മലയാള സിനിമ ഇന്ടസ്ട്രിയിലെ യുവ നടിമാരിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയ താരമാണ് അനു മോൾ. മികച്ച കഥാപാത്രങ്ങളിലൂടെ മുൻനിരയിൽ എത്തിയിരിക്കുകയാണ് അനുമോൾ ഇന്ന്. ചായില്യം എന്ന മലയാള സിനിമയിലൂടെയാണ് അനുമോളെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്. പിന്നീട് വെടിവഴിപാട് എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട മലയാള സിനിമ ഉൾപ്പെടെ നിരവധി ചലച്ചിത്രങ്ങളിൽ നടി അഭിനയിച്ചു. ഇന്ന് മലയാളി മനസ്സിൽ ഏറെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് അനുമോൾ.
വളരെയധികം വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ് അനുമോൾ ഇതുവരെ അഭിനയിച്ചിട്ടുള്ളത്. മറ്റു താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിലും അനുമോൾ വളരെ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ സിനിമ വിശേഷങ്ങളും ഫോട്ടോസും വീഡിയോകളും ഒക്കെ അനുമോൾ പങ്കുവെക്കാറുണ്ട്. സിനിമയിലെ ലൈംഗിക ചൂഷണത്തെ പറ്റിയുള്ള ആരോപണങ്ങളെ കുറിച് മുമ്പൊരിക്കൽ അനുമോൾ പ്രതികരണവുമായി എത്തിയിരുന്നു. ഒരു ചാനൽ അഭിമുഖത്തിൽ ആയിരുന്നു നടി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഒരാൾ തന്റെ സ്വന്തം അഭിപ്രായത്തിൽ എപ്പോഴും ഉറച്ചു നിൽക്കുകയാണെങ്കിൽ അയാളെ ആർക്കും ചൂഷണം ചെയ്യാൻ കഴിയില്ല എന്നായിരുന്നു നടിയുടെ പ്രസ്താവന. താൻ എപ്പോഴും ബോൾഡ് ആയി സംസാരിക്കുന്ന വ്യക്തിയാണെന്നും തന്നെ വീട്ടുകാർ അങ്ങനെയാണ് വളർത്തിയത് എന്നും നടി പറഞ്ഞു. തന്നോട് ഏതെങ്കിലും രീതിയിൽ ആരെങ്കിലും മോശമായ രീതിയിൽ സമീപിക്കുകയാണെങ്കിൽ താൻ കർശനമായ രീതിയിൽ തന്നെ പ്രതികരിച്ചിരിക്കും എന്നും നടി പറഞ്ഞു. അതുകൊണ്ടുതന്നെ മറ്റുള്ളവർ പറയുന്നത് പോലെ യാതൊരു തരത്തിലുള്ള ലൈംഗിക പീഡന അനുഭവങ്ങളും തനിക്ക് ഉണ്ടായിട്ടില്ലെന്നും അനുമോൾ വ്യക്തമാക്കി.
ഒരാൾ തന്റെ ഇഷ്ടപ്രകാരം സമ്മതിച്ചു കൊടുത്തതിനുശേഷം അതും പറഞ്ഞു നടക്കുന്നത് തീരെ മര്യാദയില്ലാത്ത കാര്യമാണെന്നും നടി പറഞ്ഞു. തന്റെ നിലപാട് വ്യക്തമാക്കുകയും ആ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുകയാണെങ്കിൽ ആരും ആരെയും ചൂഷണം ചെയ്യാൻ തയ്യാറാവില്ല എന്നും നടി വ്യക്തമാക്കി. പിന്നീട് ഏതു സാഹചര്യമാണെന്ന് പറഞ്ഞിട്ടും കാര്യമില്ല.
എന്ത് സാഹചര്യം തന്നെയാണെങ്കിലും എല്ലാം സമ്മതിച്ചശേഷം പിന്നീട് പൊതു സമൂഹത്തിൽ വന്നു നിന്ന് അതിനെപ്പറ്റി സംസാരിക്കുന്നത് മാന്യതയല്ല എന്നും നടി പറഞ്ഞു. സിനിമയിൽ ഗ്ലാമറസായി അഭിനയിക്കേണ്ടി വരികയാണെങ്കിൽ അത് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് അല്ലെങ്കിൽ നിർബന്ധിച്ചത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞ് രംഗത്തുവരുന്നതിൽ യാതൊരു അർത്ഥവുമില്ല എന്നും അത് പറ്റാത്ത കാര്യമാണെങ്കിൽ തന്നെക്കൊണ്ട് പറ്റില്ല മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണമായിരുന്നു എന്നും അനുമോൾ പറഞ്ഞിരുന്നു.