സിനിമയിൽ അഭിനയിക്കാൻ വേണ്ടി കിടക്കപങ്കിടാനും ലിപ് ലോക്ക് ചെയ്യാനും തന്നെ കിട്ടില്ല – ഇതിലും ബേധം പെട്രോൾ പമ്പിൽ പോയി പെട്രോൾ അടിച്ചുകൊടുത്ത് ജീവിച്ചുകാണിക്കും- മഡോണ സെബാസ്റ്റ്യൻ

യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായികയായി വന്ന്‌ സിനിമയിലെ അഭിനയത്തിലേക്ക് കാലെടുത്തുവെച്ച നടിയാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമം എന്ന അൽഫോൺസ് പുത്രൻ്റെ സിനിമയിലൂടെയായിരുന്നു നടിയുടെ സിനിമയിലേക്കുള്ള കാൽവെപ്പ്. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും തെലുങ്കിലും തൻ്റെ കഴിവ് തെളിയിച്ച നടിയാണ് മഡോണ. പ്രേമം എന്ന സിനിമ ചെയ്തതിനുശേഷം നടി മലയാളത്തിൽ ബ്രദേഴ്സ് ഡേ, ഇബിലീസ്, കിംഗ് ലയർ, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പ്രേമം എന്ന സിനിമയിൽ നല്ല വേഷം ചെയ്ത താരം മലയാള സിനിമകൾ വളരെ വിരളമായിട്ടാണ് ചെയ്തിട്ടുള്ളത്. മലയാള സിനിമയിൽ അധികം വേഷങ്ങൾ ചെയ്യാത്തതിൻ്റെ കാരണം പറയുകയാണ് മഡോണ. പലരും പറയുന്നത് മഡോണ സംവിധായകരെ പോലും അനുസരിക്കാത്ത തരത്തിലുള്ള സ്വഭാവക്കാരിയാണ് എന്നാണ്. ഇതിനുള്ള മഡോണ പറയുന്ന മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ഒരു അഭിമുഖത്തിലാണ് താരം എന്തുകൊണ്ടാണ് തന്നെ ഒരു അഹങ്കാരി എന്ന് പറയുന്നത് എന്ന് തുറന്നു പറഞ്ഞത്. മഡോണയ്ക്ക് അഭിനയിക്കുമ്പോൾ ചില നിർബന്ധങ്ങളും വാശികളും ഒക്കെ തന്നെയുണ്ട്. സിനിമയിലെ ചുംബനരംഗങ്ങളിൽ നിന്നും താൻ അഭിനയിക്കില്ല എന്നാണ് മഡോണ പറയുന്നത്. താൻ അഭിനയിക്കുന്ന ചിത്രത്തിൽ അധികവും നായകനെ ചുംബിക്കാനുള്ള സീനുകൾ ഉള്ളതായിരുന്നു. അത്തരം രംഗങ്ങൾ ആ സിനിമയിലെ കഥാപാത്രങ്ങൾക്ക് ആവശ്യമാണെന്നത് കൊണ്ട് പല സംവിധായകരും അതിനു വേണ്ടി തന്നെ നിർബന്ധിക്കാറുണ്ട് എന്നും നടി പറഞ്ഞു.

പക്ഷേ അത്തരം രംഗങ്ങളിൽ താൻ അഭിനയിക്കില്ല എന്ന് പറയുന്നത് കൊണ്ടാണ് പലരും താൻ അഹങ്കാരിയാണെന്ന് പറയുന്നത്. അഭിനയം എന്ന കലയുടെ പേരും പറഞ്ഞ് അന്യ പുരുഷന്മാരെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും അതുപോലെതന്നെ അവരോടൊപ്പം കിടക്ക പങ്കിടാനും തന്നെ കിട്ടില്ല എന്ന് നടി പറഞ്ഞു. ഇത്തരത്തിലുള്ള സിനിമകളിൽ അഭിനയിക്കുവാൻ താൻ ഒരിക്കലും തയ്യാറല്ലെന്നും അഥവാ സിനിമയൊന്നും ലഭിച്ചില്ലെങ്കിൽ മറ്റു വരുമാനം മാർഗം ഒന്നുമില്ലെങ്കിൽ പെട്രോൾ പമ്പിൽ പോയി പെട്രോൾ അടിക്കാനും യാതൊരു മടിയില്ല എന്നും നടി പറഞ്ഞു.

സിനിമാ മേഖലയോട് തനിക്ക് എപ്പോഴും കടപ്പാട് ഉണ്ടെന്നും കാരണം തനിക്കൊരു ജീവിതവും വീടും ഒക്കെ തന്നത് സിനിമയാണെന്നും ആണ് നടി പറയുന്നത്. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്താലെ സിനിമ ലഭിക്കു എങ്കിൽ ഞാൻ സിനിമ ചെയ്യില്ല എന്ന് വയ്ക്കുകയും ചെയ്യും എന്നാണ് നടി പറഞ്ഞത്. മഡോണ പറയുന്നത് 2019 ലായിരുന്നു മഡോണ അഭിനയിച്ച മലയാള ചലച്ചിത്രം അവസാനമായി ഇറങ്ങിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply