നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച ആൾക്കെതിരെ പൊട്ടിത്തെറിച്ചു മാലപാർവതി ! ഇതിൽ നിന്ന് അയാൾക്ക് എന്ത് സുഖമാണ് ലഭിക്കുന്നത് എന്ന് താരം

നല്ലൊരു മനശാസ്ത്രജ്ഞയും,ടിവി അവതാരികയും, നടിയും അതേപോലെ പിആർ പ്രൊഫഷണൽ ഒക്കെയാണ് മലയാളികളുടെ പ്രിയപ്പെട്ട മാലാ പാർവതി. ഇതിനൊക്കെ പുറമേ ഇവർ നല്ലൊരു മനുഷ്യാവകാശ പ്രവർത്തക കൂടിയാണ്. ടൈം എന്ന ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയിലൂടെയാണ് മാല പാർവതി സിനിമാഭിനയം തുടങ്ങുന്നത്. അതിനുശേഷം പിന്നീട് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

പലതരത്തിലുള്ള സാമൂഹ്യ അക്രമങ്ങൾക്കെതിരെ നടി പ്രതികരിക്കാറുണ്ട്. ഈയിടെ നടി പ്രവീണക്കും കുടുംബത്തിനും സൈബർ അക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു. പ്രവീണ സോഷ്യൽ മീഡിയ വഴി തനിക്ക് അനുഭവിക്കേണ്ട പ്രശ്നങ്ങളൊക്കെ വെളിപ്പെടുത്തിയിരുന്നു. നടി പ്രവീണക്കെതിരെ ഉണ്ടായ സൈബർ ആക്രമണത്തിനെതിരെ മാലാ പാർവതി പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

പ്രവീണയുടെ ഫോട്ടോ ഉപയോഗിച്ചു മോർഫിങ് ചെയ്‌തുകൊണ്ട് അശ്ലീല ഫോട്ടോസ് ഒക്കെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് അത്രക്ക് നിസ്സാര കാര്യമല്ല. അതിനെ അങ്ങനെ വെറുതെ വിടുന്നത് ശരിയാകില്ല എന്നും ഇപ്പോൾ ഒന്നും ചെയ്യാതിരുന്നാൽ അയാൾക്ക് അതൊരു സ്ഥിരം പരിപാടിയായി മാറുമെന്നും മാല പാർവതി പറഞ്ഞു. മാനസിക രോഗമുണ്ടെങ്കിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് കൊണ്ടുപോകണം നല്ല ചികിത്സ കൊടുക്കണം.

അയാളുടെ പ്രവൃത്തി കാരണം ഒരു സ്ത്രീക്ക് അവരുടേതായ ജോലി ചെയ്യാനും കിടന്നുറങ്ങാനും വയ്യാത്ത അവസ്ഥയിലാണ്. നമ്മുടെ ഭരണഘടനയിൽ അനുശാസിക്കുന്നത് ഓരോ വ്യക്തിയുടെയും ജീവനും സ്വത്തിനും സംരക്ഷണം തരേണ്ടത് ഗവൺമെൻ്റ് ആണെന്നാണ്. അതുകൊണ്ടുതന്നെ സമൂഹത്തിൽ വ്യക്തികൾക്കുണ്ടാവുന്ന ഇത്തരം കാര്യങ്ങളിൽ ഗവൺമെൻ്റ് ഗൗരവം കാണിക്കണമെന്നും അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുകയും വേണമെന്ന് മാല പാർവതി പറയുന്നു.

നടി പ്രവീണക്ക് മാത്രമല്ല അവരുടെ മകൾക്കും ഇത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടായതിൽ വളരെയധികം വിഷമം ഉണ്ടെന്നും ഉത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായി ഒരു വകുപ്പ് തന്നെ ഉണ്ടാക്കണമെന്നും മാല പാർവതി പറയുന്നു. പ്രവീണയുടെയും മകളുടെയും ഒക്കെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച പ്രതിയെ പിടികൂടിയെങ്കിലും വീണ്ടും ആക്രമണം തുടരുകയാണ്. തമിഴ് നാട് സ്വദേശിയായ ഭാഗ്യരാജിനെ ആയിരുന്നു കേസിനെ ആസ്പദമാക്കി പോലീസ് കസ്റ്റഡിയിലെടുത്തത്.

ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നു എന്നാണ് പ്രവീണ പറയുന്നത്. മാനസിക വൈകല്യമുള്ള ഇയാൾ പ്രവീണയുടെ മകളുടെയും സഹോദരൻ്റെ ഭാര്യയുടെയും ചിത്രങ്ങൾ അടക്കം പ്രചരിപ്പിക്കുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം കാണുവാൻ വേണ്ടി പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത് നാല് തവണയോളം ആണെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കേസുകളിൽ ഗവൺമെൻ്റിൻ്റെയും പോലീസിൻ്റെയും ഭാഗത്ത് നിന്നും പെട്ടെന്നുള്ള പ്രതികരണം ഉണ്ടാകണമെന്നും മാല പാർവതി പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply