തു എന്നും അതുകൊണ്ടാണ് താൻ സിനിമയിലേക്ക് വരാത്തത് എന്നുമാണ് നടി പറയുന്നത്. ഈ വാർത്ത കേട്ട് തന്റെ അമ്മ വരെ പേടിച്ചുപോയി എന്നാണ് താരം പറയുന്നത്.

ജീവിച്ചിരിക്കുന്നവരെ കൊന്നു പണം ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് മോഷ്ടിക്കാൻ പോകുന്നതാണെന്നും താരം പറയുന്നു. തന്റെ മൃതദേഹം കാണാൻ ആളുകൾ വീട്ടിൽ അന്വേഷിച്ചു വന്നിരുന്നു എന്നും ആ മരണവാർത്ത താൻ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട് എന്നും തന്നെ ഫോണിൽ വിളിച്ച് അന്വേഷിക്കുന്നവരോട് താൻ മരിച്ചുപോയിട്ടില്ല എന്ന് പറയാറുണ്ട് എന്നും താരം പറഞ്ഞു. ഒരു അവാർഡ് പോലും തനിക്ക് കിട്ടിയില്ലെങ്കിലും മരിക്കുന്നതുവരെ സിനിമയിൽ അഭിനയിച്ചാൽ മതി എന്നും താരം കൂട്ടിച്ചേർത്തു.

story highlight – kulappulli leela about surya tamil actor

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply