മലപ്പുറത്ത് സ്വന്തം സഹോദരനിൽ നിന്ന് ഗർഭിണിയായ് പെൺകുട്ടി ! ഒടുവിൽ പത്താം ക്ലാസ് വിദ്യാർത്ഥിയോട് കോടതി പറഞ്ഞത് എന്തെന്ന് കേട്ടോ

ഓരോ ദിവസവും നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഓരോ കഥകളും നമ്മെ ഞെട്ടിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരുതരത്തിലും വിശ്വസിക്കാൻ സാധിക്കാത്ത തരത്തിലുള്ള ചില കഥകളാണ് പുറത്തുവരുന്നത്. അത്തരത്തിൽ ഇപ്പോൾ മലപ്പുറത്ത് നിന്നും ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സ്വന്തം സഹോദരനിൽ നിന്നും ഗർഭിണിയായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വാർത്തയാണിത്. ഈ പെൺകുട്ടിയുടെ ഗർഭചിദ്രത്തിന് ഹൈക്കോടതി അനുമതി നൽകി എന്നും അറിയാൻ സാധിക്കുന്നു. എട്ടുമാസത്തോളം ഗർഭിണിയായി ഈ കുട്ടി ഇതുമായി മുന്നോട്ടുപോകുന്നത് ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കും എന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നത്.

ഇതും സാമൂഹിക മെഡിക്കൽ സങ്കീർണതകളും ചൂണ്ടിക്കാട്ടിയാണ് കോടതി ഗർഭചിദ്രത്തിന് അനുമതി നൽകിയത്. 16 വയസ്സ് മാത്രം ഉള്ള പെൺകുട്ടി സഹോദരനിൽ നിന്നുമായിരുന്നു ഗർഭിണിയായത്. കുഞ്ഞിന് ജന്മം നൽകുകയാണെങ്കിൽ സാമൂഹികമായ സങ്കീർണതകൾ ഉണ്ടാകും എന്നാണ് കാരണമായി കോടതി ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ ഗർഭചിദ്രം മാത്രമാണ് ഇതിനൊരു പോംവഴി എന്നും കോടതി വിലയിരുത്തുന്നു. ഈ സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും കോടതി നിർദ്ദേശം നൽകി ഗർഭചിദ്രത്തിന് അനുമതി തേടി പെൺകുട്ടിയുടെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

സ്വന്തം വീട്ടിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന് കാണിച്ചു തരുന്ന വാർത്തകളാണ് പുറത്തു വരുന്നത്. സ്വന്തം സഹോദരനാൽ തന്നെ ഒരു പെൺകുട്ടി ഗർഭിണിയാവുക 16 വയസ്സു മാത്രം പ്രായമുള്ള ഒരു പെൺകുട്ടി ഒരു കുഞ്ഞിന് പ്രസവിക്കുക എന്ന് പറയുന്നത് യാതൊരുവിധത്തിലും സാധ്യമാകുന്ന കാര്യമല്ല. ആ പെൺകുട്ടിയുടെ ഏറ്റവും നല്ല സമയമാണ് നഷ്ടമാകുന്നത്. ആ പെൺകുട്ടിയുടെ ഭാവി,വിദ്യാഭ്യാസം, അങ്ങനെ ഒരുപാട് സ്വപ്നങ്ങൾ ജീവിതത്തിൽ കണ്ട ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയായി പോകുന്നത്.

സ്വന്തം വീട്ടിൽ പോലും പെൺകുട്ടികൾ സുരക്ഷിതര അല്ലെങ്കിൽ പിന്നെ എവിടെയാണ് അവർ സുരക്ഷിതരാവുക മറ്റെവിടെയാണ് അവർക്ക് സുരക്ഷിതമായ ഒരു ഇടം ഒരുക്കാൻ സാധിക്കുക. സ്ത്രീ സുരക്ഷയെപ്പറ്റിയും സമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവർ പലപ്പോഴും സ്വന്തം വീട്ടിൽ പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന് മനസ്സിലാക്കുന്നില്ല. ഇപ്പോഴത്തെ കുട്ടികൾക്ക് ബാഡ് ടച്ചും ഗുഡ് ടച്ചും പറഞ്ഞുകൊടുക്കുകയാണ് വേണ്ടത് ഇല്ലെങ്കിൽ നമ്മുടെ കുടുംബത്തിൽ നിന്ന് തന്നെ മോശം അനുഭവങ്ങൾക്ക് കുട്ടികൾ ഇരയാ വേണ്ടിവരും. പെൺകുട്ടികൾക്ക് മാത്രമല്ല ചില സാഹചര്യങ്ങളിൽ ആൺകുട്ടികൾക്കും ഇത്തരത്തിലുള്ള അനുഭവങ്ങളൊക്കെ നേരിടേണ്ടി വരുന്നുണ്ട്.

story highlight – malappuram child pregnant by own brother

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply